കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കാഞ്ഞങ്ങാട്ടേക്ക്: മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് സിപിഎമ്മിലേക്കോ, അഭ്യൂഹം

Google Oneindia Malayalam News

കാസർകോട്: കാസർകോട് ജില്ലയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കെ പി സി സി വൈസ് പ്രസിഡന്റുമായ സി കെ ശ്രീധരന്റെ ആത്മകഥ പ്രകാശനം ചെയ്യാനെത്തുന്നത് മുഖ്യമന്ത്രി പിറണായി വിജയന്‍. പാർട്ടി നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന സി കെ ശ്രീധരന്റെ ആത്മകഥ പ്രകാശനത്തിന് മാത്രമായി തിരുവനന്തപുരത്ത് നിന്നും പിണറായി വിജയന്‍ കാഞ്ഞങ്ങാട്ടേക്ക് എത്താന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ തന്നെ ചില രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കും ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങിനെത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ അടർത്തിയെടുക്കാന്‍ സമീപകാലത്ത് സി പി എമ്മിന് സാധിച്ചിട്ടുണ്ട്. കാസർകോടും ഇത് ആവർത്തിക്കുന്നതിന്റെ ഭാഗമാണോ ഇതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നീക്കം അതാണെങ്കില്‍ പ്രമുഖ അഭിഭാഷകന്‍ കൂടിയായ നേതാവ് സി പി എം പാളയത്തിലെത്തുകയും എത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്യും.

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ നടന്ന പുനസംഘടനയിലാണ് കോണ്‍ഗ്രസ് നേതൃത്വം സികെ ശ്രീധരനെ തഴയുന്നത്. ഇതോടെ അദ്ദേഹം പാർട്ടി നേതൃത്വവുമായി അകലുകയും ചെയ്തു. ഇതിനിടയിലാണ് ആ​ത്മ​ക​ഥ​യാ​യ 'ജീ​വി​തം നി​യ​മം നി​ല​പാ​ടു​ക​ൾ' പ്ര​കാ​ശ​നം ചെ​യ്യാ​ൻ.

നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സിനിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളത്: അവരോട് ചോദിക്കുമോ: കലക്കന്‍ മറുപടിയുമായി ഡെയ്സി

നേതൃത്വം നല്‍കുന്നവരില്‍ പലരും സി പി എം

മുഖ്യമന്ത്രി മാത്രമല്ല, ബു​ധ​നാ​ഴ്ച വൈ​കീ​ട്ട​ത്തെ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​തിന് നേതൃത്വം നല്‍കുന്നവരില്‍ പലരും സി പി എം നേതാക്കളാണ്. കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം അദ്ദേഹത്തെ സി പി എം ക്യാമ്പിലെത്തിച്ചാല്‍ അത്ഭുതമില്ലെന്നാണ് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

ജയസൂര്യ കുടുങ്ങി: പരാതിയില്‍ കഴമ്പുണ്ട്, കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ്, താരം ഹൈക്കോടതിയിലേക്ക്?ജയസൂര്യ കുടുങ്ങി: പരാതിയില്‍ കഴമ്പുണ്ട്, കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ്, താരം ഹൈക്കോടതിയിലേക്ക്?

സികെ ശ്രീധരന്‍ സി പി എമ്മിലേക്ക് പോവുമെന്ന അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ

അതേസമയം സികെ ശ്രീധരന്‍ സി പി എമ്മിലേക്ക് പോവുമെന്ന അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം എ​ന്നും കോ​ൺ​ഗ്രസുകാരനായി തുടരുമെന്നുമാണ് ചട​ങ്ങി​ന്റെ ചു​മ​ത​ല വ​ഹി​ക്കു​ന്നവരിലൊരാളായ ഡി സി സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ആ​റ​ങ്ങാ​ടി വ്യക്തമാക്കുന്നത്.

rice water for hair: കഞ്ഞിവെള്ളം വെറുതെ കളയല്ലേ.. മുടിയിലേക്ക് ഒഴിച്ചു നോക്കു: താരന്‍ പമ്പ കടക്കും, ഒട്ടേറെ നേട്ടങ്ങള്‍ വേറേയും

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ, നാ​ൽ​പാ​ടി വാ​സു, അ​രി​യി​ൽ ഷു​ക്കൂ​ർ

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ, നാ​ൽ​പാ​ടി വാ​സു, അ​രി​യി​ൽ ഷു​ക്കൂ​ർ, ചീ​മേ​നി കൊ​ല​ക്കേ​സു​ക​ൾ, ഇ.​പി. ജ​യ​രാ​ജ​ൻ വ​ധ​ശ്ര​മം തു​ട​ങ്ങി​യ കേസുകളില്‍ കോണ്‍ഗ്രസിന് വേണ്ടി കോടതികളില്‍ വാദിച്ച വ്യക്തിയാണ് സികെ ശ്രീധരന്‍. ടിപി കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിക്കുന്നതിലേക്ക് കോടതി എത്തിയപ്പോള്‍ അദ്ദേഹം കോടതിയില്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.

ഇ.​പി. ജ​യ​രാ​ജ​ൻ വ​ധ​ശ്ര​മ​ക്കേ​സ് ന​ട​ന്ന​ത് ചെ​ന്നൈ​യി​ലെ

ഇ.​പി. ജ​യ​രാ​ജ​ൻ വ​ധ​ശ്ര​മ​ക്കേ​സ് ന​ട​ന്ന​ത് ചെ​ന്നൈ​യി​ലെ കോടതിയിലായിരുന്നെങ്കിലും അ​ന്ന​ത്തെ എ​ൽ ഡി എ​ഫ് സ​ർ​ക്കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് ഗൂ​ഢാ​ലോ​ചന കേസും എടുത്തിരുന്നു. ഈ ​കേ​സി​ൽ റി​മാ​ൻ​ഡി​ലാ​കാ​തെ സു​ധാ​ക​ര​നെ ര​ക്ഷി​ച്ച​തും സികെയായിരുന്നു. നാ​ൽ​പാ​ടി വാ​സു വ​ധ​ക്കേ​സി​ൽ ത​ല​ശ്ശേ​രി കോ​ട​തി സുധാകരനെ ശിക്ഷിച്ചേക്കുമെന്ന വിധി വന്നപ്പോഴും ശക്തമായ വാദങ്ങളുമായി കോടതിയില്‍ ശ്രദ്ധേയ പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. ഇത്തരത്തിലുള്ള തന്നെ പാർട്ടി നേതൃത്വം തഴഞ്ഞതാണ് ശ്രീധരന്റെ അതൃപ്തിക്കുള്ള കാരണം.

English summary
Former KPCC Vice President CK Sreedharan is rumored to join CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X