മുഖ്യന്‍റെ പ്രൈവറ്റ് സെക്രട്ടറിയാവാന്‍ എം സ്വരാജില്ല; നറുക്ക് വീണത് മറ്റൊരു നേതാവിന്
തിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വൈകീട്ട് മൂന്നരയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുക്കും.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
കോവിഡ് പഞ്ചാത്തലത്തില്‍ പരമാവധി കുറച്ചു പേരെ മാത്രം സംഘടിപ്പിച്ചാണ് ചടങ്ങ് നടത്തുന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാവിലെയോടെ തന്നെ പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് മടങ്ങി. അതേസമയം മുഖ്യമന്ത്രിയായുള്ള പിണറായി വിജയന്‍റെ രണ്ടാം ഉഴത്തില്‍ പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള സ്റ്റാഫുകളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്.

നിര്‍ണ്ണായക തീരുമാനങ്ങള്‍
ആദ്യം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍, പിന്നെ മന്ത്രിമാരുടെ കാര്യത്തില്‍, ഏറ്റവും ഒടുവില്‍ വകുപ്പ് വിഭജനത്തില്‍ അത്തരത്തില്‍ എല്ലാ മേഖലയിലും പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ തീരുമാനമാണ് ഇത്തവണ സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു.

കെകെ ശൈലജയടക്കം ഇല്ല
ഏറ്റവും നിര്‍ണ്ണായകവും ഏവരേയും അമ്പരിപ്പിച്ച പ്രഖ്യാപനം ഉണ്ടായത് മന്ത്രിമാരുടെ കാര്യത്തിലായിരുന്നു. കെകെ ശൈലജ ഉള്‍പ്പടെ ഒന്നാം സര്‍ക്കാറില്‍ അംഗമായ മുഴുവന്‍ പേരേയും മാറ്റി നിര്‍ത്തി. കെകെ ശൈലജയെ മാറ്റി നിര്‍ത്തിയില്‍ ഉയര്‍ന്ന വിമര്‍ശനം ഇപ്പോഴും അടങ്ങിയിട്ടില്ല. വകുപ്പ് വിഭജനത്തിലും ഇതേ സര്‍പ്രൈസ് പുലര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചു.

പേഴ്സണ്‍ സ്റ്റാഫുകള്‍
മന്ത്രിമാരുടെ കാര്യത്തില്‍ സ്വീകരിച്ച അതേ നിലപാട് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്സണ്‍ സ്റ്റാഫുകളുടേയും കാര്യത്തില്‍ ഉണ്ടാവുമെന്ന സൂചന യും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്നാം ടേമില്‍ സഹകരിച്ചവരെ മാറ്റി നിര്‍ത്താനായിരുന്നു ആലോചന.

എം സ്വാരാജിന്‍റെ പേര്
പേഴ്സണ്‍ സ്റ്റാഫുകളുടെ നിയമനത്തെ പറ്റി കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലും മുഖ്യമന്ത്രിയോട് ചോദ്യമുണ്ടായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ആരും എത്താണ് ഏവരും ഉറ്റു നോക്കുന്നത്. തൃപ്പൂണിത്തുറയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട എം സ്വാരാജ് പ്രൈവറ്റ് സെക്രട്ടറിയായേക്കുമെന്ന തരത്തില്‍ അഭ്യൂഹമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പരാജയം
രണ്ടാം അങ്കത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നും കെ ബാബുവിനോട് നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട എം സ്വരാജിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന ആവശ്യം പാര്‍ട്ടി അണികളില്‍ നിന്നും ശക്തമായി ഒഴുകിയിരുന്നു. നിയമസഭാംഗമെന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നേതാവ് കൂടിയായിരുന്നു എം സ്വരാജ്.

നറുക്ക് വീണത് കെകെ രാഗേഷിന്
എന്നാല്‍ എം സ്വരാജല്ല, മുന്‍ എംപി കൂടിയായ കെകെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ രാഗേഷിന്‍രെ രാജ്യസഭാംഗ കാലാവധി അടുത്തിടെയായിരുന്നു അവസാനിച്ചത്.

സെക്രട്ടറിയേറ്റ് തീരുമാനം
ബുധനാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് രാഗേഷിനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ആദ്യ വര്‍ഷങ്ങളില്‍ എംവി ജയരാജനായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. പിന്നീട് അദ്ദേഹം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മാറിയതിന് തുടര്‍ന്ന് ആര്‍ മോഹനനായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി.

എസ്എഫ്ഐയിലൂടെ
കണ്ണൂർ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനാണ് കെകെ രാഗേഷ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്എഫ്ഐയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു.
Recommended Video

കര്‍ഷക സമരത്തില്‍
എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയർന്നു. രാജ്യസഭാംഗമെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കെകെ രാഗേഷ് കര്‍ഷക സമരങ്ങളിലും സജീവമായിരുന്നു. അതേസമയം പുത്തലത്ത് ദിനേശന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications