• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സ്വാമി കുഞ്ഞാലി ഐസ്‌ക്രീമാനന്ദ തിരുവടികൾ'!!! കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് മുൻ എംഎൽഎയുടെ സ്റ്റാറ്റസ്

Google Oneindia Malayalam News

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് തന്നെ മുസ്ലീം ലീഗില്‍ വലിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്തായാലും അത് പാര്‍ട്ടിയ്ക്ക് പുറത്ത് പരസ്യ വിഴുപ്പലക്കിലേക്ക് നീങ്ങിയിരുന്നില്ല.

നന്ദി അറിയിച്ച് ഒടുവില്‍ ധര്‍മജനും! 'എയറില്‍ നിര്‍ത്തി' കമന്റുകള്‍... മനോരമയിലെ സത്യപ്രതിജ്ഞയ്ക്ക് വരണം!നന്ദി അറിയിച്ച് ഒടുവില്‍ ധര്‍മജനും! 'എയറില്‍ നിര്‍ത്തി' കമന്റുകള്‍... മനോരമയിലെ സത്യപ്രതിജ്ഞയ്ക്ക് വരണം!

ബംഗാളില്‍ ബിജെപി പയറ്റിയ തന്ത്രം; ദീര്‍ഘമായ തിരഞ്ഞെടുപ്പ് കാലം! പക്ഷേ, കിട്ടിയത് വന്‍ തിരിച്ചടിബംഗാളില്‍ ബിജെപി പയറ്റിയ തന്ത്രം; ദീര്‍ഘമായ തിരഞ്ഞെടുപ്പ് കാലം! പക്ഷേ, കിട്ടിയത് വന്‍ തിരിച്ചടി

ഇപ്പോഴിതാ, ഒരു വാട്‌സ് ആപ്പ് സ്റ്റാറ്റസ് വിവാദമാണ് മുസ്ലീം ലീഗില്‍ നീറിപ്പുകയുന്നത്. മഞ്ചേരി മുന്‍ എംഎല്‍എ എം ഉമ്മറിന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ പികെ കുഞ്ഞാലിക്കുട്ടിയെ അധിക്ഷേപിക്കുന്ന ഒരു ട്രോള്‍ ആണ് കടന്നുവന്നത്. സംഗതി ഉടന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഒരു വിശദീകരണ കുറിപ്പും ഇറക്കി. പരിശോധിക്കാം...

 'സ്വാമി കുഞ്ഞാലി ഐസ്‌ക്രീമാനന്ദ തിരുവടികള്‍'

'സ്വാമി കുഞ്ഞാലി ഐസ്‌ക്രീമാനന്ദ തിരുവടികള്‍'

പികെ കുഞ്ഞാലിക്കുട്ടിയുടേയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും മുഖങ്ങള്‍ ചേര്‍ത്ത ഒരു ചിത്രം. അതിന് മുകളില്‍ 'ബിജെപി അല്ല, സിപിഎം ആണ് മുഖ്യശത്രു. സ്വാമി കുഞ്ഞാലി ഐസ്‌ക്രീമാനന്ദ തിരുവടികള്‍' എന്നൊരു എഴുത്തും. ഇതായിരുന്നു എം ഉമ്മറിന്റെ സ്റ്റാറ്റസ്.

സ്‌ക്രീന്‍ ഷോട്ട് പറന്നു

സ്‌ക്രീന്‍ ഷോട്ട് പറന്നു

എം ഉമ്മറിന്റെ വാട്‌സ് ആപ്പില്‍ ഇങ്ങനെ ഒരു സ്റ്റാറ്റസ് വന്നതോടെ മുസ്ലീം ലീഗില്‍ അത് വലിയ ചര്‍ച്ചയായി. ലീഗിന് പുറത്തേക്ക് സ്‌ക്രീന്‍ഷോട്ട് ആയി അത് പറക്കുകയും ചെയ്തു. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിലും വിഷയം വലിയ ചര്‍ച്ചയായി മാറി.

ലീഗിലെ പ്രശ്‌നങ്ങള്‍

ലീഗിലെ പ്രശ്‌നങ്ങള്‍

2016 ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംഎല്‍എ ആയ മുസ്ലീം ലീഗ് നേതാവാണ് എം ഉമ്മര്‍. ഇത്തവണ അദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നില്ല. ഇത്തവണ മലപ്പുറം ജില്ലയില്‍ അടക്കം മുസ്ലീം ലീഗിന്റെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചതില്‍ പലര്‍ക്കും കടുത്ത വിയോജിപ്പും ഉണ്ടായിരുന്നു.

തിരുത്തി

തിരുത്തി

വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ ആ ചിത്രം വന്നത് ഒരു കൈപ്പിഴ മാത്രമായിരുന്നു എന്നാണ് എം ഉമ്മര്‍ വിശദീകരിക്കുന്നത്. സംഗതി ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ മറ്റൊരാളുടെ സഹായത്തോടെ അത് ഡിലീറ്റ് ചെയ്തു എന്നും അദ്ദേഹം പറയുന്നുണ്ട്. ഇക്കാര്യം വിശദീകരിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം ഇട്ടിട്ടുണ്ട്.

കൈപ്പിഴ ആഘോഷമാക്കുന്നവര്‍

കൈപ്പിഴ ആഘോഷമാക്കുന്നവര്‍

"കൈ പിഴ "ആഘോഷമാക്കുന്നവരോട് ...

ഇന്ന് എന്റെ വാട്ട് സ് ആപ്പിലെ ഏതോ ഗ്രൂപ്പിൽ വന്ന ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. ഇത് വാട്സ് ആപ്പ് സ്റ്റാറ്റസ് ആയാതായി എന്റെ സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞപ്പോഴാണ് അറിയാൻ കഴിഞ്ഞത്. മൊബൈൽ സാങ്കേതിക വിദ്യയിൽ എനിക്കുള്ള പരിജ്ഞാനം പരിമിതമാണ് എന്ന് എന്നെ അറിയുന്നവർക്കൊക്കെ അറിയാവുന്നതും അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ എന്റെ ഇടപെടലുകൾ തുലോം തുച്ഛവുമാണ് . അതിനാൽ തന്നെ ഇത് ശ്രദ്ധ യിൽ പെട്ട ഉടനെ തന്നെ എന്റെ ചെരണി പ്രദേശത്തെ യൂത്ത് ലീഗ് പ്രവർത്തകനെ വിളിച്ചു വരുത്തി ഡിലീറ്റ് ആക്കുകയും ചെയ്തു.

എന്നെ അറിയാവുന്നവർക്ക് അറിയാം

എന്നെ അറിയാവുന്നവർക്ക് അറിയാം

സ്റ്റാറ്റസിൽ കണ്ട ആരോ പടച്ചുവിട്ട ഈ ചിത്രത്തോട് എനിക്ക് യോജിപ്പില്ല എന്ന് മാത്രമല്ല ഒരു നേതാവിനെയും അത്തരത്തിൽ അവഹേളിക്കുന്നത് ഏറെ നിന്ദ്യവുമാണ്. കഴിഞ്ഞ എന്റെ പൊതുപ്രവർത്തന കാലഘട്ടത്തിൽ പാർട്ടി നേതാവിനെ എന്നല്ല എതിർ പക്ഷത്തുള്ള ഒരാളെ പോലും നിയമസഭാ പ്രസംഗ ങ്ങളിൽ പോലും വ്യക്തി ഹത്യയോ മോശമാക്കുകയോ ചെയ്തിട്ടല്ലാത്ത ഞാൻ മന: പൂർവ്വം ഈതരത്തിൽ സൂചിപ്പിക്കില്ല എന്ന് എന്നെ അറിയാവുന്നവർക്ക് ഒക്കെ അറിയുകയും എന്നെ ഇത് കണ്ട് വിളിച്ചമാധ്യമ പ്രവർത്തകർ അടക്കമുള്ള എല്ലാവർക്കും ബോധ്യപെടുത്തീട്ടുള്ളതുമാണ്.

ദു:ഖവും അമർഷവും

ദു:ഖവും അമർഷവും

തെരെഞ്ഞെടുപ്പ് ജയ പരാജയങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തീരെ ചർച്ച ചെയ്യാറില്ലാത്ത പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന യാതൊരു തരത്തിലുള്ള ഇടപെടലുകളും ഇന്നേ വരെ നടത്തീട്ട് ഇല്ലാത്ത ഒരു വ്യക്തിയുമാണ് ഞാൻ . എന്നിട്ടും ഈ കൈ പിഴയെ ആഘോഷിക്കുന്നത് ഏറെ ദു:ഖവും അമർഷവും ഉളവാക്കുന്നു.അതും ഞാൻ ഏറെ ബഹുമാനിക്കുന്ന പി കെ കുഞ്ഞാലികുട്ടി സാഹിബിനെ പോലെയുള്ള ഒരാളെഇത്തരത്തിൽ ഞാൻ സൂചിപ്പിക്കുമെന്ന്എന്നെ അറിയുന്നവർ ആരെങ്കിലും വിശ്വസിക്കുമോ ?

പാർട്ടി വേദികളിൽ പറയും

പാർട്ടി വേദികളിൽ പറയും

പാർട്ടി തീരുമാനങ്ങളിൽ വിയോജിപ്പുകൾ ഉണ്ടെങ്കിൽ അത് പറയേണ്ടത് സോഷ്യൽ മീഡിയ യിലോ തെരുവോരങ്ങളിലോ അല്ല എന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ പാർട്ടി വേദികളിൽ പറയേണ്ടത് കഴിഞ്ഞ കാലങ്ങളിൽ പാർട്ടി വേദികളിൽ പറയുകയും ചെതിട്ടുണ്ട് . ഇനിയും പറയാനുള്ളത് പാർട്ടി വേദികളിൽ പറയാനുള്ള ആർജ്ജവും എനിക്കുണ്ട്. ഈ കൈ പിഴയെ ഇനിയും ആഘോഷമാക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.

തൃശൂർ എടുക്കാൻ പറ്റിയില്ല! എന്നാലും നന്ദി പറഞ്ഞ് സുരേഷ് ഗോപി... വോട്ട് ചെയ്യാത്തവർക്കും! പൊങ്കാലയും...തൃശൂർ എടുക്കാൻ പറ്റിയില്ല! എന്നാലും നന്ദി പറഞ്ഞ് സുരേഷ് ഗോപി... വോട്ട് ചെയ്യാത്തവർക്കും! പൊങ്കാലയും...

'കാനനവില്ല' ക്ലിക്ക്ഡ്... കൊലപാതകങ്ങളും സൂപ്പര്‍ ഹിറ്റ്... ബിഗ് ബോസ് ഹൗസില്‍ പോലീസും എത്തി!'കാനനവില്ല' ക്ലിക്ക്ഡ്... കൊലപാതകങ്ങളും സൂപ്പര്‍ ഹിറ്റ്... ബിഗ് ബോസ് ഹൗസില്‍ പോലീസും എത്തി!

cmsvideo
  Mullappally Ramachandran's reply to hibi eden | Oneindia Malayalam
  പി കെ കുഞ്ഞാലിക്കുട്ടി
  Know all about
  പി കെ കുഞ്ഞാലിക്കുട്ടി
  English summary
  Former Muslim League MLA M Ummer's Whatsapp status criticising PK Kunhalikutty and his explanation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X