Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിണറായി സ്വർണക്കള്ളക്കടത്തുകാരൻ, 22 തവണ സ്വർണം കടത്തി, ഇരുപത്തി മൂന്നാം തവണ പിടിച്ചു'; പിസി ജോർജ്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ എം എൽ എ പി സി ജോർജ്. മുഖ്യമന്ത്രി 22 തവണ സ്വർണം കടത്തിയതായും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് കള്ളക്കടത്തുകാരൻ ആണെന്നും പി സി ജോർജ് പറഞ്ഞു.

കേരളം ഭരിച്ചതിൽ വച്ച് ഏറ്റവും വലിയ അഴിമതി സർക്കാരാണ് പിണറായിയുടേതെന്നും പി സി ആരോപിച്ചു. 22 തവണ അദ്ദേഹം സ്വർണം കണ്ടെത്തിയെങ്കിലും ഇരുപത്തി മൂന്നാം തവണ സ്വർണം പിടിക്കുകയായിരുന്നുവെന്ന് പി സി ജോർജ് ആരോപിച്ചു.

630 കിലോ സ്വർണം കടത്തി . ഈ സത്യങ്ങൾ ഒന്നും പുറത്തു വരാതിരിക്കാൻ വേണ്ടിയിട്ടാണ് തനിക്കെതിരായ കേസുകളൊന്നും പി സി ജോർജ് കൂട്ടിച്ചേർത്തു. കേസെടുത്ത് പേടിപ്പിക്കാൻ നോക്കേണ്ടെന്നും പിസി ജോർജ് മുന്നറിയിപ്പ് നൽകി.

pc

എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജൻ ഒരു മഠയൻ ആണെന്നും പി സി ജോർജ് വിമർശിച്ചു. വിമാനത്താവളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിട്ടത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സ്വപ്നയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേൾക്കുന്നതെന്നും പി സി പറഞ്ഞു. ജൂൺ 7 - നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷ് രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു .

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത് .

സ്വപ്ന പറഞ്ഞത്;- 'അന്ന് ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. ആ ബാഗ് നിർബന്ധമായും എത്തിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത് . ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്.

അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല , മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .

റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

എം ശിവശങ്കർ , മുഖ്യമന്ത്രി പിണറായി വിജയൻ , ഭാര്യ കമല , മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ , നളിനി നെറ്റോ ഐ എ എസ് , അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ് , ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട് . പക്ഷെ , ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട് ' .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+