കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിനെതിരെ ചുമത്തിയത് ഗുരുതര വകുപ്പ്; ജാമ്യം കിട്ടാനിടയില്ല, എഫ്‌ഐആര്‍ വിവരങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത പോലീസ് ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പ്. ഇരു സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ, 295 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരവധി പരാതികളാണ് പിസി ജോര്‍ജിനെതിരെ സമര്‍പ്പിക്കപ്പെട്ടത്. തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഫോര്‍ട്ട് പോലീസ് കേസെടുക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് ഫോര്‍ട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

p

കുളിച്ച് വസ്ത്രം മാറുന്നതിന് പോലീസ് അദ്ദേഹത്തിന് അനുമതി നല്‍കി. ശേഷം സ്വന്തം വാഹനത്തില്‍ വരാം എന്ന് പിസി ജോര്‍ജ് പോലീസിനെ അറിയിച്ചു. പോലീസ് അതിന് സമ്മതിക്കുകയും ചെയ്തു. പിസി ജോര്‍ജ് തന്റെ കാറിലും ഇരു ഭാഗത്തും പോലീസ് വാഹനങ്ങളുമായിട്ടാണ് തിരുവനന്തപുരത്തെത്തിച്ചത്. മകന്‍ ഷോണ്‍ ജോര്‍ജും പിസി ജോര്‍ജിനൊപ്പമുണ്ട്. പിസി ജോര്‍ജിനെ ഫോര്‍ട്ട് എസിപിയുടെ ഓഫിസിലേക്ക് എത്തിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി. എആര്‍ ക്യാമ്പിലേക്കാണ് എത്തിച്ചത്. ഇവിടെ വച്ച് പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തി അറസ്റ്റ് രേഖപ്പെടുത്തും. ശേഷം റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

മെയ് ഒന്ന് ആയതിനാല്‍ കോടതി അവധിയാണ്. മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിക്കുകയാകും ചെയ്യുക. 153എ ഗുരുതരമായ വകുപ്പാണ്. ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും ഈ വകുപ്പ് പ്രകാരം പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് ജാമ്യം ലഭിച്ച സംഭവങ്ങളും നിരവധിയാണ്. അതുകൊണ്ടുതന്നെ മജിസ്‌ട്രേറ്റിന്റെ തീരുമാനം നിര്‍ണായകമാകും. പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ബിജെപി നേതാക്കള്‍ ഇടതുസര്‍ക്കാരിനെതിരെ രംഗത്തുവന്നു. അതേസമയം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം നേതാക്കള്‍ പോലീസ് നടപടി ഉചിതമെന്നാണ് പ്രതികരിച്ചത്.

നടി അസമയത്ത് വിളിച്ചു; മോശം സന്ദേശം അയച്ചു... വീഡിയോ കൈവശമുണ്ട്, നടിയില്‍ പഴിചാരി വിജയ് ബാബുനടി അസമയത്ത് വിളിച്ചു; മോശം സന്ദേശം അയച്ചു... വീഡിയോ കൈവശമുണ്ട്, നടിയില്‍ പഴിചാരി വിജയ് ബാബു

തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം വേറ്റിനാട് എത്തിയപ്പോള്‍ പിസി ജോര്‍ജിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ് അഭിവാന്ദ്യം അര്‍പ്പിച്ചു. പട്ടത്ത് എത്തിയ വേളയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മൂന്ന് പ്രവര്‍ത്തകരെ ഈ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. പിസി ജോര്‍ജ് ഈ അറസ്റ്റ് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് കരുതുന്നവരും കുറവല്ല.

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ വേദിയിലായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പ്രസംഗം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലാണ് പിസി ജോര്‍ജ് സംസാരിച്ചത്. മുസ്ലിം വ്യാപാരികളുടെ കടയില്‍ നിന്ന് സാധനം വാങ്ങരുതെന്നായിരുന്നു വിദ്വേഷ പ്രസംഗം. കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്. മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ പെരുപ്പിച്ച് ഇന്ത്യയെ മുസ്ലിം രാജ്യമാക്കാന്‍ മാറ്റാന്‍ ശ്രമിക്കുകയാണ്. മുസ്ലിം പണ്ഡിതന്‍മാര്‍ ഭക്ഷണത്തില്‍ മൂന്ന തവണ തുപ്പുന്നു തുടങ്ങിയ കാര്യങ്ങള്‍ പിസി ജോര്‍ജ് ആരോപിച്ചിരുന്നു.

English summary
Fort Police Imposed Article 153 A Against PC George; Case Complete Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X