ചില്‍ഡ്രന്‍സ് ഹോമില്‍ സ്വവര്‍ഗരതിയാണെന്ന് പെണ്‍കുട്ടികള്‍
കൊച്ചി: സംസ്ഥാനത്തെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന വാര്‍ത്തകള്‍ക്കിടെ കാക്കനാട്ടെ ചില്‍ഡ്രന്‍സ് ഹോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രണ്ടു കുട്ടികള്‍ രംഗത്തെത്തി. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോവുകയും പിന്നീട് പിടിയിലാവുകയും ചെയ്ത പെണ്‍കുട്ടികളാണ് ചാലനുകള്‍ക്കു മുന്നില്‍ മനസു തുറന്നത്.
ഹോമിലേക്ക് പച്ചക്കറി കൊണ്ടുവരാനെത്തിയ വാഹനത്തിനായി ഗേറ്റു തുറന്നപ്പോള്‍ നാല് പെണ്‍കുട്ടികള്‍ ചാടിപ്പോവുകയായിരുന്നു. ഒരാളെ അധികൃതര്‍ പിടികൂടിയപ്പോള്‍ മറ്റു രണ്ടുപേര്‍ തൊട്ടടുത്തുള്ള പ്രസ് അക്കാദമി കോമ്പൗണ്ടില്‍ അഭയം തേടി. അവിടെ വച്ചാണ് പെണ്‍കുട്ടികള്‍ ചാനല്‍ പ്രവര്‍ത്തകരെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്.

ചില്‍ഡ്രന്‍സ് ഹോമില്‍ സ്വവര്‍ഗരതി അടക്കമുള്ള പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. രാത്രിയില്‍ മുറിയില്‍ വാതിലടച്ചാല്‍ പിന്നെ പീഡനമാണ്. രാവിലെ വാര്‍ഡനോട് പരാതി പറഞ്ഞിട്ടും ഫലമില്ല. പലതരത്തിലുള്ള കുട്ടികള്‍ക്കിടയില്‍ ഇങ്ങനെ സംഭവിക്കുമെന്നായിരുന്നു മറുപടി. ശാരീരിക പീഡനങ്ങള്‍ വേറെയുമുണ്ടെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
പീഡനം സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവിടെനിന്നും രക്ഷപ്പെട്ടത്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ തയ്യാറാകുന്നില്ലെന്നും വീട്ടുകാരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കി. ലൈംഗിക പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ശരിയായ സുരക്ഷ നല്‍കിയില്ലെന്ന ആരോപണത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംഭവസ്ഥലത്ത് പ്രതിഷേധിച്ചു.












Click it and Unblock the Notifications