സന ഫാത്തിമയെ കാണാതായിട്ട് 48 മണിക്കൂർ! തുമ്പൊന്നും ലഭിക്കാതെ പോലീസ്;തട്ടിക്കൊണ്ടുപോയതോ?
വീടിന് സമീപത്തെ ഓടയിൽ വീണതാകാമെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി വൈകിയും പോലീസും അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തി.
കാസർകോട്: പാണത്തൂരിൽ നിന്ന് വ്യാഴാഴ്ച മുതൽ കാണാതായ നാലുവയസുകാരി സനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കാണാതായി 48 മണിക്കൂറാകുമ്പോഴും സനയെക്കുറിച്ച് പോലീസിനും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
വീടിന് സമീപത്തെ ഓടയിൽ വീണതാകാമെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി വൈകിയും പോലീസും അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തി. ഓടയുടെ സമീപത്ത് നിന്നും കുട്ടിയുടെ കുടയും ചെരിപ്പും കണ്ടെത്തിയതാണ് ഓടയിൽ വീണതാകാമെന്ന സംശയത്തിന് കാരണം. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സനയെ കാണാതായത്. ശക്തമായ മഴ പെയ്യുന്ന സമയത്ത് വീടിന് പുറത്തേക്കിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട്...
വ്യാഴാഴ്ച വൈകീട്ട് നാലു മണി മുതലാണ് പാണത്തൂർ ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം-ഹസീന ദമ്പതികളുടെ മകൾ സന ഫാത്തിമയെ കാണാതാകുന്നത്.

അംഗനവാടിയിൽ നിന്ന്...
അംഗനവാടിയിൽ നിന്ന് വീട്ടിലെത്തിയ കുട്ടി പുറത്തേക്കിറങ്ങിയതായിരുന്നുവെന്നാണ് രക്ഷിതാക്കളും ബന്ധുക്കളും പറയുന്നത്. സനയെ കാണാതാകുന്ന സമയത്ത് മാതാപിതാക്കളും വല്യുമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.

ശക്തമായ മഴ...
വ്യാഴാഴ്ച വൈകീട്ട് പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഇതിനിടെയാണ് സനയെ കാണാതായത്. വീടിന് പുറത്തേക്കിറങ്ങിയ കുട്ടി ഓടയിൽ വീണതാകുമെന്നായിരുന്നു എല്ലാവരും കരുതിയത്.

ഓവുചാലിൽ...
കുട്ടി ഓടയിൽ വീണതാകുമെന്ന സംശയത്തിൽ അഗ്നിശമന സേനയും നാട്ടുകാരും വീടിന് സമീപത്തെ ഓവുചാലിൽ വിശദമായ തിരച്ചിൽ നടത്തി.

കുടയും ചെരിപ്പും...
കുട്ടിയുടെ ചെരിപ്പും കുടയും ഓടയുടെ സമീപത്ത് നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഓവുചാലിൽ തിരച്ചിൽ നടത്തിയത്. സമീപത്തെ പുഴയിലെ വിവിധ ഭാഗങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

തട്ടിക്കൊണ്ടുപോയെന്നും...
അതേസമയം, നാലുവയസുകാരി സനയെ നാടോടികൾ തട്ടിക്കൊണ്ടുപോയതാണെന്ന് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചു.

പോലീസ് അന്വേഷണം...
കുട്ടിയെ തട്ടിക്കൊണ്ടുപോയതായിരിക്കാമെന്നും സംശയമുള്ളതിനാൽ സംസ്ഥാനത്തെയും മംഗലാപുരം മേഖലയിലെയും എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സനയുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ പോലീസ്
കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications