വീട്ടുജോലി ചെയ്യാതെ ടിവി കണ്ടിരുന്നതിന് ചെറുമകളെ കൊന്ന മുത്തശ്ശിയ്ക്ക് തടവ്
തൊടുപുഴ: വീട്ടുജോലി ചെയ്യാതെ ടിവി കണ്ടതിന് ചെറുമകളെ കൊലപ്പെടുത്തിയ മുത്തശ്ശിയ്ക്ക് നാല് വര്‍ഷത്തെ കഠിന തടവ്. കോലാനി പുത്തന്‍പുരയ്ക്കല്‍ വര്‍ഗീസിന്റെ ഭാര്യ ഭവാനി (67)യെയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 13കാരിയായ കൊച്ചുമകളെയാണ് ഭവാനി മണ്ണെണ്ണയൊഴിച്ച് തീയിട്ട് കൊന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ ജോര്‍ജ്ജ് ഉമ്മനാണ് ശിക്ഷ വിധിച്ചത്.
പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിയ്‌ക്കേണ്ട കുറ്റമാണെങ്കിലും വാര്‍ധക്യവും അനാഥയെന്നുള്ള പരിഗണനയും കണക്കിലെടുത്താണ് ശിക്ഷകുറച്ചതെന്ന് വിധിന്യായത്തില്‍ പറയുന്നു. ദേവി (13) എന്ന കുട്ടിയെയാണ് ഭവാനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.2013 മാര്‍ച്ചിലാണ് സംഭവം നടന്നത്. ഭവാനിയുടെ മകന്‍ ശെല്‍വന്റെ മകളാണ് ദേവി.

ദേവി ജനിച്ചയുടന്‍ മാതാവ് ഉപേക്ഷിച്ചു. അധികം വൈകാതെ ശെല്‍വനും വിവാഹിതനായി. തുടര്‍ന്ന് ദേവി മുത്തശ്ശിയുടെ സംരക്ഷണയില്‍ വളര്‍ന്നു. ആറാം ക്ളാസുവരെ പഠിച്ച ദേവി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് പഠനം അവസാനിപ്പിച്ചിരുന്നു.
വീട്ടുജോലികള്‍ ചെയ്യാതെ ചെറുമകള്‍ ഉറങ്ങിയതാണ് ഭവാനിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഭവാനി പുറത്തേയ്ക്ക് പോയപ്പോള്‍ ടിവി കണ്ടിരിയ്ക്കുകയും പിന്നീട് ഉറങ്ങുകയുമായിരുന്നു കുട്ടി. മദ്യലഹരിയില്‍ മടങ്ങിയെത്തിയെ വൃദ്ധ കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം രക്ഷപ്പെടനാകാത്തവിധം വീട് പുറത്ത് നിന്ന് പൂട്ടിയ. ചികിത്സയിലിരിയ്‌ക്കെ ദേവിയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications