കേരളത്തിലെ 11പേര്‍ക്ക് പഞ്ചാബില്‍ ജോലി വാഗ്ദാനം നല്‍കി തൃശൂരിലെ ദമ്പതികള്‍ പണം തട്ടി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കേരളത്തിലെ വിവിധ ജില്ലകളിലെ പതിനൊന്നോളം പേരെ തൊഴില്‍ വാഗ്ദാനം ചെയ്ത് തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ പണം തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി. പഞ്ചാബിലെ മൊഹാലി കേന്ദ്രീകരിച്ചാണ് തൃശൂര്‍ പൂങ്കുന്നം സ്വദേശികളായ നവാസും ഭാര്യയും പതിനൊന്നോളം മലയാളികളെ തൊഴില്‍ വാഗ്ദാനം ചെയ്ത് വഞ്ചിച്ചത്. വഞ്ചിക്കപ്പെട്ടവരില്‍ ഒരാള്‍ പൊന്നാനി സ്വദേശിയാണ് .നഷ്ടപ്പെട്ട പണം തിരികെ ചോദിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വഞ്ചിതരായവര്‍ പറയുന്നു.

രാജ്യാന്തര കോടതി: നാടകീയതയ്‌ക്കൊടുവില്‍ ഇന്ത്യന്‍ അഭിമാനമായി ഭണ്ഡാരി, ബ്രിട്ടന്‍ പിന്‍മാറി

അക്കൌണ്ടന്റ് ജോലിയെന്ന പരസ്യം കണ്ടാണ് ഇവര്‍ അപേക്ഷിച്ചത് .കാല്‍ലക്ഷം രൂപയും ഭക്ഷണവും താമസസൗകര്യവും തരുമെന്നായിരുന്നു വാഗ്ദാനം .ഇതിന്റെ ഭാഗമായി ഓരോര്‍ത്തരില്‍നിന്നായി പതിനൊന്നായിരം രൂപയും ഇവര്‍ കൈക്കലാക്കിയിരുന്നു .21 ദിവസം ഇവര്‍ പഞ്ചാബിലെ മൊഹാലില്‍ കഴിഞ്ഞു .തൃശൂരില്‍ പുതുതായി തുടങ്ങുന്ന ഓഫീസിലേക്ക് മാറ്റി നിയമിക്കാമെന്നായിരുന്നു വാഗ്ദാനം .എന്നാല്‍ ഒടുവില്‍ തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഇവര്‍ നല്‍കിയ പണം തിരികെ ചോദിക്കുകയായിരുന്നു .അതോടെ നവാസും ഭാര്യയും ഗുണ്ടകളും ചേര്‍ന്ന് ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആയുധങ്ങളുപയോഗിച്ച് മര്‍ദ്ധിക്കുകയും ചെയ്തു .

couples

പഞ്ചാബിലെ മൊഹാലി കേന്ദ്രീകരിച്ച് ജോലി വാഗദാനം ചെയ്ത് മലയാളികളില്‍നിന്നും പണം തട്ടിയെടുത്ത തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍

വഞ്ചിതരായവരില്‍പ്പെട്ട പൊന്നാനി സ്വദേശി ഇതിനകം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെടുകയും തുടര്‍ന്ന് പോലീസ് ഇടപെടുകയും ചെയ്തു .
കേരള പോലീസിന്റെ അഭ്യാര്‍ത്ഥനയെ തുടര്‍ന്ന് ഇടപെട്ട മൊഹാലിയിലെ പോലിസ് ഇവരെ തല്‍ക്കാലം 2500 രൂപ നല്‍കി നാട്ടിലേക്ക് കയറ്റിവിടുകയാണ് ചെയ്തത് .തട്ടിപ്പിന് നേതൃത്യം നല്‍കുന്നവരുമായി പോലീസിന് വഴിവിട്ട ബന്ധമുണ്ടന്നാണ് വഞ്ചിതരയവരുടെ ആരോപണം. അതിനാലാണ് പോലിസ് ഇവര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നതും .

മണിച്ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തുന്നവരാണ് ഇവരെന്ന് വഞ്ചിതരായി നാട്ടില്‍ തിരിച്ചെത്തിയവര്‍ പറയുന്നു.ഇവരെ ഉപയോഗിച്ചും തട്ടിപ്പ് നടത്താന്‍ ഇവര്‍ ശ്രമിച്ചതായി തട്ടിപ്പിനിരയായ പൊന്നാനി സ്വദേശി മുഹമ്മദ് നസീഫ് പറയുന്നു .

English summary
fraud couples took money from 11 keralites by offering jobs in punjab

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്