Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിക്കമ്മിറ്റിയില്‍ തട്ടിപ്പ്: ലീഗ് നേതാവില്‍ നിന്നും 1.5 കോടി രൂപ തിരിച്ച് പിടിക്കാന്‍ ഉത്തരവ്

കണ്ണൂർ: പള്ളിക്കമ്മിറ്റിയില്‍ നിന്നും ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ ലീഗ് നോതാവില്‍ നിന്നും 1.57 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഉത്തരവ്. വലിയന്നൂർ പുറത്തീൽ മിർഖാത്തുൽ ഇസ്‌ലാം ജമാഅത്ത്‌ പള്ളിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട്‌ പള്ളിക്കമ്മിറ്റി മുൻ സെക്രട്ടറിയും മുസ്‌ലിം ലീഗ്‌ കണ്ണൂർ ജില്ലാ വൈസ്‌ പ്രസിഡന്റുമായ കെ പി താഹിറിനെതിരെയാണ് നടപടി. നേതാവില്‍ നിന്നും 1,57,88,747 രൂപ തിരിച്ചുപിടിക്കാനും ക്രിമിനൽ കേസെടുക്കാനും വഖഫ്‌ ബോർഡ് ഉത്തരവിട്ടു.

അതേസമയം, സംഭവത്തില്‍ രൂക്ഷ വിമർശനവുമായി സി പി എം നേതാവ് പി ജയരാജന്‍ രംഗത്ത് വന്നു. ലീഗ് പ്രതിനിധികൾ ഉൾപ്പടെയുള്ള വഖഫ് ബോർഡിന്റെ തട്ടിപ്പ് നടത്തിയ തുക തിരിച്ചു പിടിക്കാനുള്ള തീരുമാനത്തെ കുറിച്ച് പച്ച മാലയിട്ട് സ്വീകരണം നൽകിയ ലീഗ് നേതാക്കൾക്ക് എന്താണ് പറയാനുള്ളത് എന്നറിയാൻ താല്പര്യമുണ്ടെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

 iuml

കണ്ണൂർ കോർപറേഷൻ പരിധിയിലെ പുറത്തീൽ പള്ളിക്കമ്മറ്റി സെക്രട്ടറി ആയിരിക്കെ ഇപ്പോഴത്തെ കണ്ണൂർ ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡന്റ് ആയ കെ പി താഹിർ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതി കോടതിയുടെ നിർദേശാനുസരണം പോലീസ് കേസ് എടുത്ത് അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഹല്ല് കമ്മറ്റിയുടെ കണക്കുകൾ സർക്കാർ നിയോഗിച്ച ഓഡിറ്റർമാർ പരിശോധിച്ചു. ഉന്നയിച്ച ആക്ഷേപം ശെരിയാണെന്നാണ് ഓഡിറ്റർമാർ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന വഖഫ് ബോർഡ് പ്രസ്തുത തുക താഹിറിൽ നിന്ന് ഈടാക്കാൻ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായാണ് ഇന്നത്തെ വാർത്ത.

2010/15 കാലത്തെ കണക്കുകളിൽ കാണിച്ച കൃത്രിമം തുടർന്ന് അധികാരത്തിൽ വന്ന ജനകീയ കമ്മറ്റി പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് വെളിപ്പെട്ടത്.ഇതിനെ അടിസ്ഥാനപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും താഹിറിനെ അറസ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു. ജാമ്യം കിട്ടിയപ്പോൾ ലീഗ് പ്രവർത്തകർ പള്ളിമുതൽ കട്ട വ്യക്തിയെ പച്ച മാലയിട്ട് സ്വീകരിച്ചത് വാർത്തയായിരുന്നു. പിന്നീടാണ് ലീഗിന്റെ ജില്ലാ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നൽകിയത്.

യുഡിഎഫ് ഭരണകാലത്ത് സിപിഐഎം പ്രവർത്തകരായ മുസ്ലിം ജനവിഭാഗത്തില്‍പ്പെട്ട ആളുകളെ ക്രൂശിക്കാൻ തന്റെ സ്ഥാനം ഉപയോഗിച്ച താഹിർ, ഭരണസ്വാധീനം ഉപയോഗിച്ച് ഡിവൈഎഫ്ഐ പ്രവർത്തകനായ മൂസയെ കാപ്പ കേസിൽ ഉൾപ്പെടുത്തി ജയിലിൽ അടച്ചിരുന്നു. നിരവധി ഡിവൈഎഫ്ഐ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കാപ്പ ചുമത്തി. ഇതിനെതിരെ ആഴ്ചകൾ നീണ്ടുനിന്ന സമരം കണ്ണൂർ ഡിഐജി ഓഫീസിന് മുൻപിൽ സംഘടിപ്പിച്ചിരുന്നു.

ഏത് ഭരണം വന്നാലും തനിക്ക് രക്ഷപ്പെടാനാവുമെന്ന താഹിറിന്റെ അഹങ്കാരത്തിനാണ് വഖഫ് ബോർഡ് തീരുമാനത്തോടെ തിരിച്ചടി നേരിട്ടത്. ലീഗ് നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവാണ് താഹിർ. ലീഗ് പ്രതിനിധികൾ ഉൾപ്പടെയുള്ള വഖഫ് ബോർഡിന്റെ തട്ടിപ്പ് നടത്തിയ തുക തിരിച്ചു പിടിക്കാനുള്ള തീരുമാനത്തെ കുറിച്ച് പച്ച മാലയിട്ട് സ്വീകരണം നൽകിയ ലീഗ് നേതാക്കൾക്ക് എന്താണ് പറയാനുള്ളത് എന്നറിയാൻ താല്പര്യമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+