കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനായകന് വേണ്ടി കേരളത്തിലെ ഫ്രീക്കന്മാർ സംഘടിക്കുന്നു! എല്ലാ ഫ്രീക്കന്മാർക്കും തൃശൂരിലേക്ക് സ്വാഗതം

മുടി നീട്ടിയവരും താടി വളർത്തിയവരും ട്രാൻസ്ജെൻഡേഴ്സും അടക്കം വിനായകന്റെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരെല്ലാം ജൂലായ് 29 ശനിയാഴ്ച തൃശൂരിൽ ഒത്തുകൂടും.

  • By ഡെന്നീസ്
Google Oneindia Malayalam News

തൃശൂർ: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ജീവനൊടുക്കിയ വിനായകന് വേണ്ടി ഫ്രീക്കന്മാർ സംഘടിക്കുന്നു. ഊരാളി ബാൻഡിന്റെ നേതൃത്വത്തിൽ ഫ്രീക്ക്സ് യുണൈറ്റഡ് എന്ന കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

മൂന്നു ദിവസം മുങ്ങിനടന്ന ആളൂർ ഒടുവിൽ പൊങ്ങി!കണക്കിന് ശാസിച്ച് മജിസ്ട്രേറ്റ്, നടക്കാത്തത് പറയരുതെന്ന്മൂന്നു ദിവസം മുങ്ങിനടന്ന ആളൂർ ഒടുവിൽ പൊങ്ങി!കണക്കിന് ശാസിച്ച് മജിസ്ട്രേറ്റ്, നടക്കാത്തത് പറയരുതെന്ന്

സൗദിയിലെ സൂപ്പർമാർക്കറ്റുകളിലും സ്വദേശിവൽക്കരണം!മലയാളികൾക്ക് ഇരുട്ടടി!വിദേശികളുടെ കടകൾ അടച്ചുപൂട്ടുംസൗദിയിലെ സൂപ്പർമാർക്കറ്റുകളിലും സ്വദേശിവൽക്കരണം!മലയാളികൾക്ക് ഇരുട്ടടി!വിദേശികളുടെ കടകൾ അടച്ചുപൂട്ടും

മുടി നീട്ടിയവരും താടി വളർത്തിയവരും ട്രാൻസ്ജെൻഡേഴ്സും അടക്കം വിനായകന്റെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരെല്ലാം ജൂലായ് 29 ശനിയാഴ്ച തൃശൂരിൽ ഒത്തുകൂടും. കേരളത്തിലെ മുഴുവൻ ഫ്രീക്കന്മാരെയും പാടാനും പറയാനുമായി ഊരാളി ബാൻഡ് തൃശൂരിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

vinayakan

'വരു..പാട്ടും പഴങ്ങളും പങ്കുവെയ്ക്കാം' എന്ന പേരിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. മുടി നീട്ടിയതിന്റെയും പെൺകുട്ടികളോട് സംസാരിച്ചതിന്റെയും പേരിലാണ് ഏങ്ങണ്ടിയൂർ സ്വദേശി വിനായകനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ നിന്നും വിട്ടയച്ചതിന് പിന്നാലെയാണ് വിനായകൻ തൂങ്ങിമരിച്ചത്.

അടിച്ചു പൂസായി വനിതാ ഡോക്ടർ അഴിഞ്ഞാടി!വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു,കൊല്ലത്തെ പണച്ചാക്കായ ഡോക്ടർ...അടിച്ചു പൂസായി വനിതാ ഡോക്ടർ അഴിഞ്ഞാടി!വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു,കൊല്ലത്തെ പണച്ചാക്കായ ഡോക്ടർ...

പൊട്ടിക്കരഞ്ഞ് കാവ്യ! കരച്ചിൽ കാര്യമാക്കാതെ പോലീസ്! ചോദിച്ചത് ദിലീപിന്റെ ആ രഹസ്യങ്ങൾ...പൊട്ടിക്കരഞ്ഞ് കാവ്യ! കരച്ചിൽ കാര്യമാക്കാതെ പോലീസ്! ചോദിച്ചത് ദിലീപിന്റെ ആ രഹസ്യങ്ങൾ...

വിനായകന്റെ മരണത്തിന് കാരണം പോലീസ് മർദ്ദനമാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. എന്നാൽ രേഖകളില്ലാതെ വാഹനമോടിച്ചതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. പിന്നീട് പുറത്തുവന്ന മൃതദേഹ പരിശോധന റിപ്പോർട്ടിൽ വിനായകന് ക്രൂര മർദ്ദനമേറ്റതായി തെളിഞ്ഞിരുന്നു. ഇതോടെ രണ്ട് പോലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

English summary
freaks united conducts protest on vinayakan's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X