'ബ്രിട്ടീഷ് പോലീസിന്റെ ഇടിയില്‍ എന്റെ രക്തം ചുവരുകളിലേക്ക് പടര്‍ന്നു'.. അനുഭവങ്ങൾ പങ്കുവെച്ച് കെ വി നാരായണന്‍
രാജ്യം 77ാമത് സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കാൻ പോകുന്നത്. നമ്മൾ ഇന്ന് ആഘോഷിക്കുന്ന അനുഭവിക്കുന്ന, ആനന്ദിക്കുന്ന ഈ സ്വാന്ത്ര്യത്തിന് പിന്നിൽ ഒരുപാട് മനുഷ്യരുടെ ത്യാഗവും കണ്ണീരും സഹനവും ചോരയുമുണ്ട്. തങ്ങളുടെ ജീവിതത്തിന്റെ നല്ലഭാഗം മുഴുവൻ ജനിച്ചുവീണ മണ്ണിനെ സ്വതന്ത്രമാക്കാൻ വേണ്ടി പോരാടിയ മനുഷ്യന്മാരെ ഓർക്കാതെ എങ്ങനെയാണ് നമുക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയുക.
ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമർദ്ദനത്തിൽ തലയ്‌ക്കേറ്റ ക്ഷതവും പ്രായാധിക്യവും കാരണവുമുള്ള ഓർമ്മക്കുറവും അലട്ടുന്നുണ്ടെങ്കിലും തീക്ഷണമായ സ്വാതന്ത്ര്യ സമരകാലഘട്ടത്തെ സമരപോരാട്ടങ്ങളെ ഓർത്തെടുക്കുകയാണ് സ്വാതന്ത്ര്യസമര സേനാനിയായ കെ വി നാരായണൻ.

സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ കാസർഗോഡ് ജില്ലക്കാർക്ക് നാരായണേട്ടനെക്കുറിച്ച് പറയാതെ ആരംഭിക്കാൻ കഴിയില്ല. രാജ്യം ആദരിച്ച സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളാണ് കെ വി നാരയണൻ. അരനൂറ്റാണ്ടായി ഹോസ്ദുർഗ് താലുക്ക് ഭൂപണയ ബാങ്കിന്റെ പ്രസിഡന്റാണ് അദ്ദേഹം. ഇന്നും അദ്ദേഹം മുടങ്ങാതെ ഇവിടേക്ക് എത്തും. ബാങ്കിലെ തിരക്ക് പിടിച്ച ദിവസത്തിനിടയിലും സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഓർമകൾ അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പങ്കുവെച്ചു.

ബ്രിട്ടീഷ് പോലീസിന്റെ കൊടിയ മർദ്ദനങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്. അതിക്രൂരമായിട്ടായിരുന്നു അന്ന് അദ്ദേഹത്തെ പോലീസ് അടിച്ചത്, തലപൊട്ടി ചോരയൊലിച്ച് വീണ് പോകുന്ന അവസ്ഥയിലെത്തി. എന്നാൽ ആ മർദ്ദനത്തിന് മുന്നിലൊന്നും മുട്ടുമടക്കാൻ നാരായണൻ തയ്യാറായിരുന്നില്ല.. പോരാട്ടങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്ന അദ്ദേഹത്തിന്റെ തീരുമാനം.
ഗോവ വിമോചന സമരം: ഗോവ വിമോചന സമരത്തിൽ പങ്കെടുത്തവരിൽ മലബാർ മേഖലയുടെ ജാഥാ ക്യാപ്റ്റനായിരുന്നു കെ വി നാരായണൻ. ഗോവ വിമോചനസമരകാലത്തെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. 1955 ആഗസ്റ്റ് 15 ന് ഗോവയിൽ എത്താനായിരുന്നു വളണ്ടിയർമാരോട് നിർദ്ദേശിച്ചിരുന്നത്. ആഗസ്റ്റ് 9 ന് ആയിരുന്നു സമരജാഥയുടെ ഉദ്ഘാടനം. കോഴിക്കോട് ടൗൺഹാളിൽ വെച്ച് കെ കേളപ്പനായിരുന്നു ഉദ്ഘാടനം ചെയ്തത്.
ജാഥ കണ്ണൂരിലെത്തിയപ്പോൾ അവിടെ നിന്നാണ് എല്ലാവരും മംഗാലാപുരത്തേക്ക് പോയത്. അവിടെ നിന്നാണ് ബാൽഗാമിലേക്ക് പോകുന്നത്. 30 കിലോമീറ്റർ നടന്നാണ് പോയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ 600 പേരോളം അവിടെ ഉണ്ടായിരുന്നുവെന്നും മലബാർ മേഖലയിൽ നിന്ന് വന്നവരുടെ ലീഡിറായി തന്നെയാണ് തിരഞ്ഞെടുത്തതെന്നും കെവി നാരായണൻ ഓർക്കുന്നു. 12 ന് ബൽഗാമിൽ നിന്ന് തുടങ്ങി 14 നാണ് ജാഥ സ്ഥലത്തെത്തി.
സുരളിയിൽ നിന്ന് ചെറിയ പുഴകടന്നായിരുന്നു ഗോവയിൽ എത്തേണ്ടിയിരുന്നതെന്നും പുഴ കടന്ന് ഗോവയിൽ എത്തിയപ്പോൾ തങ്ങളെ പോർച്ചുഗീസ് പോലിസ് അടിച്ച് പരിക്കേൽപ്പിച്ചുവെന്ന് അദ്ദേഹം ഓർക്കുന്നു. അടിയും വെടി വെച്ച് ഭയപ്പെടുത്തലും എന്ന് വേണ്ട ക്രൂരമായ അക്രമം. വളണ്ടിയർമാരെ എല്ലാവരേയും ഒരുമിച്ച് ഒരു കതീഡ്രലിന് മുന്നിൽ കൂട്ടി കുടിക്കാൻ പോലും വെള്ളം പോലും നൽകിയില്ലെന്നും അദ്ദേഹം ഓർക്കുന്നു.
പോലീസിന്റെ ക്രൂരത തീർന്നില്ല പുഴയ്ക്ക് സമീപത്തേക്ക് വളണ്ടിയർമാരെ എത്തിച്ചു. അവിടെ ഒറ്റയടിപ്പാതയുടെ ഇരുവശത്തും നിന്ന പോലീസുകാർ വളണ്ടിയർമാരെ അടിച്ചോടിക്കുകയുമായിരുന്നു. ഇതോടെ പോലീസുകാർക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. അടുത്തദിവസം തന്നെ ബോംബയിൽ നിന്ന് മധു ദന്തവാതെയുടെ നേതൃത്വത്തിൽ വളണ്ടിയർമാർ ഗോവയിലേക്ക് എത്തി. പിന്നാലെ ഇന്ത്യൻ സർക്കാറിന്റെ പട്ടാള നടപടി പ്രഖ്യാപിച്ചു. പിന്നെ പോർച്ചീഗീസുകാർക്ക് പിടിച്ച് നിൽക്കാൻ പറ്റിയില്ല ഗോവയെ സ്വതന്ത്ര്യമാക്കി അവർക്ക് പാലായനം ചെയ്യേണ്ടി വന്നു.
പോർച്ചുഗീസ് പോലീസുകാരുടെ മർദ്ദനത്തിന്റെ വേദനയുണ്ടായിരുന്നുവെങ്കിലും തിരിച്ചെത്തിയപ്പോൾ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ അരങ്ങിൽ ശ്രീധരന്റെ നേതൃത്വത്തിൽ വളണ്ടിയർമാർക്ക് നൽകിയ സ്വീകരണം, പോർച്ചുഗീസ് പോലീസുകാരുടെ ക്രൂരമർദ്ദനത്തിന്റെ വേദന മറക്കാൻ തങ്ങൾക്ക് കരുത്തേകിയെന്നും കെ വി നാരായണൻ പറയുന്നു. ജാതിയുടെ പേരിലും മതത്തിന്റെ പേരിലും തമ്മിലടിക്കാതെ ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കണെമന്നാണ് ആ വലിയ മനുഷ്യന് നമ്മോട് പറയാനുള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications