തെരഞ്ഞെടുപ്പ് ദിവസത്തെ സോളാര്‍; മുസ്ലീം ലീഗിനെ പ്രവര്‍ത്തകര്‍ വീടുതോറും കയറിയിറങ്ങി

  • Posted By:
Subscribe to Oneindia Malayalam

വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്നദിവസംതന്നെ സോളാര്‍ അഴിമതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്മേല്‍ നടപടി പ്രഖ്യാപിച്ചത് വേങ്ങരയിലെ മുസ്ലീംലീഗ് പ്രവര്‍ത്തകരെ വെട്ടിലാക്കി. രാവിലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ പീഡനം? മുൻ കേന്ദ്രമന്ത്രിയുടെ പകപോക്കൽ? അബ്ദുള്ളക്കുട്ടിയുടെ ബലാത്സംഗം... പരാതികൾ

കോണ്‍ഗ്രസ് മന്ത്രിമാരുടെ ലൈംഗിക കേളി; വായിച്ച് തളര്‍ന്ന് പിണറായി, മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്...

ചാഞ്ചാടി നില്‍ക്കുന്ന വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോകാതിരിക്കാന്‍ പ്രവര്‍ത്തകര്‍ വീടുകള്‍തോറും കയറിയിറങ്ങി. വീട് കയറിയുള്ള പ്രചരണത്തിലൂടെ പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനും വോട്ടുറപ്പിക്കാനുമായിരുന്നു ലീഗിന്റെ ശ്രമം. നേരത്തെ ഉറച്ച വോട്ടുകളൊക്കെ പെട്ടിയിലാകുമോ എന്ന ഭയം ഇപ്പോഴും യുഡിഎഫിനുണ്ട്.

voting

നിഷ്പക്ഷവോട്ടര്‍മാരെ സോളാര്‍ വിവാദം സ്വാധീനിക്കുമെന്നുറപ്പാണ്. വേങ്ങരിയില്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ ഇത് ഒരു ആയുധമാക്കാനും യുഡിഎഫ് ശ്രമിച്ചേക്കും. വേങ്ങര തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നുണ്ട്. അതേസമയം, സോളാര്‍ കേസിലെ പുതിയ സംഭവവികാസങ്ങള്‍ വൈകിയാണെങ്കിലും തങ്ങളെ സഹായിക്കുമെന്ന് എല്‍ഡിഎഫും പ്രതീക്ഷിക്കുന്നു.

മുസ്ലീം ലീഗിന്റെ ഇളകാത്ത കോട്ടയാണ് വേങ്ങരയെങ്കിലും ലീഗിലെ വിമത നീക്കവും യുഡിഎഫിലെ കെട്ടുറപ്പില്ലായ്മയും ഭൂരിപക്ഷത്തെ ബാധിച്ചേക്കാം. ശക്തനായ സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടതും എല്‍ഡിഎഫിന് ഗുണകരമാകും. യുഡിഎഫ് ഭൂരിപക്ഷം കുറയ്ക്കാനായാല്‍ അത് ഭരണമികവിന്റെ തെളിവായി എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടും.

English summary
Fresh Vigilance probe in solar case decision midst of polling into by-elections in Vengara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്