കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംവി ഗോവിന്ദന്‍: പിണറായി സര്‍ക്കാരിലെ രണ്ടാമനില്‍ നിന്ന് പാര്‍ട്ടി അമരത്തേക്ക്: ഇനി വെല്ലുവിളികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിന്റെ ആദര്‍ശ മുഖമാണ് എംവി ഗോവിന്ദന്‍ എന്ന ഗോവിന്ദന്‍. പുതിയ നിയോഗമാണ് അദ്ദേഹത്തിന് വന്നുചേര്‍ന്നിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന നേതൃത്വത്തിന്റെ തലപ്പ് അദ്ദേഹമെത്തിയിരിക്കുകയാണ്. പാര്‍ട്ടിയെ തത്വശാസ്ത്രത്തില്‍ നിന്ന് വിശദീകരിക്കാനും ഏറ്റവും ആളുപ്പത്തില്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതില്‍ എംവി ഗോവിന്ദന് പ്രത്യേക കഴിവുണ്ട്.

സിപിഎം രണ്ടാം തവണയും അധികാരത്തിലേറിയെങ്കിലും, വലിയ വെല്ലുവിളികള്‍ നേരിടുന്നൊരു ഘട്ടത്തിലാണ് ഗോവിന്ദന്‍ ചുമതലയേല്‍ക്കുന്നത്. സിപിഎം പാര്‍ട്ടി ഓഫീസ് ആക്രമണ കേസ് മുതല്‍ എല്‍ഡിഎഫ് ഘടക കക്ഷികളുടെ അതൃപ്തി വരെയുള്ള കാര്യങ്ങളില്‍ എംവി ഗോവിന്ദന് അഭിപ്രായം പറയേണ്ടതായും വരും. ഇതൊക്കെ എങ്ങനെ പരിഹരിക്കുന്നു എന്നതാണ് അദ്ദേഹത്തിന് നേരിടാവുന്ന വലിയ വെല്ലുവിളി.

1

കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍ നിന്നാണ് രണ്ടാം പിണറായി സര്‍ക്കാരിലെ രണ്ടാമനായ എംവി ഗോവിന്ദന്റെ വരവ്. പാര്‍ട്ടിയുടെ അമരത്തേക്ക് അദ്ദേഹം എത്തുമ്പോള്‍ അരനൂറ്റാണ്ട കാലത്തെ പൊതുപ്രവര്‍ത്തനമാണ് കൈമുതലയായിട്ടുള്ളത്. ഇത്തവണ നിയമസഭയിലേക്ക് അദ്ദേഹത്തിന്റേത് മൂന്നാമത്തെ ജയമായിരുന്നു. തളിപ്പറമ്പില്‍ നിന്ന് വിജയിച്ചത് 22689 വോട്ടിന്റെ ഭൂരിപക്ഷത്തിനും. എംവി ഗോവിന്ദന്‍ ഡിവൈഎഫ്‌ഐയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്. അതിന് പുറമേ ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.

2

കെഎസ്‌എൈഫ് പ്രവര്‍ത്തകനായിട്ടാണ് ഗോവിന്ദന്‍ സിപിഎമ്മിലേക്ക് വരുന്നത്. തുടര്‍ന്ന് കെഎസ്‌വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായി അധ്യാപക ജോലി രാജിവെച്ചാണ് സിപിഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകാന്‍ ഗോവിന്ദന്‍ തീരുമാനിച്ചത്. ഇപി ജയരാജന്‍ വെടിയേറ്റ് ചികിത്സയിലായിരുന്നപ്പോള്‍ ഗോവിന്ദന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നു. മൊറാഴയിലെ കെ കുഞ്ഞമ്പുവിന്റെയും മാധവിയുടെയും ആറ് മക്കളില്‍ രണ്ടാമനായിട്ടായിരുന്നു ഗോവിന്ദന്റെ ജനനം.

3

സൊനാലിയെ നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിച്ചു; പാര്‍ട്ടിയില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്....സൊനാലിയെ നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിച്ചു; പാര്‍ട്ടിയില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്....

1996ലും 2001ലും തളിപ്പറമ്പില്‍ നിന്ന് അദ്ദേഹം നിയമസഭാംഗമായിരുന്നു. ഇത്തവണ പക്ഷേ പാര്‍ട്ടിയും സര്‍ക്കാരും കടുത്ത സമ്മര്‍ദത്തിലാണ്. കെ റെയിലും വിഴിഞ്ഞ സമരവും, എകെജി സെന്റര്‍ ആക്രമണവും, ഗവര്‍ണറുമായുള്ള പോരുമെല്ലാം, പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയതാണ്. സിപിഎമ്മിന്റെ സൗമ്യ മുഖമായി കാണുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇതിനെയെല്ലാം നേരിടുന്നതില്‍ മിടുക്ക് കാണിച്ചതാണ്. ഇനി എംവി ഗോവിന്ദന് മുന്നിലുള്ള വെല്ലുവിളി കോടിയേരിയോളം മികച്ച് നില്‍ക്കുകയാണ്. സംഘടനാ പരിചയസമ്പത്ത് അദ്ദേഹത്തിന് ധാരാളമുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടാനാണ് സാധ്യതയേറെ.

4

17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്

ഘടക കക്ഷികള്‍ അവരുടെ അതൃപ്തി പരസ്യമായി പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിലും ഗോവിന്ദന്റെ മികവ് പ്രകടമാക്കേണ്ടി വരും. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോവുമെന്നും പാര്‍ട്ടി ഉത്തരവാദിത്തം നിറവേറ്റുമെന്നും സംസ്ഥാന സെക്രട്ടറി പ്രഖ്യാപനം വന്ന ശേഷം എംവി ഗോവിന്ദന്‍ അറിയിച്ച് കഴിഞ്ഞു. പാര്‍ട്ടി തന്നെ ഓരോ ഉത്തരവാദിത്തങ്ങള്‍ ഓരോ കാലത്തും ഏല്‍പ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി പദവിയും പാര്‍ട്ടി തീരുമാനിച്ചതാണ്. എല്ലാം ഭംഗിയായി നിറവേറ്റുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍

English summary
from second in command to party's top post, rise of mv govindan in cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X