കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ സംപൂജ്യരായി ബിജെപി: നഷ്ടമായത് 4 പഞ്ചായത്തുകള്‍, വിജയിച്ചത് ഇടത്-വലത് തന്ത്രം

Google Oneindia Malayalam News

ആലപ്പുഴ: ഒരു മാസത്തിനിടെ ആലപ്പുഴയില്‍ ബി ജി പിക്ക് ഭരണം നഷ്ടമായത് 4 പഞ്ചായത്തുകളില്‍. കോടംതുരുത്ത്, ചെന്നിത്തല, തിരുവന്‍വണ്ടൂര്‍, മാന്നാർ പാണ്ടനാട് പഞ്ചായത്തുകളിലെ ഭരണമാണ് ബി ജെ പി കൈവിട്ടത്. പാണ്ടനാട് പഞ്ചായത്തിലെ പ്രസിഡന്റ് ആശ വി നായർ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ജില്ലയിലെ ഏക പഞ്ചായത്തും ബി ജെ പിക്ക് നഷ്ടമായത്.

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രസിഡന്റിന്റെ രാജി പ്രഖ്യാപനം. പഞ്ചായത്ത് മെമ്പർ സ്ഥാനവും ആശ വി നായർ രാജിവെച്ചിട്ടുണ്ട്. ബിജെപി പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് രാജി.

'അച്ചടി ഭാഷയിൽ ശുദ്ധ അസംബന്ധം പറയുന്നയാളാണ് മാത്യൂ'; വീണയ്ക്കെതിരായ ആരോപണത്തിന് റഹീമിന്റെ മറുപടി'അച്ചടി ഭാഷയിൽ ശുദ്ധ അസംബന്ധം പറയുന്നയാളാണ് മാത്യൂ'; വീണയ്ക്കെതിരായ ആരോപണത്തിന് റഹീമിന്റെ മറുപടി

ഈമാസം നാലിന് എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം

പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ ഈമാസം നാലിന് എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. ബി ജെ പി അംഗം ടി സി സുരേന്ദ്രൻ നായരായിരുന്നു അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചതോടെയായിരുന്ന് അന്ന് അവിശ്വാസപ്രമേയം പാസായത്.

അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം

ഇതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റും രാജിവെക്കണമെന്ന്

ഇതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രവർത്തകർ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. ഇത് പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് ആശ രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ബി ജെ പിക്ക്

പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ബി ജെ പിക്ക് ആറും സി പി എമ്മിന് അഞ്ചും കോൺഗ്രസിന് രണ്ടും അംഗങ്ങളാണുള്ളത്. നേരത്തെ വൈസ് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ പ്രമേയത്തെ അനുകൂലിച്ച് ഏഴ് പേർ വോട്ട് ചെയ്തപ്പോൾ, ബിജെപി അംഗങ്ങൾ യോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു. ആശയുടെ രാജിയോടെ പഞ്ചായത്തില്‍ സി പി എമ്മിനും ബി ജെ പിക്കും അഞ്ച് വീതം അംഗങ്ങളാണ് ഉള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് എല്‍ ഡി എഫിനെ പിന്തുണച്ചില്ലെങ്കില്‍ നറുക്കെടുപ്പ് നടത്തേണ്ടി വരും.

അവിശ്വാസ പ്രമേയത്തിലൂടെയായിരുന്നു ബി ജെ പി ഭരിച്ചിരുന്ന

അവിശ്വാസ പ്രമേയത്തിലൂടെയായിരുന്നു ബി ജെ പി ഭരിച്ചിരുന്ന ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് അവിശ്വാസ പ്രമേയത്തിലൂടെ അട്ടിമറിച്ചിരുന്നു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെ പ്രസിഡന്‍റ് ബിന്ദു പ്രദീപ് പുറത്താവുകയായിരുന്നു. ബിജെപിയിലെ ആറംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് പിന്തുണയില്‍ അവിശ്വാസം വിജയിക്കുകയായിരുന്നു.18 അംഗങ്ങളുള്ള ഭരണസമിതിയില്‍ 12 പേര്‍ അവിശ്വാസത്തെ പിന്തുണച്ചു.

കോടംതുരുത്താണ് ബി ജെ പിക്ക് നഷ്ടമായ

കോടംതുരുത്താണ് ബി ജെ പിക്ക് നഷ്ടമായ മറ്റൊരു പഞ്ചായത്. ഇവിടെ എൽ ഡി എഫ് പിന്തുണയോടെ യു ഡി എഫ് ആണ് ഭരണം പിടിക്കുകയായിരുന്നു. ബി ജെ പി അംഗം ബിനീഷ് ഇല്ലിക്കലിനെയാണ് പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ വി ജി ജയകുമാര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 15 അംഗ ഭരണസമിതിയില്‍ ബി ജെ പിക്ക് ഏഴ്, കോണ്‍ഗ്രസിന് അഞ്ച്, സി പി എമ്മിന് രണ്ട്, സി പി ഐക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. സി പി എമ്മിനും ബി ജെ പിക്കും കോൺഗ്രസിനും ഇവിടെ ആറ് വീതം അംഗങ്ങളാണ് ഉള്ളത്. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു ബി ജെ പി പ്രസിഡന്റിനെതിരായ യുഡിഎഫ് അവിശ്വാസ പ്രമേയം

തിരുവൻവണ്ടൂർ പഞ്ചായത്തിൽ സി പി എം, കോൺഗ്രസ്

തിരുവൻവണ്ടൂർ പഞ്ചായത്തിൽ സി പി എം, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗം പി വി സജൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വൈസ് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ സി പി എമ്മിലെ ബീന ബിജുവും തെരഞ്ഞെടുക്കപ്പെട്ടു. തിരുവൻവണ്ടൂർ പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ബിജെപി - 5, സിപിഎം - 4, കോൺഗ്രസ് - 3, സ്വതന്ത്രൻ - 1 എന്നിങ്ങനെയാണ് കക്ഷി നില.

Recommended Video

cmsvideo
മഹാരാഷ്ട്രയില്‍ Eknath Shinde അടുത്ത മുഖ്യമന്ത്രി ?

English summary
From thiruvanvandoor to Mannar: The BJP lost 4 panchayats in Alappuzha in a month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X