ഇന്ധനവില വര്‍ദ്ധന തുടരുന്നു; തിരുവനന്തപുരത്ത് ഡീസല്‍ 101 കടന്നു, പെട്രോള്‍ 108ലേക്ക്
തിരുവനന്തപുരം: സാധാരണക്കാരെ പൊറുതിമുട്ടിക്കുന്ന ഇന്ധനവില വര്‍ദ്ധന അവസാനിക്കുന്നില്ല. ഡീസലിനും പെട്രോളിനും ഇന്നും വില വര്‍ദ്ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 101 രൂപ കടന്നു. ഡീസലിന് തിരുവനന്തപുരത്ത് ഇന്ന് 101.29 രൂപയാണ്. പെട്രോളിന് 107.76 പൈസയും. കൊച്ചിയില്‍ ഒരി ലിറ്റര്‍ പെട്രോളിന് 105.08 രൂപയും കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 105.92 രൂപയുമായി.

അതേസമയം, മൂന്നാഴ്ചയ്ക്കിടെ ഡീസലിന് വര്‍ദ്ധിപ്പിച്ചത് 5 രൂപ 87 പൈസയാണ്. പെട്രോളിന് നാല് രൂപ 07 പൈസയും വര്‍ദ്ധിപ്പിച്ചു. രാജ്യത്തെ ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ വകവയ്ക്കാതെയാണ് എണ്ണക്കമ്പനികള്‍ ഓരോ ദിവസവും വില വര്‍ദ്ധിപ്പിക്കുന്നത്. തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
അതേസമയം, ഡല്‍ഹിയിലെ പെട്രോളിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 105.49 രൂപയായും മുംബൈയില്‍ 111.43 രൂപയായും ഉയര്‍ന്നു. മുംബൈയില്‍ ഡീസല്‍ ഇപ്പോള്‍ ലിറ്ററിന് 102.15 രൂപയാണ് വില. ഡല്‍ഹിയില്‍ വില 94.22 രൂപയില്‍ എത്തിനില്‍ക്കുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 35 പൈസ വര്‍ദ്ധിക്കുന്നത്. ഒക്ടോബര്‍ 12, 13 തീയതികളില്‍ നിരക്കില്‍ മാറ്റമില്ലായിരുന്നു.
സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 106.10 രൂപ, 97.33 രൂപ എന്നിങ്ങനെയാണ് വില. ചെന്നൈയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം ഇത് 102.70 രൂപ 98.59 രൂപ എന്നിങ്ങനെയാണ് വില. ബെംഗളൂരുവില്‍ പെട്രോള്‍ ലിറ്ററിന് 109.16 രൂപയിലും ഡീസല്‍ വില 100.00 രൂപയിലും ലഭ്യമാണ്. ഹൈദരാബാദില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ഇപ്പോള്‍ 109.73 രൂപയിലും ഡീസലിന് 102.80 രൂപയിലും ലഭ്യമാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബീഹാര്‍, കേരളം, കര്‍ണാടക, ലേ എന്നിവിടങ്ങളില്‍ ഡീസല്‍ നിരക്കുകള്‍ 100 കടന്നിരിക്കുകയാണ്. പ്രാദേശിക നികുതികള്‍ അനുസരിച്ച് ഓരോ സംസ്ഥാനത്തിനും വില വ്യത്യാസപ്പെടുന്നു.
അതേസമയം, ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന വാദമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അവയെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ് വേണ്ടതെന് നിലപാടാണ് കേരളം സ്വീകരിച്ചത്.












Click it and Unblock the Notifications