Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി സുധാകരന്‍ രാമായണം വായിച്ചാല്‍ എങ്ങനെയിരിക്കും... ഇതാ വീഡിയോ

തിരുവനന്തപുരം: മികച്ച മന്ത്രി എന്ന് പേരടുത്ത ആളാണ് ജി സുധാകരന്‍. അടിയുറച്ച കമ്യൂണിസ്റ്റുകാരന്‍. ആശയങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ആള്‍. കമ്യൂണിസ്റ്റുകാര്‍ക്ക് രാമായണത്തിലും രാമായണമാസാരചരണത്തിലും വിശ്വാസമുണ്ടോ എന്നത് വലിയ ചോദ്യമാണ്.

പക്ഷേ ജി സുധാകരന് അതൊന്നും പ്രശ്‌നമല്ല. മാതൃഭൂമി ന്യൂസിന്റെ മോണിങ് ഷോ എന്ന പരിപാടിയിലാണ് സുധാകരന്‍ രാമായണപാരായണം നടത്തിയത്.
രാമായണ മാസത്തിന്റെ അവസാന ദിനത്തിലായിരുന്നു ഇത്.

G Sudhakaran

ബാല്യകാലത്തെ രാമായണ മാസാചരണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ജി സുധാകരന്‍ പങ്കുവച്ചു. തന്റെ പിതാവ് രാമായണം പാരായണം ചെയ്തിരുന്ന കാര്യങ്ങളും സുധാകരന്‍ ഓര്‍മിച്ചെടുത്തു. അച്ഛനൊപ്പം രാമായണ പാരായണത്തിന് പോയിരുന്ന കാര്യങ്ങളും ജി സുധാകരന്‍ പങ്കുവച്ചു.

എന്നാല്‍ ഇതെല്ലാം പതിനഞ്ച് വയസ്സിന് മുമ്പുള്ള കാര്യമാണ്. രാഷ്ട്രീയ ബോധ്യം ഉണ്ടായതിന് ശേഷം അത്തരത്തിലുള്ള രാമായണം പാരായണം ഉണ്ടായിട്ടില്ല. പക്ഷേ പൊതുചടങ്ങുകളില്‍ പിന്നീടും രാമായണം വായിച്ചിട്ടുണ്ട്. ദേവസ്വം മന്ത്രി ആയിരിക്കുന്പോള്‍ വകുപ്പിന്‍റെ പരിപാടിയില്‍ രാമായണ പാരായണം നടത്തിയിട്ടുണ്ട്.

എന്നാല്‍ രാമായണം വായിക്കുന്നത് മതപരമായ ഒരു കാര്യമല്ലെന്നാണ് ജി സുധാകരന്‍റെ പക്ഷം. അത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫസര്‍ എംകെ സാനു എഴുതിയ പാഠവ്യാഖ്യാനമാണ് സുധാകരന്‍ പരിപാടിയില്‍ പാരായണം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+