മലപ്പുറത്ത് ഗെയിലിനൊപ്പമെന്ന് കളക്ടർ, മുക്കത്ത് മലക്കം മറിഞ്ഞ് യുഡിഎഫ്, സമരം ഏറ്റെടുക്കാനില്ല

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വിവാദങ്ങള്‍ക്കിടെ ഗെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ. മലപ്പുറത്ത് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരും എംഎല്‍എമാരും പിന്തുണ അറിയിച്ചിട്ടുണ്ട്. പൈപ്പ് ലൈന്‍ കടന്ന് പോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികളുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത് മീണ. ജോലി തുടരുന്നതിനൊപ്പം ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിന്റേയും നിര്‍മ്മാണത്തിന്റേയും സ്വഭാവം വ്യക്തമാക്കുന്ന നോട്ടീസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ക്ക് നല്‍കുന്ന കാര്യവും ജില്ലാ ഭരണകൂടം പരിഗണിക്കും.

സുരേഷ് ഗോപിയും അമലയും ഫഹദും ചെയ്തത് ക്രിമിനൽ കുറ്റം!! ഏഴ് വർഷം വരെ അഴിയെണ്ണാം.. സംഘം പോണ്ടിച്ചേരിയിൽ

gail

അതേസമയം മുക്കത്തെ ഗെയില്‍ പദ്ധതി വിരുദ്ധ സമരം ഏറ്റെടുക്കാന്‍ തല്‍ക്കാലം യുഡിഎഫ് ആലോചിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുക്കത്തെ സമരക്കാര്‍ക്ക് നേരെയുള്ള പോലീസ് നടപടി അപലപനീയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുക്കത്തെ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും അതിന് സര്‍ക്കാര്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുത് എന്നുമുള്ള നിലപാടില്‍ നിന്നാണ് പ്രതിപക്ഷത്തിന്റെ ഈ പിന്നോട്ട് പോക്ക്. മുക്കത്ത് സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Gail Pipeline project will continue in Malappuram, says Collector Amit Meena

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്