കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കെതിരെ മുന്‍ ശിഷ്യയും സന്തത സഹചാരിയും ആയിരുന്ന ഗെയ്ല്‍ ട്രെഡ്വലിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. കൈരളി-പീപ്പിള്‍ ചാനലിന് വേണ്ടി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിലാണ് ഗെയ്‌ലിന്റെ വെളിപ്പെടുത്തലുകള്‍.

വിശുദ്ധ നരകം എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഗെയ്ല്‍ ഉറച്ച് നിന്നു. അമൃതാനന്ദമയിക്ക് പല ശിഷ്യന്‍മാരുമായും ലൈംഗിക ബന്ധം ഉണ്ടായിരുന്നു എന്നാണ് ഗെയ്ല്‍ ആരോപിക്കുന്നത്.

Amma Book

ആശ്രമത്തില്‍ കഴിയുമ്പോള്‍ താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മുഴവന്‍ ഗെയ്ല്‍ ട്രെഡ്വല്‍ അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്. പുസ്തകത്തില്‍ ബാലു എന്ന് വിശേഷിപ്പിച്ച അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യന്‍ അമൃതസ്വരൂപാനന്ദയാണെന്നും ഗെയ്ല്‍ വെളിപ്പെടുത്തി.

മഠത്തിലെ പീഡനങ്ങളെപ്പറ്റിയും ബലാത്സംഗങ്ങളെപ്പറ്റിയും ഗെയ്ല്‍ പറയുന്നുണ്ട്. ഒരു സ്ഥലത്തും പരാതിപ്പെടാനുള്ള സാഹചര്യം ആശ്രമത്തില്‍ ഉണ്ടായിരുന്നില്ലത്രെ. ആശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള സാഹചര്യവും കുറവായിരുന്നുവെന്ന് ഗെയ്ല്‍ പറയുന്നു.

അമൃാതനന്ദമയിയെ വിഷം നല്‍കി കൊല്ലാന്‍ശ്രമിച്ചു എന്ന ആരോപണം ഗെയ്ല്‍ നിഷേധിച്ചു. ആശ്രമം വിട്ട് പോയിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് 15,000 ഡോളര്‍ തന്നിരുന്നുവെന്ന് ഗെയ്ല്‍ പറയുന്നു. അമ്മയെ കൊല്ലാന്‍ ശ്രമിച്ച ഒരാള്‍ക്ക് ഇങ്ങനെ പണം നല്‍കുമോ എന്നായിരുന്നു ഗെയ്‌ലിന്റെ മറുചോദ്യം.

അമൃതാനന്ദമയിയും തന്നെ ഉപദ്രവിച്ചതായി ഗെയല്‍ പറയുന്നുണ്ട്. തനിക്കേറ്റ പീഡനങ്ങളെ പറ്റി പരാതിപ്പെട്ടാല്‍ കുറ്റം മുഴുവന്‍ തന്റെ മേല്‍ ചുമത്തപ്പെടുമോ എന്ന ഭയമായിരുന്നത്രെ ഗെയ്‌ലിന്.

രണ്ട് ഭാഗങ്ങളുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം മാത്രമാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്തിട്ടുള്ളത്. രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്നാണ് കൈരളി-പീപ്പിള്‍ അവകാശപ്പെടുന്നത്. ചീഫ് എഡിറ്ററായ ജോണ്‍ ബ്രിട്ടാസ് അമേരിക്കയില്‍ പോയാണ് ഗെയ്‌ലുമായുള്ള അഭിമുഖം നടത്തിയത്.

English summary
Gail Tredwell reveals more about Amruthanandamayi in interview with John Britas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X