Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെഡ്വല്‍ പറഞ്ഞത് ഗൗരവേമേറിയത്, പിണറായി

കല്‍പ്പറ്റ: അമൃതാതന്ദമയിയുടെ ആശ്രമത്തിനെതിരെ മുന്‍ ശിഷ്യ നടത്തിയ ആരോപണങ്ങളെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചു. ആത്മകഥാപരമായ പുസ്തകത്തിലൂടെ സ്ത്രീ നടത്തിയ പരാമര്‍ശങ്ങള്‍ അതീവ ഗൗരവമെന്നാണ് പിണറായി പ്രതികരിച്ചത്. ആദ്യമായാണ് ഈ വിഷയത്തില്‍ പിണറായി വിജയന്‍ പ്രതികരിയ്ക്കുന്നത്.

ആശ്രമങ്ങള്‍ക്കുള്ളില്‍ നടക്കുന്നതെന്തൊക്കെയാണെന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു. പലതവണ ഈ വിഷയത്തെക്കുറിച്ചുള്ള പ്രതികരണം പിണറായി വിജയനോട് ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

Amma, Pinarayi

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്വല്‍ ആശ്രമത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ അവര്‍ നടത്തിയ ആരോപണങ്ങള്‍ ഗൗരവകരമായി കാണണമെന്നും പിണറായി വിജയന്‍. പുറത്ത് നിന്നുള്ളവരല്ല മഠത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ഏറ്റവും അടുത്ത അനുയായി തന്നെയാണ് പുസ്തകമെഴുതിയതെന്നും പിണറായി പറഞ്ഞു.

ആശ്രമങ്ങള്‍ക്ക് ലഭിയ്ക്കുന്ന ഫണ്ടുകളെക്കുറിച്ച് അന്വേഷിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിന്‍റെ ഭാഗമായി വയനാട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+