ഗണേഷ് കുമാറും ആന്റണി രാജുവും മന്ത്രമാരാകാൻ സാധ്യത
കേരള കോൺഗ്രസ് ബിയിൽ നിന്ന് കെ.ബി ഗണേഷ് കുമാറും ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവും മന്ത്രിമാരായേക്കും
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ രൂപീകരണ ചർച്ചകൾ തുടരുകയാണ്. ഘടകകക്ഷികളുമായുള്ള ആദ്യ റൗണ്ട് ചർച്ച പൂർത്തിയാക്കിയ സിപിഎം മന്ത്രിമാരുടെ എണ്ണത്തിലും വിഹിതത്തിലും ഏകദേശ തീരുമാനത്തിലെത്തിയതായാണ് സൂചന. 21 അംഗ മന്ത്രിസഭയായിരിക്കും അധികാരമേൽക്കുക. ഒരു എംഎൽഎ മാത്രമുള്ള പാർട്ടികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും. കേരള കോൺഗ്രസ് ബിയിൽ നിന്ന് കെ.ബി ഗണേഷ് കുമാറും ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവും മന്ത്രിമാരായേക്കും.
ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

ഒറ്റ എംഎൽഎമാരുള്ള ആറു ഘടകകക്ഷികളാണ് ഇടതു മുന്നണിയുടെ ഭാഗമായുള്ളത്. ആദ്യ ഘട്ടത്തിലാണ് ഗണേഷ് കുമാറിനും ആന്രണി രാജുവിനും അവസരം നൽകുന്നത്. പിന്നീട് മന്ത്രിസഭ പുഃനസംഘടന ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. എന്നാൽ എല്ലാ പാർട്ടികൾക്കും അവസരം നൽകുമോയെന്ന് വ്യക്തമല്ല.

നേരത്തെ ഗതാഗത മന്ത്രിയായി തിളങ്ങിയ വ്യക്തിയാണ് ഗണേഷ് കുമാര്‍. എൻഎസ്എസ് ഭാരവാഹിയെന്ന നിലയിലും പ്രവൃത്തിച്ചിട്ടുള്ള ഗണേഷ് വഴി അകന്നു നിൽക്കുന്ന എൻഎസ്എസ് എൽഡിഎഫ് ബന്ധവും മെച്ചപ്പെടുത്താമെന്ന ആലോചനയും തീരുമാനത്തിന് പിന്നിലുണ്ട്. ആഴക്കടൽ മീൻപിടിത്ത കരാർ പ്രതിപക്ഷം വലിയ ആരോപണമായി ഉയർത്തിയെങ്കിലും ലത്തീൻ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിടാഞ്ഞത് ആന്റണി രാജുവിനെ പരിഗണിക്കാൻ കാരണമാകുന്നു.

സിപിഎമ്മിന് 12 മന്ത്രിമാരും സിപിഐയിൽ നിന്ന് നാല് പേരും മന്ത്രിസഭയിൽ ഉണ്ടാകും. കേരള കോൺഗ്രസ് (എം), ജെഡിഎസ്, എൻസിപി എന്നീ പാർട്ടികൾക്ക് ഓരോ മന്ത്രിമാരുമുണ്ടാകുമെന്നാണ് സൂചന. സിപിഎം അംഗം തന്നെയാകും സ്‌പീക്കർ. ഡെപ്യൂട്ടി സ്‌പീക്കർ പദവി സിപിഐക്ക് നൽകുമ്പോൾ ചീഫ് വിപ്പ് കേരള കോൺഗ്രസ് എമ്മിൽ നിന്നായിരിക്കും.

അതേസമയം, ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിന് നല്‍കാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ 5 എംഎല്‍എമാരുള്ള തങ്ങള്‍ക്കും ഒരംഗങ്ങള്‍ മാത്രമുള്ള മറ്റു കക്ഷികള്‍ക്കും ഒരു മന്ത്രി പദവി എന്നത് നീതികേടാണെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. രണ്ടു മന്ത്രിപദവിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒന്ന് മാത്രമേ നല്‍കൂ എന്നാണ് സിപിഎം നിലപാട്. ഈ സാഹചര്യത്തിലാണ് ചീഫ് വിപ്പ് പദവി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍.

കടന്നപ്പള്ളി രാമചന്ദ്രന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയപ്പോള്‍ അദ്ദേഹം വീണ്ടും മന്ത്രിസഭയില്‍ ഉണ്ടാകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ പുതുമുഖങ്ങളുടെ സാധ്യത പരീക്ഷിക്കാന്‍ സിപിഎം ഇറങ്ങിയതോടെ അദ്ദേഹവും പുറത്താവും. പകരം ജനാധിപത്യ കേരളാ കോണ്‍ഗ്രസിനാണ് ഈ സ്ഥാനം നല്‍കുക. ആന്റണി രാജുവാണ് മന്ത്രിയാവുക. ഗണേഷ് കുമാറിന് മന്ത്രിയായും എംഎല്‍എയായും ദീര്‍ഘകാല പരിചയമുണ്ട്. ഇതാണ് പരിഗണിക്കാന്‍ കാരണം. ആന്റണി രാജു ഇത്തവണ പുതുമുഖമാണ്.
Recommended Video

ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ ഉണ്ടായില്ലെങ്കിലും മെയ് 20 രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് സൂചന. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 750 പേര്‍ പങ്കെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ കോവിഡ് കേസുകളുടെ എണ്ണം അപ്പോഴേക്കും നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ അടക്കം വലിയ കുറവ് ഉണ്ടാകും.
കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications