Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കടന്നതായി പരാതി; സംഭവം ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍

കൊച്ചി: നടനും സംവിധായകനുമായ ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. ബാല ഇല്ലാത്ത സമയത്തായിരുന്നു സംഭവം. വീട്ടില്‍ എത്തി മൂന്നംഗ സംഘം അക്രമം നടത്തുകയായിരുന്നു എന്ന് ബാല പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട് എന്ന് ബാല പറഞ്ഞു.

മൂന്നംഗ സംഘം ആയുധങ്ങളുമായാണ് എത്തിയത് എന്ന് ബാല പറഞ്ഞു. അക്രമി സംഘം എത്തുമ്പോള്‍ ഭാര്യ എലിസബത്ത് ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു എന്നും ബാല പരാതിയില്‍ പറയുന്നു. അക്രമികള്‍ കാറിലാണ് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയതായിരുന്നു ബാല. ഈ സമയത്താണ് അക്രമികള്‍ എത്തിയത്.

1

വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നു എന്നും അയല്‍വീട്ടിലും പോയി അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും ബാല പറയുന്നു. അക്രമികള്‍ എത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് അക്രമികള്‍ എന്നാണ് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് എന്നാണ് ബാല പറയുന്നത്.

2

ഫ്‌ലാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത് എന്നും ബാല പറയുന്നു. നേരത്തെ ബാലയും സുഹൃത്തുക്കളും വീട്ടില്‍ ഉള്ളപ്പോഴും അതിക്രമിച്ച് കയറാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ബാലയും എലിസബത്തും നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ തന്റെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തു എന്നും ബാല പറയുന്നു.

3

അതേസമയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശക്തമായ നടപടി പ്രതീക്ഷിക്കുന്നുണ്ട് എന്നുമാണ് ബാല പറയുന്നത്. അടുത്തിടെ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ പ്രതിഫല തര്‍ക്കത്തിന്റെ പേരില്‍ ബാല വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

4

ചിത്രത്തിന്റെ റിലീസിന് പിന്നാലെ ആണ് മിക്ക അഭിനേതാക്കള്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ല എന്ന ആരോപണവുമായി ബാല രംഗത്തെത്തിയത്. സിനിമയില്‍ പ്രധാന വേഷം ബാല ചെയ്തിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ച 24 പേര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാന്‍ ഉണ്ണി മുകുന്ദന്‍ തയ്യാറായില്ല എന്നായിരുന്നു ബാല പറഞ്ഞത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ബാല പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+