കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി

  • By Desk
Google Oneindia Malayalam News

പാലക്കാട്‌ : എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അട്ടപ്പാടിയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു.ചെന്താമല പടിഞ്ഞാറു ഭാഗത്തുള്ള ചമ്മന്തിയറിന് വടക്ക് ഭാഗത്ത്‌ വിളവെടുപ്പിനു പാകമായ 500 ചെടികളും പല വലിപ്പത്തിലും പ്രായത്തി ലുമുള്ള 564 ചെടികളാണ് കണ്ടെത്തിയത്. ഈ അടുത്ത കാലത്ത് അട്ടപ്പാടി മേഖലയിൽ, കേരളത്തിൽ തന്നെ കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് കൃഷിയാണിത്. 50ലക്ഷം രൂപാ വരെ മാർക്കറ്റിൽ വില വരുന്ന കഞ്ചാവ് ആണ് കണ്ടെത്തിയത്.

കഞ്ചാവിൽ തന്നെ ഏറ്റവും മുന്തിയ ഇനമായ സങ്കരയിനം നീല ചടയെൻ വിഭാഗത്തിൽ പെട്ട കഞ്ചാവ് ആണ് കണ്ടെത്തിയത്. എത്തി പെടാൻ വളരെയേറെ ദുഷ്കരമായ ഇടുക്കിൽ ആണ് മേൽ കൃഷി കണ്ടെത്തിയത്. രണ്ടു ഏക്കർ വരുന്ന കൃഷിക്കു ചുറ്റും ചെറിയ ടെന്ററുകൾ കെട്ടി കാവൽ ഇരിക്കുന്ന രീതിയിൽ ആണ് മേൽ കൃഷി കണ്ടെത്തിയത്. റെയ്‌ഡിൽ പല എക്സൈസ് ജീവന ക്കാർക്കും ചെറിയ തോതിൽ പരിക്ക് പറ്റിയിരുന്നു. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. സ്‌ക്വാഡ് പാർട്ടി എത്തുന്ന തിനു തൊട്ടു മുമ്പ് വരെ ഈ മേഖലയിൽ ജന സാന്നിധ്യം അനുഭവപെട്ടു. എക്സൈസ് പാർട്ടി വരുന്നതറിഞ്ഞു പ്രതികൾ രക്ഷപെട്ടതാവാനാണ് സാധ്യത എന്ന് എക്സൈസ് അറിയിച്ചു.

ganja

പാലക്കാട്‌ അസി. എക്സൈസ് കമ്മീഷണർ രാജസിങ്ങിന്റെ നേതൃത്വത്തിൽ ആണ് പരിശോധന സങ്കടിപ്പിച്ചത്. ഒരു മാസത്തോളം ജി മേഖലയിൽ ഊരുകളിൽ നിന്നും രഹസ്യ വിവരം ശേഖരിച്ചു ആണ് പരിശോധന സങ്കടിപ്പിച്ചത്. ഇതിനു മുമ്പ് ഒരു തവണ ഈ മേഖലയിൽ എത്തിപ്പെടാൻ ശ്രമിച്ചു എങ്കിലും ആന ശല്യം കാരണം സ്‌ക്വാഡ് പാർട്ടി ക്ക് തിരിച്ചു ഇറങ്ങേണ്ടി വന്നു. രണ്ടു ദിവസം നീണ്ട കഞ്ചാവ് റെയ്‌ഡിൽ രാജ സിങ്.(അസി. കമ്മീഷണർ ), സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷ്, ടി. രാജീവ്‌ (എക്സൈസ് ഇൻസ്പെക്ടർ ), എം. യൂനസ്, ലോതർ പെരേര,അജിത്‌ കുമാർ (പ്രിവന്റീവ് ഓഫീസർ മാർ ), പി. ടി. പ്രീജു, പി. ബി. ജോൺസൺ, ആർ. എസ്. സുരേഷ് (സിവിൽ ഓഫീസർസ് ), എം. സ്മിത (വനിത ഓഫീസർ )പ്രദീപ്‌ (ഡ്രൈവർ ) എന്നിവർ പങ്കെടുത്തു

English summary
Ganja cultivation found in attapadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X