കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കൃഷി; കൊലക്കേസ് പ്രതിയുടെ പുതിയ ബിസിനസ് പൊലീസ് പൂട്ടിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എന്തു ചെയ്തിട്ടും രക്ഷയില്ലാതെ വന്നതോടെ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കൃഷി ചെയ്യാമെന്ന് വച്ചപ്പോൾ പൊലീസ് കൈയോടെ പിടികൂടി. വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കൃഷി ചെയ്ത് വന്നിരുന്ന കൊലപാതം ഉൾപ്പടെ ഇരുപതോളം കേസുകളിൽ പ്രതിയായ കഴക്കൂട്ടം പുത്തൻത്തോപ്പ് സ്വദേശി സാക്കറിനെയാണ്(37) പൊലീസ് പൊക്കിയത്.

Ganja

കഞ്ചാവു വിൽപ്പന സംഘത്തിന്റെ തലവനായ ഇയാളെ കഴക്കൂട്ടം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിആർ സുരൂപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്, കുളിമുറിയോട് ചേർന്ന് നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കണ്ടെത്തി. കഞ്ചാവിന്റെ പൂവും കായും ഉപയോഗിച്ചു കൃഷി ചെയ്യാനായിരുന്നു നീക്കം. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവിന്റെ പൂക്കൾ മണ്ണിൽപാകി രണ്ടു ചെടികൾ നട്ടു വളർത്തി.കൃഷി വ്യാപിപ്പിക്കാനുള്ള നീക്കം സംഘത്തിലെ ആരോ എക്സൈസിനെ അറിയിക്കുകയായിരുന്നു.

Ganja

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒരാളെ കൊലപ്പെടുത്തിയ കേസിൽ പത്തുവർഷത്തോളം ജയിൽ ശിക്ഷയനുഭവിച്ച് പുറത്ത് വന്നിട്ട് നാല് വർഷമേ ആയിട്ടുള്ളു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം കഴക്കൂട്ടത്തെ വിവിധയിടങ്ങളിൽ കഞ്ചാവു വിൽക്കുന്നുണ്ടെന്ന് ഇയാൾ സമ്മതിച്ചു.എക്‌സൈസ് ഉദ്യോഗസ്ഥരായ പീതാബരൻപിള്ള,സി.സുബിൻ,രാജേഷ്,ശ്റീജിത്,ജസീം,ദീപു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
English summary
Ganja farming in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X