കഞ്ചാവ് വില്‍പ്പനയും വാട്‌സ്ആപ്പിലൂടെ..
തൃശ്ശൂര്‍: കഞ്ചാവ് വില്‍പ്പനക്കാര്‍ വിപണനം ഹൈട്ടക് ആക്കി മാറ്റിയിരിക്കുകയാണ്. വാട്‌സ്ആപ്പ് വഴിയാണ് ചില വിരുതന്‍മാര്‍ ഇടപാടുകള്‍ നടത്തുന്നത്. പോലീസിന്റെ ശക്തമായ നിരീക്ഷണം മൂലം യുവാക്കള്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വഴി വാട്‌സ്ആപ്പ് ആണെന്ന് പോലീസ് വ്യക്തമാക്കുന്നു.
വില്‍പ്പനയ്ക്കും പ്രചരണത്തിനുമായി ഉപയോഗിച്ച പല വാട്‌സ്ആപ്പ് സന്ദേശങ്ങളും പോലീസ് പിടിച്ചെടുത്തു. ഇടപാടു നടത്തുന്നവരില്‍ മിക്കവരും വിദ്യാര്‍ത്ഥികളാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരില്‍ മിക്കവരും പുറംനാടുകളില്‍ പഠിക്കുന്നവരാണ്. കഞ്ചാവ് എവിടെ കിട്ടും, വിലയെത്ര വരും, പുതിയ ടേസ്റ്റുകള്‍ എന്തൊക്കെയാണ്, എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ മെസേജുകളാണുള്ളത്.

നാലുകിലോ കഞ്ചാവ് വിറ്റാല്‍ രണ്ടുലക്ഷം രൂപയോളം ലാഭം ഉണ്ടാക്കാനാകുമെന്നൊക്കെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പറയുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ പണം കൈമാറുന്നത്. വാട്‌സ്ആപ്പ് ആകുമ്പോള്‍ സൈബര്‍സെല്‍ വഴി സന്ദേശങ്ങള്‍ ചോര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ഇതറിഞ്ഞാണ് ഇവര്‍ വാട്‌സ്ആപ്പ് വഴി ഇത്തരം ഇടപാടുകള്‍ നടത്തുന്നത്.
കേരളത്തിനു പുറത്തു പഠിക്കുന്ന മലയാളികളില്‍ ഒരുപാട് പേര്‍ ഇതിനോടകം പോലീസിന്റെ വലയിലായിക്കഴിഞ്ഞു. കേരളത്തിനു പുറത്തു പഠിക്കുന്നവരാണ് ഇരകളിലും വില്‍പ്പനക്കാരിലും കൂടുതല്‍. 50 ശതമാനത്തോളം വിദ്യാര്‍ത്ഥികളെങ്കിലും കഞ്ചാവിലേക്ക് വഴിമാറുന്നുവെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications