കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി; പണം തിരിച്ചു നല്‍കും, തൊഴിലാളികള്‍ക്ക് സസ്‌പെന്‍ഷന്‍!!

സുധീര്‍ കരമനയുടെ വീടുപണിക്കായി ഇറക്കിയ സാധനങ്ങള്‍ക്കാണ് മൂന്നൂ യൂണിയനുകള്‍ ചേര്‍ന്ന് പണം വാങ്ങിയത്

Google Oneindia Malayalam News

Recommended Video

cmsvideo
സുധീർ കരമനയുടെ കയ്യിൽ നിന്ന് നോക്കുകൂലി വാങ്ങി, പിന്നീട് സംഭവിച്ചത് | Oneindia Malayalam

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ തൊഴിലാളി സംഘടനകള്‍ പ്രതിരോധത്തില്‍. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും തൊഴിലാളി സംഘടനകള്‍ ഇതില്‍ ഉള്‍പ്പെട്ടതോടെ പരസ്പരം കുറ്റം ചാരാനും ഇവര്‍ക്ക് സാധിക്കുന്നില്ല. ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാനാണ് സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ തീരുമാനം.

സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ തുക സംഘടനകള്‍ തിരിച്ചുനല്‍കുമെന്നാണ് സൂചന. സംഭവത്തില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ സംഘടനകള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നേരത്തെ നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അനിഷ്ടത്തിന് കാരണമായിട്ടുണ്ട്.

തൊഴിലാളി സംഘടനകള്‍ കുരുക്കില്‍

തൊഴിലാളി സംഘടനകള്‍ കുരുക്കില്‍

സുധീര്‍ കരമനയുടെ വീടുപണിക്കായി ഇറക്കിയ സാധനങ്ങള്‍ക്കാണ് മൂന്നൂ യൂണിയനുകള്‍ ചേര്‍ന്ന് പണം വാങ്ങിയത്. ഒരു ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ലഭിക്കാത്തതിനെ തുടര്‍ന്ന് 50000 രൂപ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു. എന്നാല്‍ 25000 രൂപയാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ വീട്ടില്‍ സാധനങ്ങള്‍ ഇറക്കുന്നത് നോക്കിനിന്ന ശേഷം പണം വാങ്ങുകയായിരുന്നു. അതേസമയം ലോഡിറക്കിയവര്‍ക്ക് 16000 രൂപ വേറെ നല്‍കേണ്ടിയും വന്നു. യൂണിയന്‍കാര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി നടന്‍ പറഞ്ഞു. അതേസമയം വളരെ പെട്ടെന്ന് തന്നെ സംഭവം വിവാദമായതോടെ കുരുക്കിലായിരിക്കുകയാണ് ഇവര്‍. പ്രശ്‌നക്കാരെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിാണ് തൊഴിലാളി സംഘടനകള്‍. യൂണിയന്‍കാര്‍ സാധനം ഇറക്കാന്‍ വന്ന ലോറി ആറുമണിക്കൂറോളം തടഞ്ഞതായും കരാറുകാരനെയും ജോലിക്കാരെയും അസഭ്യം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

നടപടിയുമായി സംഘടനകള്‍

നടപടിയുമായി സംഘടനകള്‍

സുധീര്‍ കരമനയ്‌ക്കെതിരെ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് സംഘടനാനേതാക്കള്‍ പറയുന്നു. സംഭവത്തില്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന് സിഐടിയു 14 തൊഴിലാലികളെ സസ്‌പെന്‍ഡ് ചെയ്തു. ഇവരെ പുറത്താക്കാനും തീരുമാനമുണ്ടെന്നാണ് സൂചന. കൂടുതല്‍ അന്വേഷണത്തിന് ശേഷമാകും ഇവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുക. അതേസമയം കോണ്‍ഗ്രസിന്റെ തൊഴിലാളി യൂണിയനായ ഐഎന്‍ടിയുസി ഏഴു പേരെ പുറത്താക്കിയിട്ടുണ്ട്. ഇവര്‍ സംഘടനയ്ക്ക് മുന്നില്‍ തെറ്റുപറ്റിപ്പോയെന്ന് സമ്മതിച്ചിട്ടുണ്ട്. ബിഎംഎസും നടപടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. അതേസമയം സുധീറില്‍ നിന്ന് സിഐടിയു തിരിച്ചുനല്‍കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. നോക്കുകൂലി വന്‍ വിവാദമായ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്ന് സംഘടനകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭരണതലത്തില്‍ അതൃപ്തി

ഭരണതലത്തില്‍ അതൃപ്തി

പ്രമുഖനായ വ്യക്തിയില്‍ നിന്ന് ഇത്രയും വലിയ തുക നോക്കുകൂലി വാങ്ങിയത് സര്‍ക്കാര്‍ തലത്തില്‍ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനയ്ക്കും ഇതില്‍ പങ്കുള്ളത് സര്‍ക്കാരിന് ക്ഷീണമായി എന്നാണ് വിലയിരുത്തില്‍. സുധീറിന്റെ വീട്ടിലേക്കുള്ള സാധനങ്ങള്‍ ബംഗളൂരുവില്‍ നിന്നാണ് എത്തിയതെന്ന് പറയുന്നു. ലോഡ് എത്തിയ ഉടനെയായിരുന്നു നോക്കുകൂലി ആവശ്യപ്പെട്ടത്. പണിയെടുക്കാതെ ഇത്രയും പണം വാങ്ങിയത് തെറ്റാണെന്ന് സുധീര്‍ പറയുന്നു. വിലകൂടിയ ഗ്രാനൈറ്റായതിനാല്‍ സൂക്ഷിച്ച ഇറക്കുന്നതിന് കമ്പനി അവരുടെ ജോലിക്കാരെ പ്രത്യേകം ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് യൂണിയന്‍കാര്‍ ഇടപെട്ട് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ വീടിനകത്ത് കയറി പരിശോധനയും നടത്തിയിരുന്നു. കൂടുതല്‍ നിര്‍മാണ സാമഗ്രികള്‍ ഇറക്കിവെച്ചിട്ടുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം. പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ഒടുവില്‍ 25000 രൂപ നല്‍കിയെന്ന് സുധീര്‍ പറഞ്ഞു.

പിണറായി പറഞ്ഞതിന് പുല്ലുവിലയോ! നോക്കുകൂലിക്ക് ഇരയായി നടൻ സുധീർ കരമന.. പോയത് കാൽ ലക്ഷം രൂപ!പിണറായി പറഞ്ഞതിന് പുല്ലുവിലയോ! നോക്കുകൂലിക്ക് ഇരയായി നടൻ സുധീർ കരമന.. പോയത് കാൽ ലക്ഷം രൂപ!

എന്‍ജിഒയുടെ പേരില്‍ കേന്ദ്രഫണ്ട് തട്ടിച്ചു, ടീസ്ത സെതല്‍വാദിനെതിരെ കേസ്, അറസ്റ്റുണ്ടാവും!!എന്‍ജിഒയുടെ പേരില്‍ കേന്ദ്രഫണ്ട് തട്ടിച്ചു, ടീസ്ത സെതല്‍വാദിനെതിരെ കേസ്, അറസ്റ്റുണ്ടാവും!!

24 മണിക്കൂർ പണിമുടക്ക് നേരത്തെ തുടങ്ങി, കെഎസ്ആർടിസി യാത്രക്കാരെ വട്ടം കറക്കി, സർവ്വീസുകൾ റദ്ദാക്കി!24 മണിക്കൂർ പണിമുടക്ക് നേരത്തെ തുടങ്ങി, കെഎസ്ആർടിസി യാത്രക്കാരെ വട്ടം കറക്കി, സർവ്വീസുകൾ റദ്ദാക്കി!

English summary
gawking wages from sudheer karamana unions sack its members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X