'കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാലിറ്റി ആവില്ല'; കേരളം അതൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് കെ മുരളീധരൻ
കോഴിക്കോട്: ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്ലീം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ക്ലാസുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാലിറ്റി ആവില്ലെന്ന് മുരളീധരൻ പറഞ്ഞു. തല തിരിഞ്ഞ പരിഷ്കാരമാണെന്ന് ലിഗ് പറഞ്ഞതിൽ കാര്യമുണ്ടെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾ ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ലീഗ് നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ആരെയും ഒരു വസ്ത്രവും അടിച്ചേല്‍പ്പിക്കരുത്. പെണ്‍കുട്ടികള്‍ പാന്റ്‌സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്, ഇത് എങ്ങനെ ജെണ്ടര്‍ ഇക്വാളിറ്റിയാകും എന്നായിരുന്നു വിഡി സതീശൻ ചോദിച്ചത്. യൂണിഫോം ഒരു പാറ്റേണ്‍ ആണ്. പക്ഷെ അതില്‍ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ട്.ലിംഗ നീതി സംബന്ധിച്ച് മുന്‍ഗണന തീരുമാനിക്കണം. അല്ലാതെ ഓരോ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ട് ഇതാണ് ലിംഗ നീതിയെന്ന് പറയരുത് എന്നും സതീശൻ പറഞ്ഞിരുന്നു.
ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികൾ വഴിതെറ്റും. ഇതു പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും എന്നായിരുന്നു ലീഗ് നേതാവ് പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞത്. സ്കൂളുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമാണ്. ജെൻഡർ ന്യൂട്രൽ വിഷയത്തില്‍ മതപരമായ പ്രശ്നമല്ല, ധാർമികമായ പ്രശ്നമാണ്. ലിബറിസം കൊണ്ടുവരാനുള്ള ശ്രമത്തെയാണ് എതിർക്കുന്നത്, എന്നും സലാം പറഞ്ഞിരുന്നു.
എന്നാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടാതായി ഇതുവരെ സര്‍ക്കാരിന്റെ മുന്നില്‍ പരാതി വന്നിട്ടിലെന്നായിരുന്നു വിദ്യാഭ്യാസ മവ്ത്രി വി ശിവൻകുട്ടി മറുപടി നൽകിയത്. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചിരുന്നു.
ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്












Click it and Unblock the Notifications