കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ കയാങ്കളി കേസ്; മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ മന്ത്രി വി ശിവൻകുട്ടി അടക്കം മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമന്ന് കോടതി. സെപ്റ്റംബർ 14 ഹാജരാകണമെന്നാണ് നിർദേശം. തിരുവനന്തപുരം സിജഎം കോടതിയുടെതാണ് ഉത്തരവ്. കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികള‍് നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവിട്ടത്.

2015ൽ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റിന്‍റെ കാ​ല​ത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ്​ കേ​സി​നാ​ധാ​രം. തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, മുൻ എം.എൽ.എമാരാ‍യ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവർ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി.​ജെ.​എം കോ​ട​തിയുടെ​ ഉ​ത്ത​ര​വു​ണ്ടാ​യി.

niyamasabha

പ്രസ്‌താവനയ്ക്ക് മുമ്പേ ജിഎസ്‌ടി നടപ്പാക്കി കേരളം; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നുപ്രസ്‌താവനയ്ക്ക് മുമ്പേ ജിഎസ്‌ടി നടപ്പാക്കി കേരളം; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

എന്നാൽ, ബാ​ഹ്യ​സ്വാ​ധീ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം സി.​ജെ.​എം കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. തു​ട​ർ​ന്ന്,​ ശി​വ​ൻ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​റിന്‍റെ നി​ല​പാ​ട്​ കോ​ട​തി​യി​ൽ അ​റി​യി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ഒാ​ഫ്​ പ്രോ​സി​ക്യൂ​ഷ​നാ​യി​രു​ന്ന വ​നി​ത​യെ​ മാ​റ്റുകയും ചെയ്തു.കൈ​യാ​ങ്ക​ളിയിൽ​ മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന സാ​മാ​ജി​ക​ർ​ക്കെ​തി​രെ എ​ടു​ത്ത കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​വ​ശ്യം ത​ള്ളി​യ സി.​ജെ.​എം കോ​ട​തി ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ര്‍​ജി​ ഹൈ​ക്കോടതി ത​ള്ളി. ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ​ക്ക്​ സ​ഭ​യു​ടെ അ​ന്ത​സ്​ സം​ര​ക്ഷി​ക്കാ​നു​ള്ള ധാ​ർ​മി​ക ചു​മ​ത​ല​യു​ണ്ടെ​ന്ന​ത​ട​ക്കം വി​ല​യി​രു​ത്തി കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന സർക്കാർ ആ​വ​ശ്യം കോടതി നി​ഷേ​ധി​ച്ചു.

തുടർന്നാണ് ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സു​പ്രീം​കോ​ട​തി​യെ സമീപിച്ചത്. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.

ഹണിട്രാപ്പില്‍ കുടുങ്ങി ഇന്ത്യൻ സൈനികൻ;പാകിസ്‌താന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിഹണിട്രാപ്പില്‍ കുടുങ്ങി ഇന്ത്യൻ സൈനികൻ;പാകിസ്‌താന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി

Recommended Video

cmsvideo
ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാതെ സമർപ്പിച്ച കുറ്റപത്രം പതിവെന്താണ് എന്ന് ബൈജു കൊട്ടാരക്കര

English summary
General Education minister sivankutty all accused to appear in court kerala legislative assembly violence case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X