സംസ്ഥാനത്ത് കോവിഡ് വൈറസിന് വീണ്ടും ജനിതക മാറ്റം: ആശങ്ക പങ്കുവെച്ച് കേന്ദ്ര സംഘം
ദില്ലി: സംസ്ഥാനത്ത് കോവിഡ് വാക്സിന്‍റെ രണ്ട് ഡോസുകളും എടുത്തവരില്‍ കോവിഡ് ബാധ കൂടുതലായി കണ്ടെത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. കേരളത്തിൽ കോവിഡിന്‍റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും മാറ്റമുണ്ടായെന്ന ആശങ്കയും ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു. സംസ്ഥാനത്ത് വാക്സിൻ എടുത്തവരിൽ 40,000 ത്തിലധികം പേർക്ക് കോവിഡ് ബാധ കണ്ടെത്തിയിട്ടുള്ളത്.
കോവിഡ് പ്രതിരോധം കാര്യക്ഷമമാക്കുന്നതിന് ഭരണകൂടത്തെ സഹായിക്കുന്നതിനായി ആറംഗ കേന്ദ്ര സംഘം അടുത്തിടെ കേരളത്തിലെ എട്ട് ജില്ലകൾ സന്ദർശിച്ചിരുന്നു. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 20 വരെ സംസ്ഥാനം ഏകദേശം 4.6 ലക്ഷം കോവിഡ് -19 കേസുകൾ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര സംഘം അതിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള് നല്‍കുന്നത് സ്ഥിരി രൂക്ഷമാക്കും. ഓണം സീസണ്‍ ഉള്‍പ്പടെ വരാനിരിക്കുന്നത് കേന്ദ്ര സംഘം ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് -19 കേസുകളിൽ പകുതിയിലധികവും കേരളത്തിലാണെന്ന് കേന്ദ്രം ചൊവ്വാഴ്ച പറഞ്ഞിരുന്നു. സംമ്പൂര്‍ണ്ണ വാക്സിനേഷന്‍ നല്‍കിയവരിലും കോവിഡ് വ്യാപനം രൂക്ഷമാണെന്നും കേന്ദ്ര സംഘത്തെ നയിച്ച നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജീത് സിംഗ് വ്യക്തമാക്കിയിരുന്നു.
വാക്സിൻ എടുത്തവരിലെ കോവിഡ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. പത്തനംതിട്ടയിൽ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം കുറഞ്ഞത് 14,974 പേർക്ക് വൈറസ് ബാധിച്ചു. രണ്ടാമത്തെ വാക്സിൻ കുത്തിവയ്പ്പ് കഴിഞ്ഞ് 5,042 പേർക്ക് രോഗം ബാധിച്ചെന്നും ജില്ലയില്‍ നിന്നുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ഡെല്‍റ്റ വേരിയന്‍റ് വക ഭേദം സ്ഥിരീകരിച്ചതും പത്തനംതിട്ടയിലായിരുന്നു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 696 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേസുകള്‍ വര്‍ധിച്ചുവരുന്ന കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കര്‍ശനം സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് ജില്ലകളിലും കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികം ആണെന്നും ചില സ്ഥലങ്ങളിൽ ഇത് വർദ്ധിക്കുന്നതായും കേന്ദ്ര സംഘം കണ്ടെത്തി.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളിൽ 80 ശതമാനത്തിലധികം പേർക്കും ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും സംശയമുണ്ട്. ഒരു പുതിയ കൊറോണ വൈറസ് വേരിയന്റിന്റെ പങ്കും തള്ളിക്കളയാനാവില്ലെന്ന് അഭിപ്രായപ്പെട്ട ആരോഗ്യ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.
ബിഗ് ബോസില്‍ കണ്ട ആളേയല്ലാലോ ഇത്, വൈറലായി ഷെഹനാസിന്‍റെ പുതിയ ചിത്രങ്ങള്‍
അതേസമയം സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങള്‍ കോവിഡ് ബാധ മൂലമാണെന്നും സ്ഥിരീകരിച്ചു.












Click it and Unblock the Notifications