കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിയോ മാപ്പ് ജിപിഎസ് സംവിധാനം

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ കൊറോണ ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട നിരവധി പേര്‍ ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നില്ലെന്ന് ഡിഎംഒ വ്യക്തമാക്കിയിരുന്നു. 900 പേരാണ് ജില്ലയില്‍ തയ്യാറാക്കിയ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്ളത്. ഈ പട്ടികയില്‍ ഉളള 40 ശതമാനത്തോളം പേരും സഹകരിക്കുന്നില്ലെന്നായിരുന്നു ഡിഎംഒ ഉയര്‍ത്തിയ പരാതി.

മാത്രമല്ല നിരീക്ഷണത്തില്‍ തുടരുന്നവര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്ന് കളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ ഉള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിയോ മാപ്പ് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകുടം.

 നിര്‍ണായകം

നിര്‍ണായകം

നിലവില്‍ പത്തനംതിട്ടയില്‍ 9 പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആണ്. ഇനി ഒരാഴ്ചയ്ക്കാലം നിര്‍ണായകമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് നിരീക്ഷണത്തില്‍ തുടരുന്നവരെ ട്രാക്ക് ചെയ്യാന്‍ ജിയോ മാപ്പ് ജിപിഎസ് സംവിധാനം ഏർപ്പെടുത്തുന്നത്.

 നടപടിയെടുക്കും

നടപടിയെടുക്കും

ഈ സംവിധാനം ഉപയോഗിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ലൊക്കേഷൻ നിരീക്ഷിച്ച് അവർ പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ഇവരിൽ ആരെങ്കിലും പൊതു ഇടങ്ങളിലേക്ക് ഇറങ്ങുകയാണെങ്കിൽ ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഈ ട്രാക്കിംഗ് സിസ്റ്റം സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 വിദ്യാര്‍ത്ഥികള്‍ക്ക്

വിദ്യാര്‍ത്ഥികള്‍ക്ക്

കൂടാതെ ഇതു വഴി ഒരു പ്രദേശത്ത് എത്രപേർ രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് കണ്ടത്തിയവരെ ഈ സംവിധാനത്തിലൂടെ നിരീക്ഷക്കാനാകും. ജിയോ മാപ്പിംഗിനായി അടൂർ എഞ്ചിനിയറിംഗ് കോളേജ്, പാറ്റൂർ ശ്രീ ബുദ്ധാ എഞ്ചിനിയറിംഗ് കോളേജ് , കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് എന്നീ മൂന്ന് എഞ്ചിനിയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളാണ് ഈ സംവിധാനം ഏകോപിപ്പിക്കുന്നത്.

 പുറത്തിറങ്ങുന്നില്ലെന്ന്

പുറത്തിറങ്ങുന്നില്ലെന്ന്

രണ്ടു ടീമുകളിലായി 60 പേരടങ്ങുന്ന സംഘമാണ് വീടുകളില്‍ കഴിയുന്ന 900 പേരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്.
ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ വീടുകള്‍ക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്.

 നിയമ നടപടി സ്വീകരിക്കും

നിയമ നടപടി സ്വീകരിക്കും

ആരെങ്കിലും പൊതു ഇടങ്ങളിലേക്കു പോകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും.

 മെഡിക്കല്‍ സംഘം

മെഡിക്കല്‍ സംഘം

ടീമിലുള്ള കൗണ്‍സിലര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുകയും ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യും. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണെന്നും കളക്ടര്‍ വ്യക്തമാക്കി.

'രാഹുൽ വളർത്തുനായയേ കളിപ്പിച്ചുകൊണ്ടിരിക്കട്ടെ, അന്തസ്സുളള നേതാക്കളുടെ കയ്യിൽ നേതൃത്വം ഏൽപ്പിക്കൂ'

'കമല്‍നാഥിന്‍റെ 'മാസ്റ്റര്‍ സ്ട്രോക്ക്'കാണാനിരിക്കുന്നതേയുള്ളൂ';അട്ടിമറി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്

അമിത് ഷായുടെ തന്ത്രം പൊളിക്കാന്‍ കളത്തിലിറങ്ങി ഡികെ ശിവകുമാര്‍! കാലുവാരിയവര്‍ക്ക് മുന്നറിയിപ്പ്!

English summary
Geo Map GPS system to track the people in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X