ജോര്‍ജ്ജ് കുട്ടിയുടേത് കൊലപാതകം.. ഓട്ടോ ഡ്രൈവര്‍ സൂരജ് അറസ്റ്റില്‍

  • Written By: Rakhi
Subscribe to Oneindia Malayalam

ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കാഷ്യര്‍ തൊമ്മന്‍കുത്ത് പാലത്തിങ്കല്‍ ജോര്‍ജ്ജ് കുട്ടിയെന്ന തങ്കച്ചനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി നസീര്‍ മാപ്പ് പറഞ്ഞു

സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ദര്‍ഭത്തൊട്ടി ആശാരിപ്പറമ്പില്‍ സൂരജ് എന്ന 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധം തകര്‍ന്നതിന് കാരണക്കാരന്‍ ജോര്‍ജ്ജ് കുട്ടിയാണെന്നതാണ് കൊലയില്‍ കലാശിച്ചത്.

സ്വാഭാവിക മരണം

സ്വാഭാവിക മരണം

ജോര്‍ജ്ജുകുട്ടിയെ ഫെബ്രുവരി ആറിന് റബ്ബര്‍ തോട്ടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ആദ്യം കരുതിയത്.

പോസ്റ്റ്മോര്‍ട്ടത്തില്‍

പോസ്റ്റ്മോര്‍ട്ടത്തില്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിയാണ് ജോര്‍ജ്ജ് മരിച്ചതെന്ന് കണ്ടെത്തിയത്.

പ്രണയം തകര്‍ന്നു

പ്രണയം തകര്‍ന്നു

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. സൂരജ് സ്നേത്തിലായിരുന്ന യുവതിയെ ജോര്‍ജ്ജ് കുട്ടി പറഞ്ഞ് തിരിത്തിയെന്നും ഇതോടെ യുവതി തന്നില്‍ നിന്നും അകലാന്‍ തുടങ്ങിയെന്നുമുള്ള ധാരണയിലാണ് കൊല നടത്തിയതെന്ന് സൂരജ് പോലീസിനോട് വ്യക്തമാക്കി.

കൊന്നത് ഇങ്ങനെ

കൊന്നത് ഇങ്ങനെ

ബുധനാഴ്ച രാത്രി 11 ഓടെ റബ്ബര്‍ തോട്ടത്തിലേക്ക് പോയ ജോര്‍ജ്ജ് കുട്ടിയെ പിന്നില്‍ നിന്ന് കൈകൊണ്ട് മൂക്കും വായും പൊത്തിപ്പിടിച്ച ശേഷം കഴുത്തില്‍ ഞെക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് പോലീസിനോട് പറഞ്ഞു.

English summary
georgekutty murder police arrests auto driver suraj

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്