കഞ്ചാവ് മണക്കുന്ന ഇടുക്കി; ദിനംപ്രതി കേസുകൾ, കഞ്ചാവ് ചെടികള്‍ കണ്ടെത്തി...

  • Posted By: Desk
Subscribe to Oneindia Malayalam

മൂന്നാര്‍: ഇടുക്കിയില്‍ കഞ്ചാവ് കേസുകള്‍ രേഖപ്പെടുത്താത്ത ദിവസങ്ങള്‍ വളരെ കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു.ജില്ലയുടെ വിവിധ ഇടങ്ങളിലായി പലപ്പോഴും കഞ്ചാവ് കേസുകളില്‍ പിടിയിലാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. മൂന്നാര്‍ മേഖലയില്‍ നിന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കേസ്.മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ടീം നടത്തിയ പരിശോധനക്കിടയില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 idukkiganja

വ്യത്യസ്ഥമായ രണ്ടുക്കേസുകളാണ് ബുധനാഴ്ച മൂന്നാര്‍ എക്‌സൈസ് സര്‍ക്കിളിനു കീഴില്‍ വരുന്ന കൊട്ടക്കമ്പൂര്‍,ചിലന്തിയാര്‍ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തത്. വട്ടവട വില്ലേജിലെ കോവിലൂര്‍ -കൊട്ടക്കമ്പൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് റിസോര്‍ട്ടിന്റെ മുന്‍വെത്ത പൂന്തോട്ടത്തില്‍ ചെടികള്‍ക്കിടയില്‍ ഇടക്കലര്‍ത്തി നട്ടിരുന്ന കഞ്ചാവ് ചെടികളും,വട്ടവട വില്ലേജിലെ ചിലന്തിയാറില്‍ ചെല്ലപ്പാണ്ടി എന്നയാളുടെ കൃഷിയിടത്തിലെ ഷെഡില്‍ നിന്ന് ഒരുക്കിലോയോളം വരുന്ന ഉണക്ക കഞ്ചാവും എക്‌സൈസ് സംഘം കണ്ടെടുത്തു.എക്‌സൈസ് സംഘത്തിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ആനന്ദ് റിസോര്‍ട്ടിന്റെ പൂന്തോട്ടത്തില്‍ നിന്നും 6 കഞ്ചാവ് തൈകള്‍ അന്വേഷണ സംഘം കണ്ടെത്തി.തുടര്‍ന്ന് റിസോര്‍ട്ട് മാനേജര്‍ കൊട്ടക്കുമ്പൂര്‍ സ്വദേശി പ്രഭു,കോവില്ലൂര്‍ സ്വദേശി സുരേഷ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്്തു.അതേസമയം കഞ്ചാവ് സൂക്ഷിച്ച ചിലന്തിയാര്‍ സ്വദേശി ചെല്ലപ്പാണ്ടിയെ എക്‌സൈസ് സംഘം പ്രതിചേര്‍ത്തിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വ്യാപകമായ കഞ്ചാവ് മാഫിയ മൂന്നാര്‍ മേഖലയില്‍ സജ്ജീവമാകുന്നതായാണ് എക്‌സൈസ്് സംഘത്തിന്റെ വിലയിരുത്തല്‍.തമിഴ്‌നാട്ടില്‍ നിന്നടക്കം നിരവധി പേരാണ് ഇത്തരത്തില്‍ ചെറുകിട കഞ്ചാവ് വില്‍പ്പനക്കായി ജില്ലയില്‍ കഞ്ചാവെത്തിക്കുന്നതെന്നും എക്‌സൈസ് സംഘം പറഞ്ഞു.


തൃത്താല കൂടല്ലൂരിൽ ഉദ്ഘാടനത്തിനെത്തിയ വിടി ബൽറാം എംഎൽഎയ്ക്ക് നേരെ കരിങ്കൊടി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ghanja spreading in idukki ,cases are repeatedly filed in police stations

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്