ഏഴാംക്ലാസുകാരന്‍ പതിനേഴുകാരിയെ ഗര്‍ഭിണിയാക്കുമോ? പ്രത്യുല്‍പ്പാദന ശേഷിയെക്കുറിച്ച് പരിശോധന !
പതിനേഴുകാരിയുടെ പരാതിയെക്കുറിച്ച് മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പറയുന്നത്.
തിരുവനന്തപുരം: കളമശേരിയില്‍ പതിനേഴുകാരിയെ 12 വയസുകാരന്‍ ഗര്‍ഭിണിയാക്കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പുറം ലോകം അറിഞ്ഞത്. പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് തികയുന്നതിന് രണ്ട് മാസം മുന്‍പാണ് ഗര്‍ഭിണിയായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. പെണ്കുട്ടിയുടെ പ്രസവത്തോടെയാണ് കുട്ടിയുടെ അച്ഛന്‍ 12 കാരനാണെന്ന വിവരം പുറത്തറിയുന്നത്.
എന്നാല്‍ പന്ത്രണ്ട് വയുകാരന്‍ തന്നെയാണോ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്ന സംശയം നില നില്‍ക്കുകയാണ്. പന്ത്രണ്ട് ന്തണ്ട് വയസ്സുകാരനില്‍നിന്ന് ഗര്‍ഭിണിയായെന്ന പതിനേഴുകാരിയുടെ പരാതിയെക്കുറിച്ച് മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പറയുന്നത്.

സംശയമുണ്ട്
ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനാണോ പെണ്‍കുട്ടി പന്ത്രണ്ടുകാരനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സംശയിക്കാവുന്നതാണെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് നിരീക്ഷിക്കുന്നു.

പെണ്‍കുട്ടിയുടെ മൊഴി
ആരുടെയെങ്കിലും സമ്മര്‍ദ ഫലമായാണോ പെണ്‍കുട്ടി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നും കമ്മിഷന്‍ സംശയിക്കുന്നത്. തെറ്റായ തെളിവുകള്‍ നല്‍കാന്‍ ചിലപ്പോള്‍ പതിനേഴുകാരിക്ക് കഴിയുമെന്നും കമ്മിഷന്‍ നിരിക്ഷിച്ചു.

പ്രത്യുല്‍പ്പാദന ശേഷി
ആരോപണവിധേയനായ പന്ത്രണ്ടു വയസ്സുകാരന്റെ പ്രത്യുത്പാദനശേഷിയെക്കുറിച്ച് മെഡിക്കല്‍ പരിശോധനയ്ക്കും കമ്മിഷന്‍ ഉത്തരവിട്ടു.

അന്വേഷണം
സംഭവത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പന്ത്രണ്ട്കാരനെതിരെ കേസ്
കുഞ്ഞിന്റെ പിതാവായ 12 കാരനെതിരെ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നവംബര്‍ രണ്ടിനായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംശയം
ആണ്‍ കുട്ടിയുടെ വയസ്സിന്റെ കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. താനല്ല പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്നാണ് 12 കാരന്‍ പോലീസിന് നല്‍കിയ മൊഴി. അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications