ഫേസ്ബുക്കിലൂടെ കാമുകനെ കിട്ടി; മകളെ പോലും മറന്നു, യുവതിയും കാമുകനും ചെയ്തത്...
ഫേസ്ബുക്കിലൂടെ പരിചപ്പെട്ട കാമുകനുമായി ഒളിച്ചോടിയ കഥകൽ ഇപ്പോൾ സർവ്വ സാധാരണമാണ്. പലപ്പോഴും പെൺകുട്ടികൾ പറ്റിക്കപ്പെടാറുമുണ്ട്. വ്യാജ അക്കൗണ്ട് ഉണ്ടാക്കി തന്നെ വഞ്ചിച്ചയാളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവവും നമ്മൾ കണ്ടതാണ്. ചെന്നൈ സ്വദേശിയായ കണ്ണന്‍ കുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളാണ് തന്നെ പറ്റിച്ച 22 കാരനെ വെടിവെച്ച് കൊലപ്പെടുത്തിയത്. അയ്യനാര്‍ എന്ന അധ്യാപക വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയായി കണ്ണന്‍ കുമാറിനെ പ്രണയിച്ച് വഞ്ചിച്ചത്.
കേരളത്തിലും കാമുകനെ വിശ്വസിച്ച് ഉറങ്ങി വന്ന യുവതികൾ പറ്റിക്കപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. എന്നാൽ സ്വന്തം കുഞ്ഞിനെ തനിച്ചാക്കി കാമുകനൊപ്പം പോയി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അതും നമ്മുടെ കൊച്ചു കേരളത്തിൽ. അഞ്ചുവയസ്സുകാരി മകളെ ഉപേക്ഷിച്ച് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം വീട്ടമ്മയാണ് ഒളിച്ചോടിയത്.

ഭർത്താവ് പരാതി നൽകി
എന്നാൽ ഭർത്താവിന്റെ പരാതിയിൽ ഭാര്യയെയും കാമുകനെയും പോലീസ് പിടികൂടി. എതുക്കാവിള സ്വദേശി സന്തോഷ്‌കുമാറിന്റെ ഭാര്യ ശരണ്യ, കാമുകന്‍ പാലക്കാട് പെറ്റശേരി വാണിയാംപാറ ചുള്ളിയോട്ടുഹൗസില്‍ അബി (28) എന്നിവരാണ് അറസ്റ്റിലായത്.

കുട്ടിയെ തനിച്ചാക്കിയതിന് കേസ്
അഞ്ചുവയസ്സുകാരി മകളെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞുവെന്ന കുറ്റത്തിന് ശരണ്യക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ തനിച്ചാക്കാൻ പ്രേരണ നല്‍കി യുവതിയെ വിളിച്ചുകൊണ്ടുപോയ കുറ്റത്തിനു വിവിധ വകുപ്പുകള്‍ ചുമത്തി കാമുകനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

ജോലിക്ക് പോയ തക്കം നോക്കി മുങ്ങി
ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട അബിയും ശരണ്യയും പ്രണയത്തിലായി. ഈ മാസം എട്ടിന് ശരണ്യയുടെ ഭര്‍ത്താവ് സന്തോഷ്‌കുമാര്‍ ജോലിക്ക് പോയ സമയത്ത് അഞ്ചു വയസുകാരിയായ മകളെ വീട്ടില്‍ തനിച്ചാക്കി കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. തുടർന്നാണ് ഭർത്താവ് സന്തോഷ് പോലീസിൽ പരാതി നൽകിയത്.

തമരശ്ശേരി കോടതിയിൽ ഹാജരാക്കി
ഫേസ്ബുക്കിലൂടെ ആറുമാസംമുമ്പ് പരിചയപ്പെട്ട ഇവര്‍ കണ്ണൂര്‍ പേരാവൂരില്‍ ലോഡ്ജില്‍ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും തമരശ്ശേരി കോടതിയിൽ ഹാജരാക്കി. താമരശ്ശേരിയിലേക്ക് വിളിച്ചു വരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications