മരണപ്പിടച്ചില്‍ കണ്ടിട്ടും പകച്ചില്ല, 2വയസുകാരിയെ രക്ഷിച്ചത് കോട്ടയത്തെ ഏഴാം ക്ളാസുകാരി
കോട്ടയം: ഏഴാം ക്‌ളാസുകാരിയുടെ സമയോചിതമായ ഇടപെടല്‍ രണ്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ചു. തൊണ്ടയില്‍ നാണയം കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട രണ്ടുവയസുകാരിയ്ക്കാണ് ഏഴാം ക്‌ളാസുകാരി രക്ഷകയായത്. കോട്ടയം പള്ളിയ്ക്കത്തോടാണ് സംഭവം.
അയല്‍വാസിയുടെ വീട്ടില്‍ പാല്‍ വാങ്ങാന്‍ പോയതായിരുന്നു സൂര്യ എന്ന ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനി. ഈ സമയത്താണ് അയല്‍വാസിയുടെ രണ്ട് വയസുള്ള കുട്ടിയുടെ തൊണ്ടയില്‍ നാണയം കുടുങ്ങിയ വിവരം അറിയുന്നത്. നാണയം പുറത്തെടുക്കാനായി അമ്മ വളരെയധികം പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ശ്വാസം കിട്ടാതെ കുഞ്ഞ് പിടയാനും തുടങ്ങി. സ്ഥിതി വഷളാകുന്നത് മനസിലാക്കിയ സൂര്യ അമ്മയുടെ കൈയ്യില്‍ നിന്ന് കുട്ടിയെ വാങ്ങി. പാഠപുസ്തകത്തില്‍ പറഞ്ഞിരിയ്ക്കുന്നതുപോലെ പ്രാഥമിക ശുശ്രൂഷകള്‍ ചെയ്തു നോക്കി. കുട്ടിയെ മടിയില്‍ കിടത്തിയും പുറത്ത് തട്ടിയും സൂര്യ നാണയം പുറത്തെടുത്തു. ഇതോടെ കുഞ്ഞിന്റെ ശ്വാസോച്ഛാസം പൂര്‍വ്വ സ്ഥിതിയില്‍ ആവുകയും ചെയ്തു.












Click it and Unblock the Notifications