വാളയാര്‍ പീഡനം: പോലീസ് വീഴ്ച വരുത്തിയത് മനപ്പൂര്‍വം; രേഖ പുറത്ത്, പിന്നില്‍ ചില വമ്പന്‍മാര്‍..!!
പെണ്‍കുട്ടി മനോവിഷമം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എഫ്‌ഐആര്‍ സംബന്ധിച്ച രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
പാലക്കാട്: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ സഹോദരിമാര്‍ മരിച്ച കേസിന്റെ അന്വേഷണത്തില്‍ പോലിസ് വീഴ്ച വരുത്തിയത് മനപ്പൂര്‍വമാണെന്ന് തെളിയുന്നു. മൂത്ത പെണ്‍കുട്ടി കൃതിക മരിച്ചത് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പോലിസിന്റെ തുടക്കം മുതലുള്ള ശ്രമം. ഇത് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
പെണ്‍കുട്ടി മനോവിഷമം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എഫ്‌ഐആര്‍ സംബന്ധിച്ച രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അന്വേഷണത്തില്‍ പോലിസ് ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് ഇപ്പോള്‍ തെളിയുന്നത്. ഭരണപക്ഷ പാര്‍ട്ടിയിലുള്ളവര്‍ക്ക് സംഭവത്തതില്‍ പങ്കുണ്ടെന്ന് യുഡിഎഫ് ആരോപിച്ചിട്ടുണ്ട്.

ജനുവരി 13നാണ് മൂത്ത കുട്ടി കൃതികയെ ദുരൂഹ സാഹചര്യത്തില്‍ അട്ടപ്പളത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സഹോദരി ശരണ്യയും ജോലി കഴിഞ്ഞെത്തിയ അച്ഛനും അമ്മയുമാണ് തൂങ്ങികിടക്കുന്ന കുട്ടിയെ കാണുന്നത്. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യേണ്ട കാര്യം കുട്ടിക്കില്ലെന്നും അന്നുതന്നെ നാട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും പോലിസ് അന്വേഷിച്ചില്ല.

പെണ്‍കുട്ടിയുടെ ബന്ധുവായ ഉണ്ണികൃഷ്ണന്‍ പോലിസിന് മരണവുമായി ബന്ധപ്പെട്ട മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മൊഴിയില്‍ പറഞ്ഞിട്ടില്ല. പക്ഷേ പോലിസ് ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു.

കൃതിക തൂങ്ങി മരിച്ചത് സഹോദരി ശരണ്യയാണ് കണ്ടതെന്നും ബഹളം വച്ചപ്പോള്‍ ആളുകള്‍ ഓടിക്കൂടുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. കൃത്യമയ അന്വേഷണം നടത്താതെയാണ് ഇത്തരത്തില്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്.

കൃതിക മരിച്ച ദിവസം രണ്ടുപേര്‍ മുഖം പൊത്തി വീട്ടില്‍ നിന്നു ഇറങ്ങിപ്പോയെന്ന് ശരണ്യ പോലിസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ വഴിക്ക് പോലിസ് അന്വേഷണം നീങ്ങിയതേ ഇല്ല. അവര്‍ ആത്മഹത്യാണെന്നും മനോവിഷമം മൂലമാണ് മരണമെന്നും എഴുതി തയ്യാറാക്കിയിരുന്നു. ഈ നിഗമനം മാറ്റാന്‍ തയ്യാറായതുമില്ല.

ശരണ്യയും മരിച്ച സാഹചര്യത്തില്‍ മൂത്ത കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് അമ്മ പറഞ്ഞിരുന്നു. ബന്ധുവാണ് ഇതിന് പിന്നിലെന്നും അമ്മ പറഞ്ഞു. ഇയാള്‍ പലതവണ പീഡിപ്പിച്ചുവെന്ന് പോലിസിനോട് അമ്മ പറഞ്ഞിരുന്നുവത്രെ. പക്ഷേ പോലിസ് നടപടിയെടുത്തില്ലെന്നും അമ്മ പറയുന്നു.

സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടികള്‍ പീഡിനത്തിന് ഇരയായിരുന്നുവെന്ന് പോലിസിന് വ്യക്തമായ സൂചന ലഭിച്ചു. കുട്ടികളെ പീഡിപ്പിച്ചവരില്‍ ആലപ്പുഴ സ്വദേശിയുമുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. കൂടാതെ മറ്റു ചിലരും കസ്റ്റഡിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ ബന്ധുവും കസ്റ്റഡിയിലുണ്ട്.

തന്റെ ബന്ധു മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിരുന്നുവെന്നാണ് അമ്മ തന്നെ പോലിസിനോട് പറഞ്ഞത്. താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നുവത്രെ. ഇയാള്‍ പിന്നീടും വീട്ടിലെത്തുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കരുതുന്നത്. കുട്ടികള്‍ രണ്ടുപേരും ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരകളായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം കസ്റ്റഡിയിലുള്ളവര്‍ സമ്മതിച്ചിട്ടുമുണ്ട്.

പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ രഹസ്യഭാഗത്ത് മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മൂലക്കുരു കാരണമുള്ള മുറിവാണിതെന്ന് കാണിച്ച് പോലിസ് ഇക്കാര്യം തള്ളുകയായിരുന്നുവത്രെ. കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. മൊബൈലില്‍ പകര്‍ത്തിയത് ആലപ്പുഴ സ്വദേശിയാണെന്ന് പോലിസ് സൂചന കിട്ടി.

അഞ്ചുപേരാണ് കേസിലെ പ്രതികളെന്ന് പോലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മൂത്ത പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച് അന്നുതന്നെ സംശയങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ പോലിസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ല. വീഴ്ച വരുത്തിയ പോലിസുകാര്‍ക്കെതിരേ നടപടിയുണ്ടാവും.

എഎസ്പി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്. അട്ടപ്പളം എയുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി ശരണ്യയും ചേച്ചി ഹൃതികയുമാണ് ഒന്നര മാസത്തെ ഇടവേളക്കിടെ ഒരേ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. ഇവരുടെ അച്ഛന്‍ ഷാജിയും അമ്മ ഭാഗ്യവതിയും കൂലിവേലക്കാരാണ്. മുറിയുടെ ഉത്തരത്തിലാണ് കൃതികയെ പോലെ ശരണ്യയെയും തൂങ്ങിയ നിലയില്‍ കണ്ടത്. ഇത്ര ഉയരത്തില്‍ കുട്ടി എങ്ങനെ കുരുക്കിട്ടുവെന്നാണ് സംശയം.












Click it and Unblock the Notifications