നഗ്നനാക്കി ക്രൂര മര്‍ദ്ദനം, ഷോക്കടിപ്പിച്ചു; കാമുകനെ ഒഴിവാക്കാന്‍ ലക്ഷ്മിപ്രിയയുടെ ക്വട്ടേഷന്‍; ഒടുവില്‍...
തിരുവനന്തപുരം: യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതി പൊലീസ് പിടിയില്‍. ഒന്നാം പ്രതിയും പെണ്‍സുഹൃത്തുമായ ലക്ഷ്മിപ്രിയയാണ് ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവമായിരുന്നു സംഭവം. യുവാവിനെ പെണ്‍സുഹൃത്തും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
എറണാകുളത്തേക്ക് തട്ടിക്കൊണ്ടു പോയ ശേഷം കെട്ടിയിട്ട് നഗ്നനാക്കിയായിരുന്നു മര്‍ദ്ദനം. അയിരൂര്‍ സ്വദേശിയായ യുവാവിനാണ് ക്രൂരമായ മര്‍ദ്ദനമെറ്റത്. പല തവണ ആവശ്യപ്പെട്ടിട്ടും പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറാത്തതിനായിരുന്നു ആക്രമണം. സംഭവത്തില്‍ മാധ്യമ റിപ്പോർട്ടുകൾ ഇങ്ങനെ.

വര്‍ക്കര ചെറുന്നിയൂര്‍ സ്വദേശിയായ ലക്ഷ്മിപ്രിയ എന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിക്ക് മറ്റൊരു യുവാവുമായി പുതിയ ബന്ധമുണ്ടായി. ഇതോടെ താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് അയിയൂര്‍ സ്വദേശിയായ യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ലക്ഷ്മിപ്രിയ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു.
പറഞ്ഞ സ്ഥലത്തെത്തിയ യുവാവിനെ ലക്ഷ്മിപ്രിയ വന്ന കാറില്‍ കയറ്റി. തുടര്‍ന്ന് പെണ്‍കുട്ടി അടക്കം ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. യുവാവ് ധരിച്ചിരുന്ന മാലയും വിലകൂടിയ വാച്ചും പണവും സംഘം തട്ടിയെടുക്കുകയും ചെയ്തു. 3,500 രൂപ ഗൂഗിള്‍ പേ വഴിയും കൈക്കലാക്കി. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഉപദ്രവിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. .ബിയര്‍ ബോട്ടില്‍കൊണ്ട് തലയ്ക്കടിച്ചു. ലഹരിവസ്തുക്കള്‍ നല്‍കിയ ശേഷമാണ് യുവാവിനെ വിവസ്ത്രനാക്കി മര്‍ദിച്ചത്. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ഷോക്കടിപ്പിക്കുകയും ചെയ്തു. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലക്ഷ്മിപ്രിയ യുവാവിന്റെ തന്നെ ഫോണില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.
അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അവശനായ യുവാവിനെ പിറ്റേദിവസം വൈറ്റിലയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ലക്ഷ്മി പ്രിയയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. എട്ടാം പ്രതയായ അമലിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. പൊലീസ് മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് .
വര്‍ക്കല സ്വദേശിയായ യുവതിയെന്നാണ് പൊലീസ് തുടക്കം മുതല്‍ പൊലീസ് പറയുന്നത്. യുവതിയ വിദ്യാര്‍ത്ഥിയാണോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പൊലീസ് പങ്കുവയ്ക്കുന്നില്ല. യുവതിയുടെ കാമുകനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സൂചന. ഇയാളെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. പൊലീസ് വിഷയത്തില്‍ വരും മണിക്കൂറില്‍ പ്രതികരണം നടത്തുമെന്നാണ് കരുതുന്നത്.
അതേസമയം, കേസ് ഒതുക്കിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി യുവാവിന്റെ അച്ഛന്‍ പറഞ്ഞു. പ്രതികള്‍ 15 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പിതാവ് പറയുന്നത്. അഞ്ച് ലക്ഷം രൂപ ചോദിച്ചാണ് മര്‍ദ്ദിച്ചത്. അവര്‍ തമ്മില്‍ പ്രണയമായിരുന്നില്ല. മകനും യുവതിയും തമ്മില്‍ മനോജ് എന്നയാള്‍ വഴിയാണ് പരിചയപ്പെട്ടത്.
ഒമ്പതര മണിക്ക് കൂട്ടിക്കൊണ്ടുപോയി വൈകീട്ട് ഏഴര മണിക്ക് സ്റ്റാന്റില്‍ വിടുന്നത് വരെ ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല. ലക്ഷ്മിപ്രിയയുടെ അച്ഛന്‍ 15 ലക്ഷം രൂപ തരാമെന്ന് പറഞ്ഞതായി ഒരാള്‍ വിളിച്ചുപറഞ്ഞെന്ന് യുവാവിന്റെ പിതാവ് പറയുന്നു. മകന്റെ ഇപ്പോഴത്തെ നില കണ്ടാല്‍ സഹിക്കില്ലന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications