തൃശൂര്‍ മുതൽ ഹിമാലയം വരെ; യാത്രയ്‌ക്കൊരുങ്ങി പെണ്‍കുട്ടികള്‍; ബുള്ളറ്റില്‍ ഹിമാലയത്തിലേക്ക്

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: ഹിമാലയ യാത്രയ്‌ക്കൊരുങ്ങി പെണ്‍കുട്ടികള്‍. 18 കാരികളായ കൂടപ്പുഴ തൊഴുത്തുറം പറമ്പില്‍ അനഘ, ആറ്റപ്പാടം എലുവത്തിങ്കല്‍ ബേബിയുടെ മകള്‍ ആന്‍സി മരിയ എന്നിവരാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കില്‍ ഹിമാലയ യാത്രക്കൊരുങ്ങുന്നത്. ജൂണ്‍ 19 നാണ് ഡല്‍ഹിയില്‍നിന്ന് യാത്ര ആരംഭിക്കുന്നത്. യാത്രക്കു വേണ്ടിവരുന്ന സാമ്പത്തിക ചെലവുകള്‍ക്കുവേണ്ടി സുമനസുകളുടെ സഹായം തേടുകയാണ്.

girlshimalayantrip

ഡല്‍ഹിയില്‍നിന്നും ഹിമാലയത്തില്‍ പോയി മടങ്ങിവരാന്‍ അഞ്ചുലക്ഷം രൂപ ചെലവുവരും. എട്ടാംക്ലാസ് തുടങ്ങി ഇവര്‍ ബുള്ളറ്റില്‍ പരിശീലനം തുടങ്ങിയത്. ആദ്യം നാട്ടുകാരും വീട്ടുകാരും എതിര്‍ത്തെങ്കിലും പിന്നീട് എല്ലാവരും പ്രോത്സാഹിപ്പിച്ചു. കോയമ്പത്തൂര്‍, അട്ടപ്പാടി, വാഗമണ്‍ എന്നിവിടങ്ങളില്‍ ബുള്ളറ്റില്‍ യാത്ര നടത്തിയിട്ടുണ്ട്. അനഖ മാള കാര്‍മല്‍ കോളജിലെ ഗ്രാഫിക് ഡിസൈന്‍ വിദ്യാര്‍ഥിനിയാണ്. ആന്‍സി കോയമ്പത്തൂരിലെ ബി.ബി.എ. വിദ്യാര്‍ഥിനിയാണ്.

നഗരസഭയുടെയും മറ്റു സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സഹായം ഇവര്‍ പ്രതീക്ഷിക്കുന്നു. സന്തോഷ് ട്രോഫി താരം വിപിന്‍ തോമസിനും മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ലിജോ പല്ലിശേരിക്കും പൗരാവലി നല്‍കിയ സ്വീകരണ ഘോഷയാത്രയുടെ മുമ്പില്‍ ബുള്ളറ്റില്‍ സഞ്ചരിച്ച് ഇവര്‍ ജനശ്രദ്ധ നേടിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
girls are going trip to himalaya on bullet bike

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്