കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്ല, പള്ളികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചോ? പ്രതികരണവുമായി ഗോകുൽ സുരേഷ് ഗോപി

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർ‍ഡ് അഞ്ച് കോടി നൽകിയ സംഭവം വലിയ വിവാദത്തിനാണ് വഴിവെച്ചത്. രൂപയുടെ വിനിയോഗം കോടതിയുടെ അന്തിമ തീ‍ർപ്പിന് വിധേയമായിരിക്കണമെന്ന് ഹൈക്കോടതി.ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകിയത് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹ‍ർജികളിലാണ് ഹൈക്കോടതി നിർദ്ദേശം.

സംഭാവന നൽകിയതിനെതിരെ ട്വിറ്ററിൽ വലിയ വർഗീയ പ്രചരണമാണ് സംഘപരിവാർ അനുകൂലികൾ നടത്തുന്നത്. വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ മകൻ ഗോകുലും.

ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നു

ഇടതുസർക്കാർ കേരളത്തിലെ ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നു (#LeftistsLootKeralaTemples) എന്ന ഹാഷ് ടാഗോടെയാണ് സംഘപരിവാർ അനുകൂലികൾ പ്രചരണം നടത്തുന്നത്.ദൈവിക പ്രചോദനത്തിന്റെ ഉറവിടമാണ് ക്ഷേത്രങ്ങൾ. ഹിന്ദുക്കൾ! കേരള സർക്കാർ തീരുമാനത്തിനെതിരെ ശബ്ദമുയർത്തുക.നമ്മുടെ ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്,കമ്മ്യൂണിസ്റ്റുകൾ നിരീശ്വരവാദികളാണെങ്കിലും ലജ്ജയില്ലാതെ ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് പണം ആവശ്യപ്പെടും എന്നിങ്ങനെ പോകുന്നു ട്വീറ്റുകൾ.

 മദ്രസ അധ്യാപകർക്ക് പെൻഷൻ

മദ്രസ അധ്യാപകർക്ക് പെൻഷൻ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നു. മദ്രസ അധ്യാപകർക്ക് പെൻഷൻ നൽകുകയും ഫണ്ടില്ലെന്ന് കാണിച്ച് ദേവസ്വം ക്ഷേത്രങ്ങളിലെ മതപരമായ ക്ലാസുകൾ നിർത്തിവയ്ക്കുകയും ചെയ്തു. ഇപ്പോൾ ക്ഷേത്രങ്ങളിൽ നിന്ന് നിർബന്ധപൂർവ്വം പണം എടുക്കുകയാണ്. മുസ്ലീം പള്ളികളിൽ നിന്നും ക്രിസ്ത്യൻ പള്ളികളിൽ നിന്നും എടുക്കാനുള്ള ധൈര്യം പോലും ഇവർ കാണിക്കുന്നില്ലെന്നായിരുന്നു,ഹിന്ദുസേന നേതാവ് പ്രതീഷ് വിശ്വനാഥ് ട്വീറ്റ് ചെയ്തത്.

ഗോകുൽ സുരേഷ് ഗോപിയും

ഗോകുൽ സുരേഷ് ഗോപിയും

അതേസമയം ഇതേ വാദം ഏറ്റുപിടിച്ചുള്ളതാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുലിന്റെ ട്വീറ്റും.
മുസ്ലീം പള്ളിയാലാലും ക്രിസ്തയൻ പള്ളിയിൽ നിന്നായാലും ക്ഷേത്രങ്ങളിൽ നിന്നായാലും ഇത് തെറ്റാണ്. അല്ല പള്ളികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചോ എന്നായിരുന്നു ഗോകുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതേസമയം ഗോകലിന്റെ കമന്റിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. അച്ഛന്റെ മകൻ തന്നെയാണെന്നായിരുന്നു ചിലരുടെ പ്രതികരണം. ചിലർ ഗോകുൽ പറഞ്ഞത് ശരിയാണെന്നും വാദിക്കുന്നുണ്ട്.

ചോര തന്നെ കൗതുകം

ചോര തന്നെ കൗതുകം

അതേസമയം വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ചിലര്‍ സമൂഹത്തില്‍ മതവിദ്വേഷം പടര്‍ത്താനായി തുനിഞ്ഞിരിക്കുകയാണെന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. ഈ മഹാദുരന്തത്തിന്റെ കാലഘട്ടത്തില്‍പോലും ചോര തന്നെ കൊതുകിന് കൗതുകം എന്ന മട്ടില്‍ പെരുമാറരുതെന്ന് മാത്രമേ അത്തരം ആളുകളോട് പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഭാവന നൽകിയിട്ടുണ്ട്

സംഭാവന നൽകിയിട്ടുണ്ട്

ഈ കൊറോണ കാലത്ത് രാജ്യത്തെ പല ക്ഷേത്രങ്ങളും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുമല തിരുപ്പതി ദേവസ്വംബോര്‍ഡ് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രാപേദേശ് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 19 കോടി രൂപയാണ് സംഭാവന ചെയ്തത്. ഷിര്‍ദ്ദിയിലെ ശ്രീ സായ്ബാബ സന്‍സ്താന്‍ ട്രസ്റ്റ് 51 കോടി രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

English summary
Gokul suresh gopi against guruvayur dewaswam board decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X