Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങുന്നവര്‍ ഒന്ന് വെയ്റ്റ് ചെയ്യൂ; നാളെ മുതല്‍ സ്വര്‍ണവില കുറഞ്ഞേക്കും, കാരണം ഇതാണ്

സ്വര്‍ണവില കുത്തനെ ഉയര്‍ന്നത് കാരണം വിവാഹ ആവശ്യക്കാരും ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുമെല്ലാം വലിയ ആശങ്കയിലാണ്. ഇത്രയും വില വര്‍ധിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ നേരത്തെ വാങ്ങി വെക്കാമായിരുന്നു എന്ന തോന്നുന്നവരും നിരവധിയാണ്. 45000ത്തിലേക്ക് പവന്‍ വില എത്തുമെന്ന് ആരും പ്രതീക്ഷിച്ചതേയില്ല. ഇനിയും വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

അതിനിടെയാണ് നേരിയ ആശ്വാസം നല്‍കി പുതിയ വിവരം. സ്വര്‍ണ വില വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്നാണ് പറയുന്നത്. വിപണിയിലെ സാഹചര്യം വിലയിരുത്തിയാണ് ഈ നിഗമനം. രണ്ട് കാര്യങ്ങളിലാണ് വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്. അത് തുടര്‍ന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയും കുറവ് വരും. 45000ത്തിലെത്തിയ സ്വര്‍ണവില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

g

സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ അമേരിക്കന്‍ വിപണിക്ക് വലിയ പ്രാധാന്യമാണുള്ളത്. അമേരിക്കന്‍ സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന ഓരോ മാറ്റത്തിനും അനുസരിച്ച് സ്വര്‍ണവിലയില്‍ മാറ്റം വരും. ഡോളര്‍ ആഗോള കറന്‍സിയായി നിലനില്‍ക്കുന്നതാണ് ഇതിന് കാരണം. അമേരിക്കയിലെ മാറ്റം ലോകത്തെ മൊത്തം ബാധിക്കുന്നതും അതുകൊണ്ടാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന അമേരിക്കന്‍ തൊഴില്‍ ഡാറ്റ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. തൊഴില്‍ രംഗത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച മുന്നേറ്റമുണ്ടായി എന്നാണ് കണക്കുകള്‍. മാര്‍ച്ച് മാസത്തില്‍ 236000 ജോലികള്‍ സൃഷ്ടിക്കപ്പെട്ടു എന്നാണ് കണക്ക്. 230000 ആയിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. തൊഴിലില്ലായ്മയില്‍ നേരിയ കുറവ് വന്നത് വിപണിക്ക് പ്രതീക്ഷ നല്‍കുന്നു.

യുഎസ് യീല്‍ഡ് ബോണ്ട് കരുത്താര്‍ജിക്കാനാണ് വരും ദിവസങ്ങളില്‍ സാധ്യത കല്‍പ്പിക്കുന്നത്. ഒരു പക്ഷേ, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മെയ് മാസത്തില്‍ ഉയര്‍ത്താന്‍ സാധ്യതയില്ലെന്നും പറയപ്പെടുന്നു. വിപണിയില്‍ അനുകൂല തരംഗമുണ്ടായാല്‍ പലിശ നിരക്ക് ഉയര്‍ത്തില്ല. ഇതെല്ലാം സ്വര്‍ണ വില കുറയാന്‍ കാരണമാകും.

അതേസമയം, ഡോളര്‍ ഇന്‍ഡക്‌സ് കരുത്താര്‍ജിക്കാത്തതാണ് വെല്ലുവിളി. ഡോളര്‍ മൂല്യം ഇപ്പോഴും 102ല്‍ നില്‍ക്കുകയാണ്. ഇത് ഉയര്‍ത്താനുള്ള ശ്രമമാണ് ഫെഡറല്‍ റിസര്‍വ് നടത്തുന്നത്. അത് വിജയകരമായാല്‍ സ്വര്‍ണവില കുറയും. അമേരിക്കന്‍ വിപണിയില്‍ അനുകൂല സാഹചര്യത്തിന്റെ സൂചനകളുള്ളതിനാല്‍ ഡോളര്‍ കരുത്താര്‍ജിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും.

c

ചൈനയുടെ നീക്കം പാരയാകും

ഡോളറിനെ കൈവിട്ട് യുവാന് കരുത്ത് കൂട്ടാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്. സ്വര്‍ണം വാങ്ങിക്കൂട്ടുന്ന ചൈനീസ് കേന്ദ്ര ബാങ്കിന്റെ നടപടി പോലും ഈ ഒരു ലക്ഷ്യത്തോടെയാണ് എന്ന് വിലയിരുത്തപ്പെടുന്നു. മാര്‍ച്ചില്‍ മാത്രം 18 ടണ്‍ സ്വര്‍ണമാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ തുടര്‍ച്ചയായ അഞ്ച് മാസം ചൈന സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്.

ചൈനയുടെ കൈവശം ഇപ്പോള്‍ 2068 ടണ്‍ സ്വര്‍ണം കരുതല്‍ നിക്ഷേപമായുണ്ട്. ചൈന സ്വര്‍ണം വാങ്ങിക്കൂട്ടുമ്പോള്‍ സ്വാഭാവികമായും മറ്റു കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്നതോടെ വില വര്‍ധിക്കും. ഡോളറിന്റെ അപ്രമാദിത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കം. സ്വര്‍ണം എത്രത്തോളം കൈവശമുണ്ടോ അത്രയും രാജ്യം സുരക്ഷിതമാണ് എന്നാണ് വിലയിരുത്തല്‍.

സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടി കാണുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം ശേഖരിക്കും. ഒരിക്കലും മൂല്യ ശോഷണം സംഭവിക്കാത്ത ലോഹമാണ് സ്വര്‍ണം. ഡോളര്‍ വാങ്ങി സൂക്ഷിക്കുന്നതിന് പകരം സ്വര്‍ണം വാങ്ങി സൂക്ഷിക്കുമ്പോള്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുകയും വില ഉയരുകയും ചെയ്യും. ഇതും സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമാകും. അതുകൊണ്ടുതന്നെ അമേരിക്ക വിപണി ശക്തിപ്പെട്ടാലും മറ്റൊരു ഭാഗത്ത് നടക്കുന്ന നീക്കങ്ങള്‍ ആശാവഹമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+