സ്വർണം വീഴില്ല;ഇപ്പോൾ വിപണിയിൽ സംഭവിക്കുന്നത് മറ്റൊന്ന്..മറ്റൊരു മുന്നറിയിപ്പുമായി വിദഗ്ധരും
കേരളത്തിൽ സ്വർണ വില ഇന്ന് 81920 രൂപയാണ്. ഗ്രാമിന് വില 10,260 രൂപയും. ഇന്നലെ സംസ്ഥാനത്ത് സ്വർണവില റെക്കോഡ് തൊട്ടു. 82,080 രൂപയായിരുന്നു ഗ്രാമിന്. അതായത് ഒരു പവൻ കിട്ടാൻ ജിഎസ്ടിയും പണിക്കൂലിയും ചേർത്ത് 90,000 രൂപയ്ക്ക് അടുത്ത നൽകണമെന്ന് സാരം.
ആഗോളതലത്തിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലും സ്വർണവിലയെ ബാധിക്കുന്നത്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഓഗസ്റ്റിൽ സ്വർണ്ണം അന്താരാഷ്ട്ര തലത്തിൽ മികച്ച മുന്നേറ്റമാണ് നടത്തിയത്. ഒരു ഔൺസിന് 3,429 ഡോളറിലാണ് മാസാവസാനം വ്യാപാരം അവസാനിപ്പിച്ചത്. 3.9 ശതമാനം പ്രതിമാസ വർദ്ധനവോടെ, ഈ വർഷത്തെ മൊത്തം വർദ്ധനവ് 31 ശതമാനത്തിലധികമായി.ദുർബലമായ യുഎസ് ഡോളർ, സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫുകളിലേക്കുള്ള ശക്തമായ നിക്ഷേപം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ എന്നിവയാണ് വിലക്കുതിപ്പിന് വഴിവെച്ചത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില രാജ്യാന്തര വിപണിയിൽ ഉടൻ 3700 ഡോളർ കടന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഞെട്ടിച്ച് ഇന്ത്യ
ആഭരണങ്ങളുടെ ആവശ്യകതയിൽ ഇന്ത്യയും ചൈനയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഗോള ഡിമാൻഡിന്റെ 50 ശതമാനത്തിലധികം ഈ രാജ്യങ്ങളിൽ നിന്നാണ്. 2025 ന്റെ തുടക്കം മുതൽ ഇന്ത്യയിലും വലിയ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്ത്യൻ വിപണിയിലെ പ്രകടനം മറ്റ് പല രാജ്യങ്ങളെയും കടത്തിവെട്ടി. ഉയർന്ന വിലയിലും ശക്തമായ നിക്ഷേപ ഡിമാൻഡും ആഭ്യന്തര ഉപഭോഗവും ഇതിന് കാരണമായി.ഇന്ത്യയിലെ മൾട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) നിലവിൽ 10 ഗ്രാം സ്വർണ്ണത്തിന് ഏകദേശം 109,000 രൂപയാണ് വില.
വീഴ്വേനെൻട്ര് നിനയ്ത്തായോ?
സ്വർണ വില ഉയരുന്നുണ്ടെങ്കിലും ഉത്സവ സീസണിന്റെ പശ്ചാത്തലത്തിൽ സ്വർണത്തിന്റെ ഡിമാന്റ് കൂടുമെന്നാണ് മീറേ അസറ്റ് മ്യൂച്വൽ ഫണ്ട് പ്രവചിക്കുന്നത്. ചരക്ക് സേവന നികുതി പരിഷ്കാരങ്ങളും ഇന്ത്യയിലെ സ്വർണാഭരണ വിപണിക്ക് ഉണർവേകും. സ്വർണ വില റെക്കോഡ് ഉയരം തൊട്ടാലും ഇതായിരിക്കും സ്ഥിതിയെന്നാണ് പ്രവചനം. ചൈനയിലും ഉപഭോക്തൃ ചെലവിലെ വീണ്ടെടുപ്പും ഉത്തേജന പാക്കേജുകളും നഗരങ്ങളിലെ ആഭരണ വിൽപ്പന വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഔൺസിന് 3,500-3,600 ഡോളറിന് മുകളിൽ സ്വർണ്ണവില എത്തിയാൽ, വിലയിലെ വ്യതിയാനം ആവശ്യകതയെ പരിമിതപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മീറേ അസറ്റ് മ്യൂച്വൽ ഫണ്ട് മുന്നറിയിപ്പ് നൽകി.
കുറയുന്നത് കണ്ട് ആശ്വാസം വേണ്ട
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുതിക്കുന്ന സ്വർണ വില നിലവിൽ അൽപം വിശ്രമത്തിലാണ്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്, ഗ്രാമിന് 20 രൂപയും. എന്നാൽ ഈ ഇടിവ് കണ്ട് ആശ്വസിക്കേണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. യുഎസ് ഫെഡറ്‍ റിസർവ് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകൾ ശക്തമായതോടെയുള്ള താത്കാലിക കിഴിവ് മാത്രമാണ് ഇപ്പോൾ എന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്നാണ് യുഎസ് ഫെഡ് യോഗം നടക്കുന്നത്. പലിശ നിരക്ക് 0.50 ശതമാനം വരെ കുറച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ സ്വർണത്തിന്റെ പെരുമ ഉയരും. ഡിമാന്റ് കൂടുന്നതോടെ സ്വർണവില വീണ്ടും കത്തിക്കയറും.
ഇനിയും എങ്ങോട്ട്?
ഈ വർഷം അവസാനത്തോടെ രാജ്യാന്തര സ്വർണ വില 3800 ഡോളർ വരെ എത്തിയേക്കുമെന്ന പ്രവചനങ്ങൾ ശക്തമാണ്. 2026 അവസാനത്തോടെ 4000 ഡോളർ കടന്നേക്കുമെന്നും. അങ്ങനെയൊരു കുതിപ്പ് ഉണ്ടാകുമ്പോൾ സ്വാഭാവികമായും കേരളത്തിലെ സ്വർണവിലയിലും അത് പ്രതിഫലിക്കും. അതായത് 3800 ലേക്ക് കുതിച്ചാൽ ഒരു ലക്ഷത്തിന് മുകളിൽ പവന് വില വരും. അതിന്റെ കൂടെ പണിക്കൂലിയും ജി എസ് ടിയും കൂടി ചേരുമ്പോഴേക്കും പിന്നെ സ്വർണത്തെ പിടിച്ചാൽ കിട്ടുമെന്ന് കരുതേണ്ട, സാധരണക്കാർ.
-
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ












Click it and Unblock the Notifications