Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പവന് ഒരു ലക്ഷം കൊടുത്തല്ലേ വാങ്ങുന്നത്? കൈയ്യിലിരിക്കുന്നത് യഥാർത്ഥ സ്വർണം തന്നെയാണോ?; ഇക്കാര്യങ്ങൾ അറിയാം

ആഘോഷ സീസണിന് തുടക്കമായതോടെ സ്വർണാഭരണങ്ങൾ വാങ്ങാൻ ആളുകൾ തിരക്ക് കൂട്ടുകയാണ്. സാധാരണയായി ആഭരണങ്ങളാണ് ആളുകൾ വാങ്ങിയിരുന്നത്. എന്നാൽ സ്വർണത്തിന് വില വർധിച്ചതോ'ടെ ആളുകൾ ആഭരണങ്ങൾ, നാണയങ്ങൾ, സ്വർണക്കട്ടികൾ എന്നിവയിലേക്ക് തിരിഞ്ഞിട്ടുണ്ട്. അതേസമയം വില വർധിച്ചതോടെ ശുദ്ധമല്ലാത്ത സ്വർണം ലഭിക്കാനുള്ള സാധ്യതയും ഏറിയെന്നാണ് എംഎസിഎക്സ് റിപ്പോർട്ടിൽ പറയുന്നത്.

അതുകൊണ്ട് തന്നെ നിങ്ങൾ വാങ്ങുന്ന സ്വർണം പരിശുദ്ധമാണോയെന്ന് എങ്ങനെ പരിശോധിക്കാമെന്ന് വിശദമായി നോക്കാം. സ്വർണത്തിന് ഹാൾമാർക്കിംഗ് ഉണ്ടോയെന്നാണ് ആദ്യം നോക്കി ഉറപ്പുവരുത്തേണ്ടത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിശ്ചയിച്ചിട്ടുള്ള ഹാൾമാർക്കിംഗ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്വർണത്തിന്റെ പരിശുദ്ധി വിലയിരുത്തുന്നത്. നാല് ഘട്ടങ്ങളിലൂടെയാണ് സർക്കാർ സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയത്.ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 2024 നവംബർ 14 വരെ രാജ്യത്തെ 361 ജില്ലകളിൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ തീയതിക്ക് ശേഷം വാങ്ങുന്ന എല്ലാ ആഭരണങ്ങളും ഹാൾമാർക്ക് ചെയ്തതായിരിക്കും.

gold-1760

ഒരു ഉത്പന്നത്തിലെ വിലയേറിയ ലോഹത്തിൻ്റെ ആനുപാതികമായ ഉള്ളടക്കം കൃത്യമായി നിർണ്ണയിക്കുകയും ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയെയാണ് ഹാൾമാർക്കിംഗ് . സ്വർണ്ണം, വെള്ളി എന്നിവയുൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ പരിശുദ്ധിക്ക് ഹാൾമാർക്കുകൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ഉറപ്പാണ്. വ്യാജ സ്വർണം വാങ്ങുന്നതിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുകയും നിയമപരമായ നിലവാരം ഉറപ്പാക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണിത്. നിലവിൽ, ഇന്ത്യയിൽ സ്വർണ്ണത്തിനും വെള്ളിക്കും ഹാൾമാർക്കിംഗ് ബാധകമാണ്.

നിങ്ങളുടെ സ്വർണ്ണം എങ്ങനെ പരിശോധിക്കാം

സ്വർണത്തിന്റെ ആധികാരികത ഉറപ്പാക്കാൻ ഉപഭോക്താക്കൾക്ക് പല മാർഗങ്ങൾ ഉപയോഗിക്കാം. ഹാൾമാർക്ക് ചെയ്തതോ അല്ലാത്തതോ ആയ ആഭരണങ്ങൾ ബി ഐ എസ് അംഗീകൃത അസ്സയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെൻ്ററുകളിൽ (AHCs) പരിശോധിപ്പിക്കാവുന്നതാണ്.

IS 15820:2009 മാനദണ്ഡമനുസരിച്ച് പത്ത് ആഭരണങ്ങൾ വരെ ഒരുമിച്ച് പരിശോധിപ്പിക്കാൻ സാധിക്കും. ആഭരണം പൊള്ളയാണെങ്കിലോ, മെഴുകു നിറച്ചതാണെങ്കിലോ, പല ലോഹങ്ങൾ ചേർത്തതാണെങ്കിലോ അത് റിപ്പോർട്ടിൽ രേഖപ്പെടുത്തും. ലോഹത്തിൻ്റെ ഉള്ളടക്കം വ്യക്തമാക്കുന്ന ഔദ്യോഗിക അസ്സയ് റിപ്പോർട്ട് സെൻ്റർ നൽകും.

ബിഐഎസ് കെയർ ആപ്പ്: ഹാൾമാർക്ക് ചെയ്ത ഓരോ ആഭരണത്തിനും ആറ് അക്ക എച്ച് യു ഐ ഡി (ഹാൾമാർക്ക് യൂണിക് ഐഡൻ്റിഫിക്കേഷൻ) നമ്പർ ഉണ്ടായിരിക്കും. ബി ഐ എസ് കെയർ ആപ്പിലെ 'വെരിവൈ എച്ച് യു ഐ ഡി' എന്ന ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കാം. സ്വർണം വാങ്ങുന്നതിന് മുൻപോ അല്ലെങ്കിൽ നിങ്ങളുടെ കൈയ്യിലുള്ള സ്വർണവും ഇത്തരത്തിൽ പരിശോധിക്കാം. .

എഎച്ച്സികളിൽ ഒരു ആഭരണം പരിശോധിക്കുന്നതിന് 45 രൂപയാണ് നിരക്ക്. ഒരു ലോട്ടിന് കുറഞ്ഞത് 200 രൂപ നൽകണം. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾക്ക് രേഖപ്പെടുത്തിയതിലും കുറഞ്ഞ പരിശുദ്ധിയാണ് കണ്ടെത്തുന്നതെങ്കിൽ, വാങ്ങിയയാൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

കുറവ് വന്ന സ്വർണ്ണത്തിൻ്റെ മൂല്യത്തിൻ്റെ ഇരട്ടിയും പരിശോധനാ നിരക്കും ചേർത്താണ് ഇത് കണക്കാക്കുന്നത്. സ്വർണ്ണവില റെക്കോർഡ് നിലവാരത്തിൽ നിൽക്കുന്ന ഈ സമയത്ത് ഇത്തരം നടപടികൾ നിങ്ങളുടെ സ്വർണത്തിന്റെ മൂല്യം ഉറപ്പാക്കാൻ സഹായിക്കും.

സ്വർണത്തിന് വില കുതിക്കുന്നു

തുടർച്ചയായ വില വർധനവിന് ശേഷം ഇന്ന് കേരളത്തിൽ സ്വർണ വിലയിൽ 1400 രൂപയോളം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിനുള്ള വില 95,960 രൂപയാണ്. 175 രൂപ കുറഞ്ഞ് 11,995 രൂപയാണ് ഗ്രാം വില.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+