Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വിപണിയില്‍ സന്തോഷം; കാരണം ഇതാണ്... ജൂലൈ ഒന്നിനും പുതിയ നിബന്ധന വരാനിടയില്ല

സ്വര്‍ണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ പ്രധാന വാര്‍ത്തയാണ്. സ്വര്‍ണവില പിടിവിട്ട് ഉയരുകയും പവന് 46000ത്തിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. എന്തുകൊണ്ട് വില കൂടുന്നു, ഇനിയും കൂടുമോ, എപ്പോള്‍ വില കുറയും തുടങ്ങിയ കാര്യങ്ങളെല്ലാം ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പ്പര്യമുണ്ട്. സ്വര്‍ണം മലയാളിയുടെ ആഘോഷങ്ങളിലെ മുഖ്യസാന്നിധ്യമായത് തന്നെ ഇതിനെല്ലാം കാരണം.

അതിനിടെയാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് സംവിധാനം നടപ്പാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്യാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്നായിരുന്നു തീരുമാനം. ഇതിനെതിരെ ജ്വല്ലറി ഉടമകള്‍ കോടതിയെ സമീപിക്കുകയും ഇടക്കാല ആശ്വാസം ലഭിക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു ആശ്വാസ വിവരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

g

സ്വര്‍ണക്കട്ടികള്‍ക്കും ഹാള്‍മാര്‍ക്കിങ് സംവിധാനം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജൂലൈ 1 മുതല്‍ നിര്‍ബന്ധമാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് സ്വര്‍ണ ഇടപാട് നടത്തുന്നവര്‍ക്ക് ആശ്വാസമാണ്. ജൂലൈ 1 മുതല്‍ സ്വര്‍ണക്കട്ടികളില്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കില്ല. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വര്‍ണക്കട്ടികളില്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഒരു സമിതി അടുത്തിടെ രൂപീകരിച്ചിരുന്നു. ഇക്കാര്യം ബിഐഎസ് ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി പരസ്യമാക്കുകയും ചെയ്തു. ഈ സമിതിയുടെ ചര്‍ച്ചകള്‍ക്ക് ശേഷമേ എന്ന് മുതല്‍ നിര്‍ബന്ധമാക്കണം എന്ന് തീരുമാനിക്കൂ. നിലവിലെ സാഹചര്യത്തില്‍ ജൂലൈ മുതല്‍ നടപ്പാക്കാന്‍ സാധ്യതയില്ല.

ജ്വല്ലറി ഉടമകളുടെ സംഘടനകള്‍, സ്വര്‍ണം ഇറക്കുമതി ചെയ്യുന്നവര്‍, ഹാള്‍മാര്‍ക്കിങ് വിഭാഗം എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് പുതിയ സമിതി. ഒട്ടേറെ സംശയങ്ങള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ദൂരീകരിച്ചാല്‍ മാത്രമേ ഹാള്‍മാര്‍ക്കിങ് സമ്പ്രദായം നടപ്പാക്കൂ എന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു. ഹാള്‍മാര്‍ക്കിങ് സംബന്ധിച്ച് പുതിയ മര്‍ഗ നിര്‍ദേശം തയ്യാറാക്കി വരികയാണ്.

ആഭരണങ്ങള്‍ നിര്‍മിക്കാനാണ് സ്വര്‍ണക്കട്ടികള്‍ സാധാരണ ഉപയോഗിക്കാറ്. ഹാള്‍മാര്‍ക്ക് ചെയ്യുന്നതിലൂടെ ഇതിന്റെ പരിശുദ്ധി ഉറപ്പാക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. മാത്രമല്ല, രാജ്യത്തെ സ്വര്‍ണത്തിന്റെ കൃത്യമായ കണക്കും ലഭിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓരോ വര്‍ഷനും 800 ടണ്‍ വരെ സ്വര്‍ണം ഇന്ത്യയില്‍ ഇറക്കുന്നു എന്നാണ് കണക്ക്.

ഹാള്‍മാര്‍ക്കിങ് തിരിച്ചറിയല്‍ നമ്പര്‍ (എച്ച്‌യുഐഡി) ആണ് ആഭരണങ്ങള്‍ക്കും സ്വര്‍ണക്കട്ടികള്‍ക്കും നിര്‍ബന്ധമാക്കുന്നത്. ആഭരണങ്ങളില്‍ ഈ ആറക്ക നമ്പര്‍ നിര്‍ബന്ധമാക്കുന്നതിന് അല്‍പ്പം കൂടി സമയം ലഭിച്ചിട്ടുണ്ട്. ബിഐഎസ് ലോഗോ, കാരറ്റ്, ആറക്ക നമ്പര്‍ എന്നിവയാണ് ഇനി ഇനി ആഭരണങ്ങളിലുണ്ടാകുക. എന്നാല്‍ പഴയ സ്വര്‍ണം കൈവശമുള്ളവര്‍ക്ക് ആശങ്ക വേണ്ട. അവ വില്‍ക്കാനും മാറ്റി വാങ്ങാനുമെല്ലാം സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+