കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂരില്‍ നിന്ന് നാല് കിലോ സ്വര്‍ണം പിടികൂടി

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നാല് കിലോ സ്വര്‍ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് പരിശോധനനടത്തിയത്.

രണ്ട് പേരില്‍ നിന്നായിട്ടാണ് നാല് കിലോ സ്വര്‍ണം പിടികൂടിയിട്ടുള്ളത്. ഷൂസിനുള്ളിലാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കണ്ണൂര്‍ സ്വദേശികളായ സിറാജ്, അന്‍സാസ് എന്നിവരാണ് പിടിയാലയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Gold Bars

ഫെബ്രുവരി 10 ന് പുലര്‍ച്ചെ രണ്ട് മണിയോടെ ദുബായില്‍ നിന്നാണ് ഇരുവരും കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയത്. രണ്ട് കിലോ വീതം സ്വര്‍ണം ആണ് രണ്ട് പേരും ഷൂസിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഏതാണ്ട് ഒന്നേകാല്‍ കോടി രൂപ വില വരും ഇതിന്‌.

കോഴിക്കോട് വിമാനത്താവളത്തില്‍ അടുത്ത കാലത്ത് നടത്തിയ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. സ്വര്‍ണക്കടത്തിലെ മുഖ്യ കണ്ണികള്‍ പിടിയിലായിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ ഗൗരവത്തോടെയാണ് ഡിആര്‍ഐ കാണുന്നത്.

വിമാനത്താവളത്തിലെ ഉദ്യാഗസ്ഥരേയും എയര്‍ ഹോസ്റ്റസുമാരേയും സിനിമ താരങ്ങളേയും ഒക്കെ ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്ത് വ്യാപകമാണ്. നേരത്തെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവുമായി രണ്ട് എയര്‍ ഹോസ്റ്റസുമാര്‍ പിടിക്കപ്പെട്ടിരുന്നു.

English summary
Gold Hunt at Kozhikkode Airport, 4 kg gold seized.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X