Get Updates
Get notified of breaking news, exclusive insights, and must-see stories!

പണയം വച്ച സ്വര്‍ണം തിരിച്ചുകിട്ടാന്‍ വൈകിയോ? ഓരോ ദിവസവും 5000 രൂപ കിട്ടും, പുതിയ ചട്ടം

സ്വര്‍ണം, വെള്ളി എന്നിവ ഈടായി സ്വീകരിച്ച് വായ്പ നല്‍കുന്ന രീതി ഏറെ കാലം മുമ്പേയുള്ളതാണ്. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് ആര്‍ബിഐ. റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടങ്ങള്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഈ മാസം ആറിനാണ് ഇതുസംബന്ധിച്ച പുതിയ വിവരങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടത്.

വായ്പ എടുക്കുന്ന വ്യക്തിക്ക് അനുകൂലമായ ചട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ആര്‍ബിഐ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇതിനിടയ്ക്ക് കരട് ചട്ടം പുറത്തിറക്കിയിരുന്നു എങ്കിലും പ്രതിഷേധം ഉയര്‍ന്നതോടെ ഭേദഗതി വരുത്തി. ഇതുപ്രകാരം സ്വര്‍ണാഭരണം, നാണയങ്ങള്‍, വെള്ളി ആഭരണങ്ങള്‍ എന്നിവ ഈടായി വച്ച് വായ്പ എടുക്കാന്‍ സാധിക്കും.

gold loan new rules-

ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ 85 ശതമാനം വരെ വായ്പ ലഭിക്കുമെന്നതാണ് പ്രധാന മാറ്റം. നേരത്തെ 75 ശതമാനം ആയിരുന്നു കിട്ടിയിരുന്നത്. അതായത്, ഒരു ലക്ഷം രൂപയുടെ മൂല്യമുള്ള സ്വര്‍ണം ഈടായി നല്‍കുന്ന വ്യക്തിക്ക് 85000 രൂപ വരെ വായ്പ ലഭിക്കും. നേരത്തെ ഇത് 75000 രൂപയായിരുന്നു. പലിശ ഉള്‍പ്പെടെ 2.5 ലക്ഷം രൂപ വരെ ഇത്തരത്തില്‍ 85 ശതമാനം നിരക്കില്‍ ലഭിക്കും. രണ്ടര ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് ശതമാനത്തില്‍ കുറവ് വരും.

വായ്പ എടുക്കുന്ന വ്യക്തി മുമ്പ് എടുത്ത വായ്പയുടെ തിരിച്ചടവ്, ബാങ്ക് ഇടപാടുകള്‍ എന്നിവ രണ്ടര ലക്ഷം രൂപ വരെയുള്ള വായ്പക്ക് മാനദണ്ഡമാക്കില്ല. തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടോ എന്ന് പരിശോധിക്കുകയുമില്ല. വരുമാനം കുറഞ്ഞവരെയും ഗ്രാമീണരെയും ഉദ്ദേശിച്ചാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. മുതലും പലിശയും ഒരുമിച്ച് അടച്ച് തീര്‍ക്കുന്ന ബുള്ളറ്റ് റിപേയ്‌മെന്റ് 12 മാസത്തിനകം നടത്തണം എന്നാണ് പുതിയ നിബന്ധന.

ഓരോ ദിവസവും 5000 രൂപ

ഒരു കിലോ വരെയുള്ള സ്വര്‍ണ ആഭരണങ്ങള്‍ ഈടായി സ്വീകരിച്ച് വായ്പ നല്‍കാന്‍ പുതിയ നിബന്ധന പ്രകാരം സാധിക്കും. സ്വര്‍ണ നാണയങ്ങള്‍ ആണെങ്കില്‍ 50 ഗ്രാം വരെ സ്വീകരിക്കും. വെള്ളി ആഭരണങ്ങളാണെങ്കില്‍ 10 കിലോ വരെ സ്വീകരിക്കും. വെള്ളി നാണയങ്ങള്‍ 500 ഗ്രാം വരെയുമാകാം. ഇത്രയും അളവിലുള്ള ഈട് വച്ച് വായ്പ എടുക്കാവുന്നതാണ്.

പണം പൂര്‍ണമായി തിരിച്ചടച്ചുകഴിഞ്ഞാല്‍ ഈടായി വച്ച സ്വര്‍ണം ബാങ്കുകള്‍ ഉടന്‍ തിരിച്ചുകൊടുക്കണം. അല്ലെങ്കില്‍ ഏഴ് പ്രവൃത്തി ദിവസത്തിനകം തിരിച്ചുകൊടുക്കണം. ഇനിയും വൈകിയാല്‍ ഓരോ ദിവസവും 5000 രൂപ നഷ്ടപരിഹാരമായി വായ്പ എടുത്ത വ്യക്തിക്ക് ബാങ്ക് നല്‍കണം എന്നും പുതിയ ചട്ടത്തില്‍ പറയുന്നു. ഈട് വച്ച സ്വര്‍ണത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ബാങ്കുകള്‍ പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും ചട്ടം വ്യക്തമാക്കുന്നു.

വായ്പ തിരിച്ചടച്ചില്ലെങ്കില്‍ നിശ്ചിത കാലാവധി കഴിഞ്ഞാല്‍ സ്വര്‍ണം ലേലം ചെയ്യാം. ഇക്കാര്യം വായ്പ എടുത്ത വ്യക്തിയെ രേഖാമൂലം അറിയിക്കണം. സ്വര്‍ണത്തിന്റെ 90 ശതമാനം തുക അടിസ്ഥാനമാക്കിയാകണം ലേലം. ആദ്യ ലേലം പരാജയപ്പെട്ടാല്‍ തുക 85 ശതമാനമാക്കി കുറയ്ക്കാം. ലേലത്തിലൂടെ അധികം തുക ലഭിച്ചാല്‍ വായ്പ എടുത്ത വ്യക്തിക്ക് ഏഴ് ദിവസത്തിനകം തിരിച്ചുകൊടുക്കണം. അടുത്ത വര്‍ഷം ഏപ്രില്‍ 1 മുതലാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+