Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിന് പെന്‍ഷന്‍, മോണിറ്റൈസേഷൻ; ഇന്ത്യക്ക് സമഗ്രമായ സ്വർണ നയം വേണം; പഠനവുമായി എസ്ബിഐ

ഡൽഹി: സ്വർണവില പുതിയ ഉയരങ്ങളിലെത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയ്ക്ക് സ്വർണത്തിനായി സമഗ്രമായ ഒരു ദീർഘകാല നയം രൂപീകരിക്കേണ്ട സമയമാണിതെന്ന് എസ് ബി ഐ. ലോകത്തെ ഏറ്റവും വലിയ സ്വർണവിപണികളിലൊന്നായ ഇന്ത്യയിൽ സാംസ്കാരിക ആകർഷണവും നിക്ഷേപ ആവശ്യകതയും ചേർന്ന് വിപണിയെ സ്വാധീനിക്കുന്നുണ്ടെന്നും എസ് ബി ഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗം തയ്യാറാക്കിയ പഠന റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

'കോമിങ് ഓഫ് (എ ടർബുലന്റ്) ഏജ്: ദി ഗ്രേറ്റ് ഗ്ലോബൽ ഗോൾഡ് റഷ്' എന്ന പേരിലുള്ള റിപ്പോർട്ട് പ്രകാരം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സാമ്പത്തിക അനിശ്ചിതത്വം, ഡോളറിന്റെ ദുർബലത എന്നിവയാണ് സ്വർണവിലയുടെ കുതിപ്പിന് കാരണം. 2025-ൽ ഇതുവരെ സ്വർണവില 50 ശതമാനത്തിലധികം ഉയർന്നു. ഒക്ടോബറിൽ ചില ദിവസങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലെ വില ഔൺസിന് 4000 ഡോളറിന് താഴെയെത്തിയെങ്കിലും നവംബറിൽ വീണ്ടും 4000 ഡോളറിന് മുകളിലെത്തി.

gold-jewellery

2024-ൽ ഇന്ത്യയിലെ മൊത്തം സ്വർണവിതരണത്തിന്റെ 86 ശതമാനവും ഇറക്കുമതിയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ കണക്കുകൾ സൂചിപ്പിക്കുന്നു. അതായത് ആഭ്യന്തര ഉൽപ്പാദനം വെറും നാമമാത്രം മാത്രം. സാംസ്കാരിക പ്രിയം, നിക്ഷേപ ആവശ്യം, പണപ്പെരുപ്പത്തിനെതിരായ സുരക്ഷിത ആസ്തി എന്നീ ഘടകങ്ങൾ ഇന്ത്യയെ ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്തൃ വിപണിയാക്കി മാറ്റി. 2024-ൽ ഇന്ത്യയിലെ ഉപഭോക്തൃ ആവശ്യം 802.8 ടൺ ആയി ഉയർന്നു, ഇത് ആഗോള ആവശ്യത്തിന്റെ 26 ശതമാനമാണ്. ചൈന (815.4 ടൺ) മാത്രമാണ് മുന്നിൽ.

"സ്വർണത്തിന്റെ ഈ ഏറ്റക്കുറച്ചിലുകളുള്ള യാത്ര ഒരു കഥാപുസ്തകത്തിൽനിന്നുള്ളതുപോലെയാണ്. എന്നാൽ, ഇത് ഭാവിയിലെ സ്ഥിതി അത്ര സുരക്ഷിതം അല്ല. ഈ സാഹാചര്യത്തില്‍ ഇന്ത്യയ്ക്ക് ആഭ്യന്തരവൽക്കരണത്തെ പിന്തുണയ്ക്കുന്ന ഒരു സമഗ്ര സ്വർണനയം ആവശ്യമാണ്," റിപ്പോർട്ട് പറയുന്നു. സ്വർണ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ വിലയും രൂപയുടെ മൂല്യവും തമ്മിൽ 0.73 എന്ന ഉയർന്ന ബന്ധമുണ്ട്. വിലകൂടുന്നത് രൂപയുടെ മൂല്യം കുറയ്ക്കുന്നു, എങ്കിലും ഇറക്കുമതി അളവ് ഇതിനെ വലിയ ഘടകമാക്കുന്നില്ല.

ചൈനയ്ക്ക് സ്വർണത്തിനായി ദേശീയ നയമുണ്ട്. വ്യാപാരം, സംഭരണം, മൂല്യനിർണയം, അന്താരാഷ്ട്ര വാണിജ്യം എന്നിവയെ പുനർരൂപകൽപ്പന ചെയ്യുന്ന സമഗ്ര സമീപനമാണത്. ഇന്ത്യയിൽ 1978 മുതലുള്ള നയചർച്ചകൾ ജനങ്ങളെ ഭൗതിക സ്വർണത്തിൽനിന്ന് അകറ്റുന്നതായിരുന്നു. അതുകൊണ്ട് തന്നെ അവ ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നു.

"സ്വർണം എന്താണെന്ന് (ചരക്കോ പണമോ) നിർവചിക്കുകയും ഉപഭോക്താക്കൾ അതിനെ എങ്ങനെ കാണുന്നുവെന്ന് മനസിലാക്കുകയും വേണം. ആവശ്യം കുറയ്ക്കൽ, നിലവിലുള്ള സ്വർണം പുനരുപയോഗം തുടങ്ങിയവയാണ് നിലവിലെ പ്രവണതകൾ. സ്വർണ മോണിറ്റൈസേഷൻ ഭാവി നിക്ഷേപങ്ങളെ സഹായിക്കും," പഠനം നിർദേശിക്കുന്നു. സ്വർണ പെൻഷൻ സ്കീം പോലുള്ളവ ധനകാര്യ മേഖലാ പരിഷ്കാരങ്ങളുമായി സമന്വയിപ്പിക്കണം. സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി) ഇറക്കുമതി കുറയ്ക്കാൻ ലക്ഷ്യമിട്ടെങ്കിലും സർക്കാർ കടം വർധിപ്പിച്ചു. നിലവിലുള്ള എസ്ജിബി യൂണിറ്റുകളുടെ മൂലധന നഷ്ടം മാത്രം 93,284 കോടി രൂപയാണ്.

സ്വർണ ഈടിഎഫുകളിലേക്കുള്ള ഒഴുക്ക് കുതിച്ചു. 2025 ഏപ്രിൽ-സെപ്റ്റംബറിൽ 2.7 മടങ്ങ് വർധനവ്. 2026-ൽ 2.6 മടങ്ങ് എന്ന നിലയിലാണ് വർധനവ്. സെപ്റ്റംബർ 2025-ഓടെ ഗോൾഡ് ഈടിഎഫിന്റെ ആസ്തി മൂല്യം 901.36 ബില്യൺ രൂപയായി, വർഷാടിസ്ഥാനത്തിൽ 165 ശതമാനം വളർച്ച.നിക്ഷേപ പോർട്ട്ഫോളിയോയിൽ സ്വർണത്തിന്റെ അലോട്ട്മെന്റ് 5 ശതമാനത്തിൽനിന്ന് 10-20 ശതമാനമായി ഉയർന്നു. ആഗോള ഫണ്ട് മാനേജർമാരുടെ പിന്തുണ സ്വർണവിലയെ 'ഉയർന്ന ഉയരങ്ങളിലേക്ക്' നയിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

അമേരിക്ക, ജർമനി തുടങ്ങിയ രാജ്യങ്ങൾ റിസർവിന്റെ 77 ശതമാനത്തിലധികം സ്വർണമാണ്. ആർബിഐയുടെ സ്വർണ റിസർവ് 2026 ഒക്ടോബർ 10 വരെ 15.2 ശതമാനമാണ് (2025-ൽ 13.8%, 2024-ൽ 9.1%). ആഭ്യന്തര ഖനനവും പരിമിതമാണ്. 2025-ൽ 1627 കിലോ മാത്രമായിരുന്നു ഖനനം ചെയ്തത്. ഒഡിഷ, മധ്യപ്രദേശിലെ ജബൽപൂർ, ആന്ധ്രയിലെ കർണൂൽ എന്നിവിടങ്ങളിലെ പുതിയ സ്വർണനിക്ഷേപ കണ്ടെത്തലുകൾ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുമെന്നും പഠനം പ്രത്യാശിക്കുന്നു.

എന്താണ് സ്വർണ പെന്‍ഷന്‍ സ്കീം

ഗോൾഡ് പെൻഷൻ സ്കീം (Gold Pension Scheme) എന്നത് ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി നിർദ്ദേശിക്കപ്പെടുന്ന ഒരു സാധ്യതയുള്ള പെൻഷൻ പദ്ധതിയാണ്. ഇത് പ്രധാനമായും സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള (gold-backed) പെൻഷൻ പ്ലാൻ ആണ്, അതായത്, നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിക്കുകയും, അതിന്റെ മൂല്യവർധനവിനെ ആശ്രയിച്ച് ഭാവിയില്‍ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്നു.

സ്വർണത്തിന്റെ വില വർധിക്കുന്നതിനനുസരിച്ച് നിക്ഷേപം ഒരു 'സുരക്ഷിത' ആസ്തി ആയി പ്രവർത്തിക്കുകയും, ഭാവിയിൽ പെൻഷൻ തുകയായി മാറ്റി നൽകുകയും ചെയ്യും. സോവറിൻ ഗോൾഡ് ബോണ്ടുകൾ (SGBs) പോലുള്ള സംവിധാനങ്ങളുമായി സമന്വയിപ്പിക്കുകയും അതുവഴി സർക്കാർ കടം കുറയ്ക്കുകയും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ചെയ്യാമെന്നതാണ് പ്രധാന നേട്ടമായി വിലയിരുത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+