Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കേരളത്തിൽ മാത്രമായി കുറക്കുമോ? വ്യാപാരികൾ വിചാരിച്ചാൽ നടക്കും? മറുപടി

സ്വർണ വില വർധിച്ചതോടെ ആളുകൾ സ്വർണം വാങ്ങാനും വിൽക്കാനും വരാത്ത സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ സ്വർണ വ്യാപാരികൾ വിചാരിച്ചാൽ വില കുറക്കാനാകില്ലേയെന്നാണ് പലരുടേയും ചോദ്യം. അതിന് മറുപടി നൽകുകയാണ് സ്വർണ വ്യാപാരിയായ അരുൺ മാർക്കോസ്. സീ ന്യസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'പണ്ടുകാലത്തെ പോലെ വലിയ മാർജിനിൽ ഇട്ടല്ല ഒരു സ്വർണ്ണ വ്യാപാരവും നടത്തുന്നത്. കാരണം ഇപ്പോൾ മെഷിനറിയിലൂടെയാണ് സ്വർണം പണിയുന്നത്. പിന്നെ ഈ പ്രത്യേക തരത്തിലുള്ള ആഭരണങ്ങൾക്ക് മാത്രമാണ് കൂടിയ നിരക്കിൽ ഒക്കെ പണിക്കൂലി വരുന്നത്. അത് ഒരു വ്യാപാരിയെ സംബന്ധിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം അവർക്ക് ലഭിക്കുന്ന ഒരു പണിക്കൂലിയുണ്ട്, ആ പണിക്കൂലിയിൽ ഒരു മാർജിൻ ഇടാതെ അവർക്ക് എന്താണെങ്കിലും വ്യാപാരം നടത്താൻ സാധിക്കില്ല. ഈ പണിത് നൽകുന്ന ആളുകൾ അവർക്ക് ചിലവാകുന്ന തരത്തിലുള്ള അനുസരിച്ചാണ് അവർ ഇതിനൊരു പണിക്കൂലി ഇടുന്നത്. പക്ഷേ ഈ പണിക്കൂലിയിലെ വ്യത്യാസം വരുത്തുന്നത് കൊണ്ട് ഒന്നും ഇതിനകത്ത് സ്വർണ്ണ വിലയ്ക്ക് മാറ്റം വരില്ല വരില്ല.

old6

സ്വർണവിലയിൽ മാറ്റം വരണമെങ്കിൽ അടിസ്ഥാന വില കുറയണം അല്ലെങ്കിൽ ജിഎസ്ടി നിരക്കിൽ കുറവുണ്ടാവണം. ഇപ്പോൾ നിലവിൽ 3ശതമാന ആണ് സ്വർണ്ണത്തിന്റെ ജിഎസ്ടി. എന്നിരുന്നാൽ പോലും 360 രൂപയോട് അടുത്ത് ഒരു ഗ്രാമിന് നമുക്ക് ജിഎസ്ടി മാത്രം അടയക്കേണ്ടതായി വരുന്നുണ്ട്. അത് രണ്ടായിട്ട് കുറയക്കുകയാണെങ്കിൽ തന്നെ ഒരു ഗ്രാമിന് 100 രൂപയുടെ ഒക്കെ വ്യത്യാസം വരും. പക്ഷേ അതുകൊണ്ട് മാത്രം ഒന്നും ആവില്ല, ഈ ആഗോളതരത്തിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ അനുസരിച്ച് നമ്മളും അതിനെ അതിനൊപ്പം നീങ്ങുക എന്നേ ഉള്ളൂ. അല്ലാതെ ഇവിടെ കേരളത്തിൽ വില കുറക്കുക സാധ്യമല്ല. ആഗോള തലത്തിലെ വില തന്നെയാണ് ഇവിടേയും സ്വാധീനക്കുന്നത്. ഇവിടെ ഒരു വിലകുറവ് ഉണ്ടാക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും വ്യാപാരത്തെയോ വ്യാപാരികൾക്കോ അല്ലെങ്കിൽ ഉപഭോക്താക്കൾക്കോ അതുകൊണ്ട് ഒരു പ്രത്യേകിച്ച് ലാഭമോ ഉണ്ടാകുന്നില്ല.

വില കൂടുമ്പോൾ ജ്വല്ലറിയിലെ ഈ പഴയ സ്റ്റോക്ക് എടുത്ത് വിറ്റ് കോടികൾ നേടാലോയെന്ന് ചിലർ ചോദിക്കാറുണ്ട്. ഞാൻ ഈ ബിസിനസ് നിർത്താൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ സ്വാഭാവികമായും വിറ്റ് പണമാക്കാം. എന്നാൽ ഞാൻ ഈ വ്യാപാരം തുടർന്ന് പോകുന്ന ആളാണ്. അപ്പോൾ ഇന്നത്തെ വിലക്ക് ഈ സ്വർണം വിറ്റാൽ അല്ലേ നമുക്ക് നാളത്തെ ദിവസം സ്വർണം തിരിച്ച് വാങ്ങാൻ പറ്റുകയുള്ളൂ. പണ്ടുകാലത്ത് ഗ്രാമിന് 800നോ ആയിരത്തിനോ ഒക്കെ കിട്ടിയ സ്റ്റോക്കുകൾ ഇല്ലേ നിങ്ങളുടെ കയിൽ എന്നൊക്കെയാണ് ചില കസ്റ്റമേഴ്സ് വരുമ്പോൾ ചോദിക്കുന്നത്. എന്നാൽ ഇന്ന് വിൽക്കുമ്പോൾ ആ സ്റ്റോക്ക് തിരിച്ച് റീട്ടെയിൻ ചെയ്യണമെങ്കിൽ പുതിയ വില നൽകിയാൽ അല്ലേ നമ്മുക്കും സ്വർണം വാങ്ങാൻ സാധിക്കുകയുള്ളൂ.

നേരത്തേ ഉള്ള സ്വർണം നമ്മുടെ മൂലധനം വർദ്ധിക്കും, എന്നതിന് അപ്പുറത്തേക്ക് ഈ വില കൂടി നിൽക്കുന്നതുകൊണ്ട് ഒരു വ്യാപാരിക്കും പ്രത്യേകിച്ച് ഒരു നേട്ടവുമില്ല. നേട്ടങ്ങൾ എല്ലാം ഉണ്ടാകുന്നത് ഉപഭോക്താവിനാണ്. അവർ വിൽപ്പനക്ക് വേണ്ടിയിട്ടല്ല മേടിച്ചു വെക്കുന്നത് ഒരു അസറ്റ് ആയിട്ട് അല്ലെങ്കിൽ ഒരു നിക്ഷേപം എന്ന നിലയിലാണ് വാങ്ങി വെക്കുന്നത്. അവർക്ക് ഇത് വിൽക്കുമ്പോൾ അന്നേരത്തെ ലാഭം മതി, പക്ഷെ വ്യാപാരിയെ സംബന്ധിച്ച് ഇന്നിപ്പോ വിറ്റാൽ അവർക്കത് ആ വെയിറ്റ് തിരിച്ചു വാങ്ങണമെങ്കിൽ ഇന്നത്തെ പുതിയ വില കൊടുത്താലേ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇരിക്കുന്നത് എടുത്ത് വിറ്റാൽ കിട്ടില്ലേ എന്ന് ചോദിക്കുന്നതിനകത്ത് പ്രത്യേകിച്ച് അർത്ഥമില്ല. പിന്നെ ഈ പ്രതിസന്ധിയിൽ നിൽക്കുന്ന ആളുകളെ സംബന്ധിച്ച് അവര ഈ ഇരിക്കുന്ന സ്റ്റോക്കിന് പോലും ലോണിന്റെ പുറത്തായിരിക്കും ഈ സ്റ്റോക്ക് പോലും ഇരിക്കുന്നത്. അത് വിറ്റാൽ പോലും കടം തീർക്കാൻ പറ്റാത്ത അത്രയും ഭാരത്തിലൂടെയാണ് പല ചെറുകിട വ്യാപാരികളും കടന്നു പോകുന്നത് എന്നുള്ളതാണ് സത്യാവസ്ഥ', അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+