കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം മാറ്റ് കുറയില്ല, വില കൂടും; പവന് വന്‍ വ്യത്യാസം വരും, ജൂലൈയിലെ കണക്കുകള്‍ ഇങ്ങനെ...

പുതിയ തീരുമാനം കേരള സര്‍ക്കാരിന് ഗുണം ചെയ്യും. സ്വര്‍ണത്തില്‍ നിന്നു മാത്രം സര്‍ക്കാരിന് 300 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

കൊച്ചി: ചരക്ക് സേവന നികുതി സ്വര്‍ണത്തിന് മൂന്ന് ശതമാനമായി നിജപ്പെടുത്തിയതോടെ വില ഇനിയും വര്‍ധിക്കുമെന്ന് ഉറപ്പായി. കേരളത്തില്‍ പല വ്യാപാരികളും നികുതി ഈടാക്കിയിരുന്നത് വ്യത്യസ്ത രീതിയിലാണ്. ഇനി അതെല്ലാം ഒറ്റ രൂപത്തിലേക്ക് മാറും.

അതോടെ വില മൊത്തമായി കൂടുമെന്നതില്‍ തര്‍ക്കമില്ല. നിലവില്‍ രണ്ട് ശതമാനമാണ് നികുതി ഈടാക്കുന്നത്. അതാണിപ്പോള്‍ മൂന്നായി നിശ്ചയിച്ചത്. അപ്പോള്‍ സ്വാഭാവികമായും വില വര്‍ധിക്കും. ഇതിനെ സ്വര്‍ണ വ്യാപാരികള്‍ സ്വാഗതം ചെയ്തു.

എണ്ണം ഇരട്ടിയാകും

എന്നാല്‍ ജൂലൈ ഒന്നുമുതലാണ് നികുതി വര്‍ധിക്കുക. അതുവരെ നിലവിലെ അവസ്ഥ തുടരും. അതുകൊണ്ട് തന്നെ ഈ മാസം സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ഥായിയായ നിരക്കല്ല

റംസാന് ശേഷം വിവാഹം കൂടും. ആവശ്യം വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും വില വര്‍ധിക്കുകയും ചെയ്യും. മാത്രമല്ല, സ്വര്‍ണത്തിന് ആഗോളതലത്തില്‍ സ്ഥായിയായ നിരക്കല്ല ഇപ്പോഴുള്ളത്. വന്‍തോതില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ട്.

ഇപ്പോള്‍ തന്നെ വാങ്ങാം

ജൂലൈയില്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ ഇപ്പോള്‍ തന്നെ വാങ്ങുന്നതാകും ഉചിതം. നേരിയ വര്‍ധനവാണ് വരുന്നത് എങ്കിലും ഉയര്‍ന്ന അളവില്‍ വാങ്ങുന്നവര്‍ക്ക് തിരിച്ചടിയാകും. നിലവില്‍ കേരളത്തില്‍ വ്യാപാരികള്‍ വ്യത്യസ്ത നികുതി നിരക്കാണ് ഈടാക്കുന്നത്. രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ നികുതി ഈടാക്കുന്ന വ്യാപാരികളുണ്ട്.

കോംപൗണ്ടിങ് സിസ്റ്റം

വില്‍പ്പന നികുതി വകുപ്പിന്റെ കോംപൗണ്ടിങ് സിസ്റ്റം സ്വീകരിച്ചിട്ടില്ലാത്ത സ്വര്‍ണ വ്യാപാരികള്‍ അഞ്ചു ശതമാനം നികുതിയാണ് ഈടാക്കുന്നത്. മുന്‍ വര്‍ഷത്തെ വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കൂടിയ നികുതിയുടെ 115-150 ശതമാനം അടച്ചവരെയാണ് കോപൗംണ്ടിങ് സിസ്റ്റം സ്വീകരിച്ചവരായി കണക്കാക്കുന്നത്.

സ്വാഗതാര്‍ഹം

സ്വര്‍ണ ജിഎസ്ടി മൂന്ന് ശതമാനമാക്കിയത് സ്വാഗതാര്‍ഹമാണെന്ന് സ്വര്‍ണ വ്യാപാരികള്‍ പറഞ്ഞു. അഭിനന്ദനാര്‍ഹമായ നടപടിയാണ് ജിഎസ്ടി കൗണ്‍സില്‍ സ്വീകരിച്ചതെന്ന് കേരള ജ്വല്ലേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംപി അഹമ്മദ് പറഞ്ഞു. മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവാന്‍ ഇതു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യപ്പെട്ടത് ഒരു ശതമാനം

എന്നാല്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനം സ്വാഗതം ചെയ്‌തെങ്കിലും അവര്‍ ചില ആശങ്കയും രേഖപ്പെടുത്തി. ഒരു ശതമാനം നികുതി ആക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ മൂന്ന് ശതമാനമാണ് പ്രഖ്യാപിച്ചത്. പ്രായോഗികതയില്‍ വരുമ്പോള്‍ മാത്രമേ ഫലം വ്യക്തമാകൂവെന്ന് അസോസിയേഷന്‍ രക്ഷാധികാരി ബി ഗിരിരാജന്‍ പറഞ്ഞു.

കേരള സര്‍ക്കാരിന് ഗുണം

അതേസമയം, പുതിയ തീരുമാനം കേരള സര്‍ക്കാരിന് ഗുണം ചെയ്യും. സ്വര്‍ണത്തില്‍ നിന്നു മാത്രം സര്‍ക്കാരിന് 300 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു. അഞ്ച് ശതമാനം ആക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

ഗുജറാത്ത് എതിര്‍ത്തു

എന്നാല്‍ സ്വര്‍ണ വ്യാപാരികള്‍ കൂടുതലുള്ള ഗുജറാത്തും മഹാരാഷ്ട്രയുമെല്ലാം കേരളത്തിന്റെ ആവശ്യം എതിര്‍ത്തു. എല്ലാവരും ഒരു ശതമാനം നികുതി മതിയെന്ന് ആവശ്യപ്പെട്ടു. അവസാനം വിശദമായ ചര്‍ച്ചയ്‌ക്കൊടുവില്‍ മൂന്ന് ശതമാനം ആയി തീരുമാനിക്കുകയായിരുന്നു.

 വില വര്‍ധിക്കുന്ന പ്രവണത

കേരളത്തില്‍ നിലവില്‍ സ്വര്‍ണ വില വര്‍ധിക്കുന്ന പ്രവണതയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. നേരത്തെ വില കുറയുമെന്നായിരുന്നു നിരീക്ഷണം. എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ശനിയാഴ്ച 160 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ നിലവില്‍ സ്വര്‍ണം പവന് 21960 രൂപയായി. ഗ്രാമിന് 2745 രൂപയും.

മഞ്ഞലോഹത്തോട് മലയാളികള്‍ക്ക് പ്രിയം

മലയാളികള്‍ക്ക് എന്നും പ്രിയമാണ് മഞ്ഞലോഹത്തോട്. അതിന്റെ വില കുറയുന്നതും വര്‍ധിക്കുന്നതും ആശങ്കയോടെ നോക്കുന്നവരാണ് കേരളക്കാര്‍. മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന സ്വര്‍ണവിലയില്‍ പ്രവചനങ്ങള്‍ തെറ്റുകയാണിവിടെ. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ സ്വര്‍ണം പവന് 21800 രൂപയായിരുന്നു വില. ഇപ്പോള്‍ വീണ്ടും കയറുയാണ് ചെയ്തത്. ആഗോള തലത്തിലുള്ള മാറ്റങ്ങളാണ് വില വര്‍ധിക്കാന്‍ കാരണം.

English summary
Gold rate will rise in July because of GST on Gold to be 3%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X