സ്വര്‍ണവില 22 ശതമാനം വരെ കുറയും; പ്രവചിച്ച് ബോബി ചെമ്മണ്ണൂര്‍, നേരത്തെ പറഞ്ഞപ്പോള്‍ സംഭവിച്ചത്
സ്വര്‍ണവില വീണ്ടും കുതിപ്പ് തുടര്ന്നിരിക്കെ വില കുറയുമെന്ന പ്രവചനം ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍. 22 മുതല്‍ 25 ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അനുമാനം. വില കൂട്ടാന്‍ ചില കളികള്‍ നടക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ ദുബായില്‍ വച്ച് സ്വര്‍ണവില കുറയുമെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രവചിച്ചിരുന്നു. തൊട്ടുപിന്നാലെ വില കുറയുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വീണ്ടും വില കൂടുന്നതിനിടെയാണ് അടുത്ത പ്രവചനം.
സ്വര്‍ണവില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് വലിയ കുതിപ്പ് നടത്തിയതും ഒരു ലക്ഷത്തിലേക്ക് പവന് വില അടുക്കുന്നതും. ഇന്നും വില ഉയരുകയാണ് ചെയ്തിരിക്കുന്നത്. ഇനിയും ഉയരുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സ്വര്‍ണ വ്യാപാര രംഗത്ത പ്രമുഖനായ ബോബി ചെമ്മണ്ണൂര്‍ പറയുന്നത് മറിച്ചാണ്. എങ്കിലും വില കൂട്ടാനുള്ള ചില നീക്കങ്ങള്‍ നടക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ബോബിയുടെ വാക്കുകള്‍ ഇങ്ങനെ...

''സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക് അടുക്കുന്ന വേളയില്‍ ദുബായില്‍ വച്ച് ഒരു അഭിമുഖത്തില്‍ ചോദ്യം വന്നു. 98000 രൂപയായിരുന്നു അന്ന്. ഇനി വില കുറയുമെന്നാണ് അന്ന് താന്‍ പറഞ്ഞത്. തൊട്ടടുത്ത ദിവസം മുതല്‍ വില കുറഞ്ഞ് 90000 രൂപ വരെ എത്തി. പിന്നീട് നേരിയ വില മാറ്റം സംഭവിച്ചു. 22 മുതല്‍ 25 ശതമാനം വരെ വില കുറയാന്‍ സാധ്യതയുണ്ട് എന്നാണ് കരുതുന്നത്''- ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
''സ്വര്‍ണവും ഭൂമിയുമെല്ലാം ഒരു നിക്ഷേപമാണ്. പരിധി വിട്ട് നഷ്ടപ്പെടാനില്ല. അന്ന് താന്‍ പറഞ്ഞപ്പോള്‍ ചില വിവാദങ്ങളുണ്ടായി. അമേരിക്കയും ഇസ്രായേലുമൊക്കെ ബിനാമികളെ വച്ച് ടണ്‍ കണക്കിന് സ്വര്‍ണം സ്റ്റോക്ക് ചെയ്യുകയാണ്. വില കുറഞ്ഞ സമയം വില ഉയര്‍ത്താന്‍ വേണ്ടി ഗാസയില്‍ ബോംബിടുകയാണ്. ബോംബിന്റെ സ്വിച്ച് അവരുടെ കയ്യില്‍ തന്നെയാണല്ലോ. എപ്പോള്‍ വേണമെങ്കിലും ബോംബിടാം. ബോംബിടുമ്പോള്‍ സ്വര്‍ണവില കൂടും. ഇങ്ങനെ ചില സംഭവങ്ങളൊക്കെയുണ്ട്.
ഭൂമി, സ്വര്‍ണം, ഡോളര്‍ എന്നിവയൊക്കെ ബാലന്‍സ് ചെയ്ത് പോകുന്നതായിരുന്നു ഇതുവരെയുള്ള സാഹചര്യം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. പൊടുന്നനെ ഉയരുകയാണ്. യുദ്ധം വരുന്നു എന്ന പേരില്‍ സ്വര്‍ണവില കൂടുന്നതാണ് കാണുന്നത്. ഇനിയും പറഞ്ഞാല്‍ വിവാദമാകുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും'' ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
കോഴിക്കോട് റീജ്യണല്‍ യൂണിറ്റ്
കോഴിക്കോട് മാവൂര്‍ റോഡില്‍ ബോബി ചെമ്മണ്ണൂരിന്റെ റീജ്യണല്‍ മാന്യുഫാക്ചറിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. പ്രധാന മാനുഫാക്ചറിങ് സെന്റര്‍ തൃശൂരാണ്. ഉപഭോക്താവ് പറയുന്ന മോഡലില്‍ ആഭരണം നിര്‍മിച്ചു നല്‍കുമെന്നതാണ് റീജ്യണല്‍ മാനുഫാക്ചറിങ് യൂണിറ്റിന്റെ പ്രത്യേകത. ഏത് മോഡലും ഒരാഴ്ച്ചയ്ക്കകം തയ്യാറാക്കി കൊടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
നിലവില്‍ ബോബി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സ് ആണുള്ളത്. ഇനി ബോച്ചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് എന്ന ബ്രാന്‍ഡില്‍ 100 ഷോറൂം തുറക്കുകയാണ്. രണ്ട് വര്‍ഷത്തിനികം ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ മാവേലിക്കരയും മറ്റൊരിത്തും പണി നടക്കുന്നു. ബാക്കി വേഗത്തിലാക്കും. രണ്ട് വര്‍ഷത്തിനകം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണം എന്ന് പദ്ധതിയുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications