Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവിലയില്‍ കേരളപ്പിറവി സമ്മാനം: ആശ്വാസമായി വില ഇടിഞ്ഞു; നവംബറിലെ സാധ്യതകള്‍ ഇങ്ങനെ

കൊച്ചി: സ്വർണവിലയില്‍ അസ്വാഭാവികമായ കുതിപ്പ് കണ്ട മാസമായിരുന്നു ഒക്ടോബർ. 17,21 തിയതികളിലായി സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലേക്ക് വിലയെത്തി. പവന് 97360 എന്ന നിരക്കിലായിരുന്നു അന്ന് രേഖപ്പെടുത്തിയ വില. ഒക്ടോബർ 1 ന് 87000 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്തെ സ്വർണ വിപണി ആരംഭിച്ചു. ഒടുവില്‍ 31 ന് 89960 എന്ന നിരക്കില്‍ അവസാനിക്കുകയും ചെയ്തു. മൂന്നാം തിയതി രേഖപ്പെടുത്തിയ 86560 രൂപയാണ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

സാധരണഗതിയില്‍ രാവിലെ മാത്രമാണ് വില കുറയുന്നതെങ്കില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാവിലേയും ഉച്ചയ്ക്കുമായി വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാറുണ്ട്. ഇന്നലെ രണ്ട് തവണയായിട്ടായിരുന്നു വില കൂടിയത്. രാവിലെ 89080 രൂപയില്‍ നിന്നും 89960 രൂപയിലേക്ക് എത്തിയ വില ഉച്ചക്ക് ശേഷം 440 രൂപയുടെ വർധനവോടെ 90400 രൂപയിലേക്ക് എത്തി.

gold-startegy-

കേരളപ്പിറവി ദിനമായ ഇന്നത്തെ വിപണി വിലയിലേക്ക് വരികയാണെങ്കില്‍ ആശ്വാസമെന്നോണം മാസത്തിന്‍റെ തുടക്കത്തില്‍ വിലയില്‍ നേരിയ ഇടിവ് ഉണ്ടായിരിക്കുകയാണ്. പവന്‍റെ വിലയില്‍ 200 രൂപയുടെ ഇടിവുണ്ടായതോടെ ഇന്നത്തെ നിരക്ക് 90200 ലേക്ക് എത്തി. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ് കുറഞ്ഞത്. അതോസമയം, ഏറ്റവും കുറവ് പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേരുമ്പോള്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളില്‍ നല്‍കേണ്ടി വരും.

ആഗോള വിപണിയില്‍ രേഖപ്പെടുത്തിയതിന്‍റെ പ്രതിഫലനമായിട്ടാണ് കേരളത്തിലും വില കുറഞ്ഞിരിക്കുന്നത്. സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 4,001.74 ഡോളറായാണ് കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം ഇടിഞ്ഞ് 3,996.5 ഡോളറിലേക്കുമെന്നത്. എന്നാൽ, ഒക്ടോബർ മാസത്തിൽ സ്വർണത്തിന് 3.7 ശതമാനം നേട്ടമുണ്ടായിട്ടുണ്ട്.

നവംബറില്‍ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ

ആഗോള സാമ്പത്തിക സാഹചര്യം

നവംബറിലെ സ്വർണവിലയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ആഗോള സാമ്പത്തിക അവസ്ഥ. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്കുകൾ, ഇൻഫ്ലേഷൻ ഡാറ്റ, തൊഴിലവസര റിപ്പോർട്ടുകൾ തുടങ്ങിയവ സ്വർണത്തിന്റെ വിലയിൽ നേരിട്ടുള്ള സ്വാധീനം ചെലുത്തും. പലിശനിരക്ക് കുറയുകയോ ഡോളർ മൂല്യം താഴുകയോ ചെയ്താൽ നിക്ഷേപകർ സ്വർണത്തിലേക്ക് മാറും, ഇതോടെ വില ഉയരും. മറിച്ച്, ഡോളർ ശക്തമായാൽ സ്വർണവില കുറയാനുള്ള സാധ്യതയുണ്ട്.

ക്രൂഡ് ഓയിൽ വിലയും ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങളും

മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങൾ, എണ്ണവിലയിലെ അനിശ്ചിതത്വം, റഷ്യ-ഉക്രെയിൻ യുദ്ധം തുടങ്ങിയ ആഗോള രാഷ്ട്രീയ ഘടകങ്ങൾ സ്വർണവിലയെ നേരിട്ട് ബാധിക്കുന്നു. എണ്ണവില ഉയർന്നാൽ ആഗോള ഇൻഫ്ലേഷൻ ഭയം വർധിക്കുകയും, അതിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തിന് കൂടുതൽ ആവശ്യകത ഉണ്ടാകുകയും ചെയ്യും.

ആഭ്യന്തര ഘടകങ്ങൾ

ഇന്ത്യയിൽ നവംബർ മാസം വിവാഹകാലമാണെന്നതിനാൽ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് ആവശ്യകത വർധിക്കുന്നു. ആഭ്യന്തര ഡിമാൻഡ് കൂടുമ്പോൾ വില ഉയരാൻ സാധ്യതയുണ്ട്. അതിനൊപ്പം, രൂപയുടെ ഡോളറിനെതിരായ മൂല്യം താഴെയാണെങ്കിൽ ഇറക്കുമതി ചെലവ് കൂടുന്നതിനാൽ സ്വർണവില കൂടി ഉയരും.

സെൻട്രൽ ബാങ്കുകളുടെ സ്വർണവാങ്ങലുകളും നിക്ഷേപവും

ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ, പ്രത്യേകിച്ച് ഇന്ത്യയും ചൈനയും ഉൾപ്പെടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണവാങ്ങൽ വർധിപ്പിച്ചുവരികയാണ്. ഇത് വിപണിയിൽ ദീർഘകാല വിലസ്ഥിരതക്കും വളർച്ചയ്ക്കും കാരണമാകുന്നു. അതുപോലെ, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETFs) പോലുള്ള നിക്ഷേപ മാർഗങ്ങളിലൂടെ വരുന്ന ഡിമാൻഡും നവംബറിലെ സ്വർണവിലയെ സ്വാധീനിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+